E-GRANTZ LAPTOP SCHEME : MALAYALAM
ഇ-ഗ്രാന്റ്‌സ് ലാപ്‌ടോപ്പ് ധനസഹായ പദ്ധതി ; അപേക്ഷിക്കാം
ഇ - ഗ്രാന്‍സ് വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ളവരും ജില്ലയില്‍ വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷക്കാരായി പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് ധനസഹായ പദ്ധതിയിലേക്ക് ഇ ഗ്രാന്‍സ് വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം.
പട്ടികജാതി വികസന വകുപ്പിന്റെ ലാപ്‌ടോപ്പ് ധനസഹായ പദ്ധതിയിലേക്ക് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2025-26 ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ചവര്‍ ഓണ്‍ലൈനായി സ്ഥാപനം മുഖേന മാര്‍ച്ച് 31 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474 2794996.
പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷത്തിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. 30,000 രൂപ ധനസഹായം നൽകും.
തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നോ മറ്റ് സർക്കാർ ഏജൻസികളിൽ നിന്നോ ലാപ്‌ടോപിന് ധനസഹായം ലഭിക്കാത്ത ഇ-ഗ്രാന്റ്സ് സ്‌കോളർഷിപ്പുള്ള വിദ്യാർഥികൾക്ക് സ്ഥാപനം മുഖേന അപേക്ഷിക്കാം. ഇ-ഗ്രാൻറ്‌സ് പോർട്ടൽ വഴി ഒക്ടോബർ 1 മുതലാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടാം. വെബ്സൈറ്റ് : ഫോൺ: 0471-2737311, 2737308.
അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം.
യോഗ്യത
- തിരഞ്ഞെടുത്ത കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷം എഞ്ചിനീയറിംഗ് അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
- തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്നോ മറ്റു ഗവ വകുപ്പുകളിൽ നിന്നോ ലാപ്ടോപ് വാങ്ങുന്നതിന് ധന സഹായം ലഭിച്ചവർ ഈ സ്കോളർഷിപ്പിന് അർഹരല്ല.
- കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
യോഗ്യത ഉള്ള കോഴ്സുകൾ
- Polytechnic (Diploma in CS,CSE,IT, Computer Hardware etc)
- MBA
- MCA
- MSW
- MBBS
- BDS
- BMMS
- BHMS
- BVSc
- MSc
- PhD
- M. Phil
- B. Tech
- B. Arch
- M. Tech
- LLB.
- LLM
- B. Com (Computer Application,Vocational Computer Application,Computer Science)
- B. Sc (CS, Bio-Tech, Fisheries, IT)
- BCA
- BA (Animation&Graphic Designing, Mass Communication, Travel & Tourism etc)
- CA (Inter & Final)
- CS (Executive)
- Cost & Works Accountant
- Commercial Pilot License (under WINGS scheme)
അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ
- ജാതി സർട്ടിഫിക്കറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- അലോട്മെന്റ് മെമ്മോ
- ബാങ്ക് പാസ്ബുക്ക് കോപ്പി
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുഖേനെ ലാപ്ടോപ് ലഭിച്ചിട്ടില്ലെന്ന സർട്ടിഫിക്കറ്റ്
- പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം.
ഇ-ഗ്രാന്റ് രജിസ്ട്രേഷൻ അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
1. ഫോട്ടോ
2. ആധാർ കാർഡ്
3. SSLC സർട്ടിഫിക്കറ്റ് 4. ജാതി സർട്ടിഫിക്കറ്റ് (SSLC സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്)
5. Allotment മെമ്മോ അല്ലെങ്കിൽ മറ്റു അഡ്മിഷൻ തെളിയിക്കുന്ന രേഖ
6. ബാങ്ക് പാസ്ബുക്ക്
7. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിയാണെങ്കിൽ ഹോസ്റ്റൽ Inmate സർട്ടിഫിക്കറ്റ്
8. വരുമാന സർട്ടിഫിക്കറ്റ്.
എന്താണ് കേരള ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ്
E-Grantz 3.0 Student Registration പ്രക്രീയ
- ഈ പോർട്ടലിലെ രജിസ്ട്രേഷനായി എല്ലാ അപേക്ഷകരും അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹോം പേജിൽ എത്തിച്ചേരേണ്ടതാണ്.
- ഈ ഹോം പേജിൽ നിങ്ങൾക്ക് One Time Registration എന്ന ഓപ്ഷൻ ലഭിക്കും, നിങ്ങൾ അതിൽ ക്ലിക്ക് ചെയ്യണം.
- ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും.
- ഇപ്പോൾ നിങ്ങൾ അത് ശരിയായി പൂരിപ്പിക്കുകയും നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തുകയും വേണം.
- അതിനുശേഷം നിങ്ങൾ പോർട്ടലിൽ ലോഗിൻ ചെയ്യണം.
- പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം നിങ്ങൾ അപേക്ഷാ ഫോം പൂരിപ്പിക്കണം.
- ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
- അവസാനം നിങ്ങളുടെ അപേക്ഷ സമർപ്പിക്കുന്നതിനും നിങ്ങളുടെ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുന്നതിനും Submit ബട്ടണിൽ ക്ലിക്ക് ചെയ്യണം.
കേരള ഇ-ഗ്രാന്റ്സ് 3.0 അപേക്ഷാ നില? (Kerala E GrantZ 3.0 Application status)
- കേരള ഇ-ഗ്രാന്റ്സ് 3.0 ആപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് എല്ലാ അപേക്ഷകരും അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹോം പേജിൽ ലോഗ് ഇൻ ചെയ്യണം.
- ഈ ഹോം പേജിൽ എത്തിയ ശേഷം എല്ലാ അപേക്ഷകരും ട്രാക്ക് ആപ്ലിക്കേഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
- ഇവിടെ നിങ്ങൾ നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ നൽകി ട്രാക്ക് ആപ്ലിക്കേഷൻ ഓപ്ഷൻ ക്ലിക്ക് ചെയ്യണം.

