രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിലേയ്ക്ക് ഒക്ടോബർ 10 വരെ അപേക്ഷിക്കാം
പഠനമികവുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായി രവി പിളള ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയിലെ ആദ്യ ബാച്ചിലേയ്ക്ക് ഒക്ടോബർ 10 വരെ അപേക്ഷിക്കാം. ഹയര്‍സെക്കൻഡറി തലത്തില്‍ സ്റ്റേറ്റ് സിലബസ്സില്‍ 950 പേര്‍ക്കും CBSE യില്‍ 100 ഉം ICSE യില്‍ 50 ഉള്‍പ്പെടെ 1100 വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ (ഒന്നേകാല്‍ ലക്ഷം രൂപ വിതം) 200 വീതം വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കാണ് ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിക്കുക. സ്‌കോളർഷിപ്പ് പദ്ധതിയുടെ പൊതു മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും അപേക്ഷ നല്‍കുന്നതിനും rpscholarship.norkaroots.kerala.gov.in സന്ദര്‍ശിക്കുക. ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂ. അപൂര്‍ണ്ണമായ അപേക്ഷകള്‍ നിരസിക്കുന്നതാണ്.
ഹയർ സെക്കൻഡറി വിഭാഗത്തില്‍ നിലവില്‍ പ്ലസ് വൺ പഠിക്കുന്നവർക്കും, ബിരുദ വിഭാഗത്തില്‍ ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷ വിദ്യാർത്ഥികൾക്കുമാണ് അപേക്ഷ നല്‍കാന്‍ കഴിയുക. പി.ജി സ്കോളർഷിപ്പിിലേയ്ക്ക് രണ്ടാം വര്‍ഷ വിദ്യാർത്ഥികൾക്കും മാത്രമേ (റെഗുലർ മോഡ്) അപേക്ഷ നല്‍കാനാകൂ. അനാഥർക്കും, രോഗബാധിതരായ രക്ഷിതാക്കളുളളവര്‍ക്കും സംസ്ഥാന തലത്തില്‍ കലാ കായിക മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കും പ്രത്യേക ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളര്‍ഷിപ്പുകള്‍ വിദേശ രാജ്യത്തുളള പ്രവാസി കേരളീയരുടെ (പ്രവാസി ഐ.ഡി കാര്‍ഡ് നിർബന്ധം) മക്കള്‍ക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കും നീക്കിവച്ചിട്ടുണ്ട്. മികച്ച പഠനമികവുളളവരും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കുമാകും സ്കോളർഷിപ്പിന് അര്‍ഹത. പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. രവി പിളള യുടെ നേതൃത്വത്തിലുളള രവി പിളള ഫൗണ്ടേഷനാണ് രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
രവി പിള്ള ഫൗണ്ടേഷനും നോർക്ക റൂട്ട്സും സംയുക്തമായി 2025-26 അധ്യയന വർഷം ആരംഭിക്കുന്ന സ്കോളർഷിപ്പാണ് രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ്.
1500 വിദ്യാർത്ഥികൾക്കായി 10 കോടി രൂപയാണ് സ്കോളർഷിപ്പ് ആയി നൽകുന്നത്.
സംസ്‌ഥാനത്തെ ഏറ്റവും വിപുലമായ സ്കോളർഷിപ്പ് പദ്ധതിക്കാണ് രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിലൂടെ തുടക്കമാകുന്നതെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്‌ണൻ. പഠനമികവുളള കേരളീയരായ വിദ്യാർഥികൾക്കായുളള രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിലെ ആദ്യ ബാച്ചിലേക്ക് വിദ്യാഥികൾക്ക് വെബ്സൈറ്റ് സന്ദർശിച്ച് സെപ്റ്റംബർ 30 നകം അപേക്ഷ നൽകാം. സ്കോളർഷിപ്പ് പദ്ധതിയുടെ പൊതു മാനദണ്ഡങ്ങളും നിബന്ധനകളും വെബ്സൈറ്റിൽ ലഭ്യമാണ്.
ഹയർസെക്കൻഡറി തലത്തിൽ സ്‌റ്റേറ്റ് സിലബസിൽ 950 പേർക്കുംസിബിഎസ്ഇയിൽ 100 ഉം ഐസിഎസ്ഇയിൽ 50 ഉം ഉൾപ്പെടെ 1100 വിദ്യാർഥികൾക്ക് അൻപതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിൽ (ഒന്നേകാൽ ലക്ഷം രൂപ വിതം) 200 വീതം വിദ്യാർഥികൾക്കും ഉൾപ്പെടെ 1500 പേർക്കാണ് ഓരോ വർഷവും സ്കോളർഷിപ്പ് ലഭിക്കുക. ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളർഷിപ്പുകൾ വിദേശ രാജ്യത്തുളള പ്രവാസി കേരളീയരുടെ (പ്രവാസി ഐ.ഡി കാർഡ് നിർബന്ധം) മക്കൾക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കും നീക്കിവച്ചിട്ടുണ്ട്.
അപേക്ഷിക്കാനുള്ള യോഗ്യത/നിർദ്ദേശങ്ങൾ:
- നിലവിൽ +1 ഇൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഡിഗ്രി 1,2 വർഷങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും PG രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും ആണ് അപേക്ഷിക്കാൻ സാധിക്കുക.
- കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
- കേരളത്തിന് അകത്തോ പുറത്തോ പഠിക്കുന്ന കേരളീയർക്ക് അപേക്ഷിക്കാവുന്നതാണ്.
- +1 വിദ്യാർത്ഥികൾ SSLC ഇൽ മുഴുവൻ വിഷയങ്ങളിലും A+ ഓ CBSE, ICSE വിദ്യാർത്ഥികൾ 90% മാർക്കോ നേടിയിരിക്കണം.
- +2 ഇൽ 85% ഇൽ അധികം മാർക്ക് നേടിയ വിദ്യാർഥികൾക്കാണ് ഡിഗ്രി തലത്തിൽ അപേക്ഷിക്കാൻ സാധിക്കുക.
- PG തലത്തിൽ അപേക്ഷിക്കുന്നതിനായി സയൻസ് വിദ്യാർത്ഥികൾ ഡിഗ്രി തലത്തിൽ 80% മാർക്കും ആർട്സ്, കോമേഴ്‌സ്,ലോ, മാനേജ്മെന്റ്,മെഡിക്കൽ, ടെക്നിക്കൽ വിദ്യാർത്ഥികൾ 75% മാർക്കും ബിരുദ തലത്തിൽ നേടിയിരിക്കണം.
- ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് പേർക്കേ സ്കോളർഷിപ്പ് അനുവദിക്കുകയുള്ളു.
അയോഗ്യത
- 50,000 രൂപക്ക് മുകളിൽ ഉള്ള ഏതെങ്കിലും സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അർഹരല്ല.
- ഡിസ്റ്റൻസ് ആയി PG പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ
- ആധാർ കാർഡ്
- നാറ്റിവിറ്റി സർട്ടിഫിക്കറ്റ് (SSLC/ജനന സർട്ടിഫിക്കറ്റ്/നാറ്റിവിറ്റി സർട്ടിഫിക്കറ്റ് )
- വരുമാന സർട്ടിഫിക്കറ്റ്
- SSLC സർട്ടിഫിക്കറ്റ്
- SSLC മാർക്ക് ലിസ്റ്റ്/ +2 മാർക്ക് ലിസ്റ്റ്/ ഡിഗ്രി സർട്ടിഫിക്കറ്റ് & മാർക്ക് ലിസ്റ്റ്
- ബോണഫൈഡ് സർട്ടിഫിക്കറ്റ്
- ബാങ്ക് പാസ്ബുക്ക് കോപ്പി
- ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് ഭിന്ന ശേഷി സർട്ടിഫിക്കറ്റ്
- NRK കാറ്റഗറി ഇൽ അപേക്ഷിക്കുന്നവർക്ക് നോർക്ക പ്രവാസി ഐഡി കാർഡ്
- Tie Breaker Supporting Documents
സ്കോളർഷിപ്പ് തുക
- +1 വിദ്യാർത്ഥികൾക്ക് :50,000 രൂപ.
- ഡിഗ്രി 1,2 വർഷ വിദ്യാർത്ഥികൾക്ക് : 1 ലക്ഷം രൂപ.
- PG രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് : 1.25 ലക്ഷം രൂപ.
സ്കോളർഷിപ്പുകളുടെ എണ്ണം