2025, മാർച്ച് 14, വെള്ളിയാഴ്‌ച

AGNIVEER Recruitment 2024-25: Apply Online, Eligibility & Last Date (Malayalam)

Kerala Career Blog Logo

AGNIVEER RECRUITMENT REGISTRATION MALAYALAM

അഗ്നിവീർ റിക്രൂട്ട്മെൻ്റ്: രജിസ്ട്രേഷൻ വിവരങ്ങൾ

കോഴിക്കോട് ഇന്ത്യൻ സൈന്യത്തിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെൻ്റിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയതി ഏപ്രിൽ 10 ആണ്. ജൂണിലാണ് ഓൺലൈൻ പരീക്ഷ. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്.

കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള അവിവാഹിതരായ യുവാക്കൾക്ക് അപേക്ഷിക്കാം.

ജനനത്തീയതി: 2004 ഒക്ടോബർ 01 നും 2008 ഏപ്രിൽ 01 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

ഓൺലൈൻ രജിസ്ട്രേഷൻ ഫീസ്

ഓൺലൈൻ പരീക്ഷയ്ക്ക് 250/- രൂപ പരീക്ഷാ ഫീസായി അടയ്ക്കേണ്ടതാണ്. അപേക്ഷ വിജയകരമായി പൂരിപ്പിച്ച ശേഷം, ഫീസ് അടയ്ക്കുന്നതിനായി വെബ്സൈറ്റിലെ ലിങ്ക് വഴി പേയ്മെൻ്റ് ഗേറ്റ്വേ പോർട്ടലിലേക്ക് പോവുക.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്ത വിവരങ്ങൾ പൂർണ്ണമായും ശ്രദ്ധിച്ച് വായിച്ച് മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തുക.
  • അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ കൃത്യമായി നൽകുക.
  • ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം വായിക്കുക.

പ്രധാന തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 10

ബന്ധപ്പെടാനുള്ള വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം ശ്രദ്ധിക്കുക. ഫോൺ: 0495 2383953

Disclaimer

ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നലും തെറ്റുകൾ സംഭവിക്കാനുള്ള സാധ്യതകളുണ്ട്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ കാലക്രമേണ മാറാൻ സാധ്യതയുണ്ട്. അതിനാൽ അപേക്ഷിക്കുന്നതിന് മുൻപ് എല്ലാ വിവരങ്ങളും ഉറപ്പുവരുത്തേണ്ടതാണ്."