
ഇന്ത്യൻ നേവി റിക്രൂട്ട്മെൻ്റ്
ഇന്ത്യന്‍ നേവിയില്‍ ഗ്രൂപ്പ് സി റിക്രൂട്ട്മെൻ്റ് സംബന്ധിച്ച വിവരങ്ങൾ താഴെ നൽകുന്നു.
ഒഴിവുകൾ
ഇന്ത്യൻ നേവിയിൽ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യത അനുസരിച്ച് അപേക്ഷിക്കാം.
തസ്തികകളും ഒഴിവുകളും
- സെറാങ് ഓഫ് ലാസ്കർസ് = 57 ഒഴിവ്
- ലാസ്കർ = 192
- ഫയർമാൻ (ബോട്ട് ക്രൂ) = 73
- ടോപ്പാസ് = 05
യോഗ്യത
ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യതകൾ താഴെക്കൊടുക്കുന്നു.
പ്രായപരിധി
18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.
ശമ്പളം
- സെറാങ് ഓഫ് ലാസ്കർസ് = 25,500 മുതൽ 81,100 രൂപ വരെ.
- ലാസ്കർ = 18,000 രൂപ മുതൽ 56,900 വരെ.
- ഫയർമാൻ (ബോട്ട് ക്രൂ) = 18,000 രൂപ മുതൽ 56,900 രൂപ വരെ.
- ടോപ്പാസ് = 18,000 മുതൽ 56,900 രൂപ വരെ.
വിദ്യാഭ്യാസ യോഗ്യത
ഓരോ പോസ്റ്റിനുമുള്ള വിദ്യാഭ്യാസ യോഗ്യതകൾ താഴെ നൽകുന്നു.
സെറാങ് ഓഫ് ലാസ്‌കർസ്
പത്താം ക്ലാസ് പാസ്സായിരിക്കണം. ഇൻലാൻഡ് വെസ്സൽസ് ആക്ട് 1917 അല്ലെങ്കിൽ മെർച്ചന്റ് ഷിപ്പിങ് ആക്ട് 1958 പ്രകാരമുള്ള സെറാങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 20 ഹോഴ്സ് പവറുള്ള ഒരു രജിസ്റ്റേർഡ് വെസ്സലിൽ സെറാങ് ഇൻചാർജായി 2 വർഷത്തെ പരിചയം വേണം.
ലാസ്‌കർ
പത്താം ക്ലാസ് വിജയം. നീന്തൽ അറിഞ്ഞിരിക്കണം. രജിസ്റ്റർ ചെയ്ത വെസ്സലിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
ഫയർമാൻ (ബോട്ട് ക്രൂ)
പത്താം ക്ലാസ് വിജയം. നീന്തൽ അറിഞ്ഞിരിക്കണം. പ്രീ-സീ ട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ടോപ്പാസ്
പത്താം ക്ലാസ് വിജയം. നീന്തൽ അറിഞ്ഞിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി 2025 ഏപ്രിൽ 1 ആണ്.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട രീതി
- ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- Recruitment പേജിൽ നിന്ന് ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക (ഗ്രൂപ്പ് സി ബോട്ട് ക്രൂ സ്റ്റാഫ്).
- വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കുക.
- ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
ശ്രദ്ധിക്കുക
അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക. യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷാ ഫോമിൽ നൽകുന്ന വിവരങ്ങൾ ശരിയായിരിക്കാൻ ശ്രദ്ധിക്കുക.
ഈ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യവും കാലികവുമാക്കാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും, വിവരങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അതിനാൽ, അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ ഉറപ്പുവരുത്തുക.