2025, മാർച്ച് 26, ബുധനാഴ്‌ച

IFTK Admissions 2025: BDes Fashion Technology - Apply Now!

IFTK 2025 BDes Fashion Technology Admissions
Kerala Career Blog Logo

IFTK 2025- BDes (Fashion Technology) Course Admissions Open

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള, ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള, ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകർ ഏതെങ്കിലും അംഗീകൃത പരീക്ഷ ബോർഡിൻ്റെ പ്ലസ് ടു യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം. എൽ.ബി.എസ് സെൻ്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ ബാചർ ഓഫ് ഡിസൈൻ കോഴ്സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങളിൽ വച്ചാണ് പ്രവേശന പരീക്ഷ നടത്തുന്നത്. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്. അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേന അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്.


അക്കാദമിക് ഫീസ്


ട്യൂഷൻ ഫീസ് പ്രതി സെമസ്റ്ററിന് 48000 രൂപ


പ്രവേശന സമയത്ത് ഒറ്റത്തവണ ഫീസ് :


സെക്യൂരിറ്റി ഡെപ്പോസിറ്റ് 5000 രൂപ (ഒറ്റത്തവണ റീഫണ്ട് ചെയ്യാവുന്നതാണ്)

രജിസ്ട്രേഷൻ ഫീസ് 2000 രൂപ.

കോഴ്സ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് 0474-2547775, 9447710275 എന്ന നമ്പറിലും അപേക്ഷ സമർപ്പിക്കൽ സംബന്ധിച്ചു സംശയങ്ങൾക്ക് 0471-2560327 എന്ന നമ്പറിലും ബന്ധപ്പെടുക.

Disclaimer:

While we strive to keep the information on this website up to date and accurate, we make no warranties about the completeness, reliability, accuracy, or availability with respect to the website or the information, products, services, or related graphics contained on the website. Blogs are for discussion of general services and knowledge.

"The information we provide and other links may change in the future. If you notice any such changes, please record them in the comment box below."