
നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് [NCET] ഫോർ അഡ്മിഷൻ ടു 4-ഇയർ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം (ITEP)
എന്താണ് നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET)?
4 വർഷത്തെ ഇൻ്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിലേക്ക് (ITEP) പ്രവേശനത്തിനുള്ള ദേശീയ പൊതു പ്രവേശന പരീക്ഷയാണ് NCET.
കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നാലുവർഷ ഇൻ്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലെ (ഐ.ടി.ഇ.പി.) പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന പരീക്ഷയാണിത്.
ITEP പ്രോഗ്രാം
രാജ്യത്തെ ഐഐടികളിൽ ഉൾപ്പെടെയുള്ള 4 വർഷത്തെ സംയോജിത ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്ക് (ഐടിഇപി) അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തുന്ന നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റിനു (എൻസിഇടി) അപേക്ഷിക്കാവുന്നതാണ്. മലയാളം, ഇംഗ്ലീഷ് ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ എഴുതാം.
കാസർകോട് കേന്ദ്രസർവകലാശാല, കോഴിക്കോട് എൻഐടി, കേന്ദ്ര സംസ്കൃത സർവകലാശാലയുടെ ഗുരുവായൂർ ക്യാംപസ് എന്നിവയുൾപ്പെടെ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ ഐടിഇപി നടത്തുന്നുണ്ട്. ബിഎ ബിഎഡ്, ബിഎസ്‌സി ബിഎഡ്, ബികോം ബിഎഡ് എന്നീ കോഴ്‌സുകളാണ് പ്രധാനമായും ഉള്ളത്.
നാലുവർഷബിരുദവുമായി സംയോജിപ്പിച്ച് ബി.എ.-ബി.എഡ്., ബി.എസ്‌സി.-ബി.എഡ്., ബി.കോം.-ബി.എഡ്. എന്നിങ്ങനെയാണ് കോഴ്‌സുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതൊരു ഇരട്ടഡിഗ്രിയായിരിക്കും. മൂന്നുവർഷം നിശ്ചിതവിഷയത്തിലുള്ള പഠനവും നാലാംവർഷം ‘അധ്യാപകവിദ്യാഭ്യാസ’വും ഉൾപ്പെടുത്തിയാണ് ഈ കോഴ്‌സുകൾ.
മറ്റു ബി.എഡ് കോഴ്സുകൾ
മൂന്നുവർഷബിരുദം നേടിയവർക്ക് രണ്ടുവർഷ ബി.എഡിന് ചേരാവുന്നതാണ്. ഇതിനായി ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നീ നാല് വിദ്യാഭ്യാസഘട്ടങ്ങൾക്കനുസരിച്ചുള്ള കോഴ്‌സുകളുണ്ടാവും. പി.ജി. പാസായവർക്ക് ചേരാവുന്നതാണ് ഒരുവർഷത്തെ ബി.എഡ്. കോഴ്‌സ്. മറ്റേതെങ്കിലും വിഷയങ്ങളിൽ നാലുവർഷബിരുദം നേടിയവർക്കും ഈ കോഴ്‌സ് പഠിക്കാവുന്നതാണ്.
അപേക്ഷ ഫീസ് (NCET 2025)
General (UR): ₹ 1200/-
OBC- NCL/ EWS: ₹ 1000/-
SC/ST/PwBD/ Third Gender: ₹ 650/-
പ്രധാനപ്പെട്ട വിവരങ്ങൾ
കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുക.
അവസാന തീയതി
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മാർച്ച് 16