ഇന്ത്യ പോസ്റ്റ് GDS ഫലം പ്രസിദ്ധീകരിച്ചു: കേരളം

ഇന്ത്യ പോസ്റ്റ് GDS ഫലം 2025
ഇന്ത്യ പോസ്റ്റ് ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികയിലേക്കുള്ള പരീക്ഷാഫലം പ്രഖ്യാപിച്ചു. തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. കേരള സർക്കിളിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജൂലൈ 2025-ലെ GDS ഓൺലൈൻ എൻഗേജ്മെൻ്റ് ഷെഡ്യൂൾ-I ൻ്റെ ലിസ്റ്റ്-I പ്രസിദ്ധീകരിച്ചു. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് താഴെ നൽകുന്നു.
ഇന്ത്യ പോസ്റ്റ് GDS റിക്രൂട്ട്‌മെൻ്റിനായി അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഫലം പരിശോധിക്കാവുന്നതാണ്. വെബ്സൈറ്റിൽ മെറിറ്റ് ലിസ്റ്റിന്റെ രൂപത്തിലാണ് ഫലം ലഭ്യമാകുന്നത്. അപേക്ഷകർക്ക് മെറിറ്റ് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഒരുപാട് ഉദ്യോഗാർത്ഥികൾ കാത്തിരുന്ന ഗ്രാമീൺ ടാക് സേവക് പോസ്റ്റിലേക്കുള്ള ആദ്യ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് അതിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ, ലിസ്റ്റിൽ പറയുന്ന തീയതിക്കുള്ളിൽ അതത് പോസ്റ്റ് ഓഫീസുകളിൽ വെരിഫിക്കേഷനായി ഹാജരാകേണ്ടതാണ്. ഏത് സർക്കിളിലാണോ നിങ്ങൾ അപേക്ഷിച്ചത്, ആ ലിസ്റ്റ് താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഫലം പരിശോധിച്ച ശേഷം എന്ത് ചെയ്യണം?
GDS ഫലം 2025-ൽ നിങ്ങൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, അഭിനന്ദനങ്ങൾ! നിങ്ങൾ തിരഞ്ഞെടുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയിരിക്കുന്നു. അടുത്തതായി, നിങ്ങളുടെ യോഗ്യതയും ഐഡന്റിറ്റിയും തെളിയിക്കുന്ന ഒറിജിനൽ രേഖകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഇതിനായുള്ള വെരിഫിക്കേഷൻ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്നതാണ്.
താഴെ പറയുന്ന രേഖകളും സർട്ടിഫിക്കറ്റുകളും ഡോക്യുമെന്റ് വെരിഫിക്കേഷനായി ഒറിജിനലും, ഫോട്ടോകോപ്പിയും കരുതേണ്ടതാണ്:
- ഓൺലൈൻ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്
- ഓൺലൈൻ ഫീസ് അടച്ച രസീതിയുടെ പ്രിന്റൗട്ട് (ബാധകമെങ്കിൽ)
- പത്താം ക്ലാസ് മാർക്ക് ഷീറ്റും സർട്ടിഫിക്കറ്റും
- പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റ്
- കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
- ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
- വൈകല്യ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
- ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകൾ.
- രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
നിങ്ങൾ ഷെഡ്യൂൾ ചെയ്ത സമയത്തിന് 30 മിനിറ്റ് മുൻപെങ്കിലും വെരിഫിക്കേഷൻ സെൻ്ററിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടാതെ, അധികാരികൾ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കണം. നിങ്ങളുടെ ഒറിജിനൽ രേഖകളും, ഫോട്ടോകോപ്പികളും വെരിഫിക്കേഷൻ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. വെരിഫിക്കേഷന് ശേഷം, നിങ്ങളുടെ രേഖകൾ തിരികെ നൽകുന്നതാണ്. നിങ്ങൾ ഒരു ഹാജർ ഷീറ്റിൽ ഒപ്പിടുകയും, സ്ഥിരീകരണത്തിന് ശേഷം ഒരു acknowledgment സ്ലിപ്പ് കൈപ്പറ്റുകയും വേണം.
ഡോക്യുമെന്റ് വെരിഫിക്കേഷന് തയ്യാറെടുക്കാനുള്ള ടിപ്‌സുകൾ
ഇന്ത്യൻ പോസ്റ്റിൽ ഒരു ഗ്രാമീൺ ഡാക് സേവകനായി തിരഞ്ഞെടുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രക്രിയയാണ് ഡോക്യുമെന്റ് വെരിഫിക്കേഷൻ. അതിനാൽ, അതിനായി നല്ല രീതിയിൽ തയ്യാറെടുക്കുകയും, അയോഗ്യതയിലേക്കോ, ഒഴിവാക്കലുകളിലേക്കോ നയിച്ചേക്കാവുന്ന തെറ്റുകൾ ഒഴിവാക്കാനും ശ്രമിക്കുക. നിങ്ങൾക്ക് സഹായകരമായ ചില ടിപ്‌സുകൾ താഴെ നൽകുന്നു:
- വെരിഫിക്കേഷന് പോകുന്നതിന് മുൻപ്, നിങ്ങളുടെ എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക. അവയെല്ലാം വാലിഡ് ആണെന്നും, നിങ്ങളുടെ ഓൺലൈൻ അപേക്ഷയിലെ വിവരങ്ങളുമായി ഒത്തുപോകുന്നുണ്ടെന്നും ഉറപ്പുവരുത്തുക.
- എളുപ്പത്തിൽ എടുക്കാൻ സാധിക്കുന്ന രീതിയിൽ, മുകളിൽ കൊടുത്ത ലിസ്റ്റ് അനുസരിച്ച് രേഖകൾ ക്രമീകരിക്കുക.
- രേഖകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ, നഷ്ട്ടപ്പെടുകയോ ചെയ്താൽ ഉപയോഗിക്കാനായി, അവയുടെ കോപ്പികൾ കരുതുക.
- എഴുതാനോ, തിരുത്താനോ ആയി പേന, പെൻസിൽ, ഇറേസർ എന്നിവ കരുതുക.
- വെരിഫിക്കേഷനായി പോകുമ്പോൾ, മാന്യമായ വസ്ത്രം ധരിക്കാൻ ശ്രമിക്കുക.
- കൃത്യസമയത്ത് വെരിഫിക്കേഷൻ സെൻ്ററിൽ എത്താൻ ശ്രമിക്കുക.
- വെരിഫിക്കേഷൻ ഓഫീസറോടും, മറ്റ് ജീവനക്കാരോടും മാന്യമായി പെരുമാറുക.
- വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, അത് വെരിഫിക്കേഷൻ ഓഫീസറുമായി ചോദിച്ച് അറിയുക.
- എന്തെങ്കിലും പ്രശ്നങ്ങളോ, തകരാറുകളോ ഉണ്ടായാൽ അത് ഉടനടി അധികാരികളെ അറിയിക്കുക.
- വെരിഫിക്കേഷന് ശേഷം നിങ്ങളുടെ acknowledgment സ്ലിപ്പ് സുരക്ഷിതമായി സൂക്ഷിക്കുക.
നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്. "ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."