കേരളത്തിലെ തൊഴിൽ അവസരങ്ങൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ്
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഭാരത സർക്കാരിൻ്റെ പൊതുമേഖലാ സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI), ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിലേക്ക് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവുകൾ
പരസ്യ നമ്പർ : 02/2025/CHQ
ആകെ ഒഴിവുകൾ : 309 (UR-125, OBC(NCL)-72, EWS-30, SC-55, ST-27).
ഒഴിവുകളുടെ എണ്ണം താൽക്കാലികമാണ്.
വിദ്യാഭ്യാസ യോഗ്യത
ഫിസിക്സും മാത്തമാറ്റിക്സും വിഷയങ്ങളായുള്ള റെഗുലർ ഫുൾ ടൈം സയൻസ് ബിരുദം (3 വർഷം) (B.Sc) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഫിസിക്സും മാത്തമാറ്റിക്സും ഒരു സെമസ്റ്ററിൽ പഠിച്ച് നേടിയ റെഗുലർ ഫുൾ ടൈം എഞ്ചിനീയറിംഗ് ബിരുദം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിർബന്ധമാണ് (10-ാം ക്ലാസ്സിലോ 12-ാം ക്ലാസ്സിലോ ഒരു വിഷയമായി പഠിച്ച് പാസായിരിക്കണം).
പ്രായപരിധി
24.05.2025 തീയതിയിൽ പരമാവധി 27 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ചട്ടങ്ങൾക്കനുസൃതമായി പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
ശമ്പള സ്കെയിൽ
രൂ. 40000-3%-140000 (IDA) [ഗ്രൂപ്പ്-ബി: ഇ-1 ലെവൽ], ഏകദേശം സി.ടി.സി പ്രതിവർഷം 13 ലക്ഷം രൂപ.
പ്രധാന തീയതികൾ
അപേക്ഷ ആരംഭിക്കുന്ന തീയതി: 25.04.2025
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 24.05.2025
അപേക്ഷാ ഫീസ്
രൂ. 1000/- (SC/ST/PwBD/വനിതകൾ/AAI അപ്രന്റീസുകൾ എന്നിവർക്ക് ഫീസ് ബാധകമല്ല.)
അപേക്ഷിക്കേണ്ട രീതി
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
ശ്രദ്ധിക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികൾ ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ, പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പുവരുത്തുക.
- അപേക്ഷാ ഫോം ഫിൽ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന Mobile No, Email ID എന്നിവ നൽകുക.
കൂടുതൽ വിവരങ്ങൾ
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി: 2025 മെയ് 24