2025, ഏപ്രിൽ 18, വെള്ളിയാഴ്‌ച

CU-CET 2025: Calicut University Entrance Exam - Dates Extended!

Kerala Career Blog Logo

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റ് - CU-CET 2025 - 26

CU-CET 2025 : ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി 25.04.2025 വരെ നീട്ടി

CU-CET 2025: അപേക്ഷിക്കാനുള്ള സമയം നീട്ടി

കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CU-CET) രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി. ഏപ്രിൽ 25 വൈകിട്ട് 5 വരെ അപേക്ഷ നൽകാം. പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സർവകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു(Disaster Management) എം.എ. ജേണലിസം & മാസ് കമ്യൂണിക്കേഷൻ, എം.എസ്.സി. ഹെൽത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറൻസിക് സയൻസ് എന്നീ പ്രോഗ്രാമുകളിലാണ് പ്രവേശനം. മെയ് 14, 15, 16 തീയതികളിലായിരിക്കും പരീക്ഷ. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

പ്രധാനപ്പെട്ട കോഴ്സുകളും തീയതികളും

2025-26 അധ്യയന വർഷത്തെ കാലിക്കറ്റ് സർവ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സർവകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു(Disaster Management) എം.എ. ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CU-CET) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2025 ഏപ്രിൽ 25ന് അവസാനിക്കും. പരീക്ഷയ്ക്കായി തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ/ബി.പി.എഡ്.എന്നിവയ്ക് അവസാന സെമസ്റ്റർ/വർഷ ബിരുദ വിദ്യാർത്ഥികൾക്കും, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്ലസ് ടു വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം. മൊത്തം പ്രോഗ്രാമുകൾ 6 സെഷനുകളായി തിരിച്ചാണ് പരീക്ഷ നടത്തുക. അപേക്ഷകരുടെ യോഗ്യത അനുസരിച്ച് ഒരേ അപേക്ഷയിൽ തന്നെ ഒരു സെഷനിൽ നിന്നും ഒരു പ്രോഗ്രാം എന്ന നിലയ്ക്ക് പരമാവധി 6 പ്രോഗ്രാമുകൾ വരെ തിരഞ്ഞെടുക്കാവുന്നതാണ്.

അപേക്ഷാ ഫീസ്

ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 270/- രൂപയുമാണ് (എൽ.എൽ.എം. പ്രോഗ്രാമിന് ജനറൽ വിഭാഗത്തിന് 830/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 390/- രൂപയുമാണ്) അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 90 രൂപ അടക്കേണ്ടതാണ്. വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകൾ ഉൾപ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിൽ നിന്ന് മാത്രമായിരിക്കും നടത്തുക. ആയതിനാൽ പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രമേ പൊതു പ്രവേശന പരീക്ഷ മുഖാന്തരമുള്ള പ്രോഗ്രാമുകളിൽ പ്രവേശനം ലഭിക്കുകയുള്ളൂ.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിധം

ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്റെ ആദ്യ ഘട്ടത്തിൽ CAP IDയും പാസ്‌വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ തുടക്കത്തിൽ മൊബൈൽ നമ്പർ ഓ.ടി.പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിന്റെയോ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകാവൂ. തുടർന്ന് മൊബൈലിൽ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടത്. Final Submit & Pay എന്ന ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുൻപേ അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം അപേക്ഷകർ അവരുടെ ജില്ല, പരീക്ഷാ കേന്ദ്രം എന്നിവ തിരഞ്ഞെടുത്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റ് ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ. പ്രിന്റ് ഔട്ടിൽ രേഖപ്പെടുത്തിയ കോളേജ്, പ്രോഗ്രാം, റിസർവേഷൻ തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

മറ്റ് വിവരങ്ങൾ

പ്രവേശന പരീക്ഷ തിയ്യതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തിയ്യതി, പ്രവേശനം ആരംഭിക്കുന്ന തിയ്യതി തുടങ്ങിയ വിശദാംശങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും മറ്റ് വിശദവിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 25