2025, ഏപ്രിൽ 24, വ്യാഴാഴ്‌ച

JEE Advanced 2025: Registration, IIT List, Eligibility & Last Date

ജോയിൻ്റ് എൻട്രൻസ് പരീക്ഷ (അഡ്വാൻസ്ഡ്) 2025 രജിസ്ട്രേഷൻ

Kerala Career Blog Logo

ജെ.ഇ.ഇ. അഡ്വാൻസ്ഡ് 2025: ഒരു അവലോകനം

ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്കുള്ള (ഐ.ഐ.ടി.) പ്രവേശന പരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ അഡ്വാൻസ്ഡ് (ജെ.ഇ.ഇ. അഡ്വാൻസ്ഡ്). ഈ പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് വിവിധ ഐ.ഐ.ടികളിലായി ഏകദേശം 128 അണ്ടർ ഗ്രാജ്വേറ്റ് അക്കാദമിക് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാൻ സാധിക്കും.

പങ്കെടുക്കുന്ന ഐ.ഐ.ടികൾ

ഈ പരീക്ഷയുടെ പരിധിയിൽ വരുന്ന 23 ഐ.ഐ.ടികൾ താഴെ പറയുന്നവയാണ്:

  • ബോംബെ
  • ഡൽഹി
  • മദ്രാസ്
  • കാൻപുർ
  • ഖരഗ്പുർ
  • ഗുവാഹാട്ടി
  • റൂർക്കി
  • ധൻബാദ്
  • വാരാണസി
  • ഭിലായ്
  • ഭുവനേശ്വർ
  • ധാർവാഡ്
  • ഗാന്ധിനഗർ
  • ഗോവ
  • ഹൈദരാബാദ്
  • ഇൻഡോർ
  • ജമ്മു
  • ജോധ്‌പുർ
  • മാൺഡി
  • പാലക്കാട്
  • പട്ന
  • റോപ്പർ
  • തിരുപ്പതി

യോഗ്യതാ മാനദണ്ഡങ്ങൾ

പൊതുവായ യോഗ്യതകൾ

ജെ.ഇ.ഇ. അഡ്വാൻസ്ഡിന് അപേക്ഷിക്കുന്നവർ താഴെ പറയുന്ന യോഗ്യതകൾ പാലിക്കണം:

  • അപേക്ഷകർ 2000 ഒക്ടോബർ 1-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് (പട്ടികജാതി/പട്ടികവർഗ്ഗം/ഭിന്നശേഷിക്കാർ) 1995 ഒക്ടോബർ 1-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.
  • ഒരാൾക്ക് തുടർച്ചയായി രണ്ട് വർഷങ്ങളിൽ, രണ്ട് തവണ മാത്രമേ ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ സാധിക്കുകയുള്ളു.
  • ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച് 2024-ലോ 2025-ലോ പ്ലസ് ടു/തത്തുല്യ പരീക്ഷ ആദ്യമായി എഴുതിയവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത

തത്തുല്യ പരീക്ഷകളിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ, എച്ച്.എസ്.സി. വൊക്കേഷണൽ പരീക്ഷ, അംഗീകൃത ത്രിവത്സര ഡിപ്ലോമ പരീക്ഷ തുടങ്ങിയവയും പരിഗണിക്കും.

പ്ലസ് ടു തലത്തിൽ കുറഞ്ഞത് അഞ്ചു വിഷയങ്ങൾ പഠിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ നിർബന്ധമാണ്. നാലാമത്തെ വിഷയം ഒരു ഭാഷയും അഞ്ചാമത്തെ വിഷയം മേൽപറഞ്ഞവയിൽ നിന്നല്ലാത്ത മറ്റേതെങ്കിലും വിഷയവും ആകാം.

അപേക്ഷാർത്ഥി അഞ്ചു വിഷയങ്ങൾക്കും കൂടി മൊത്തത്തിൽ 75% മാർക്ക് (സംവരണ വിഭാഗക്കാർക്ക് 65%) വാങ്ങി പ്ലസ് ടു പരീക്ഷ പാസ്സായിരിക്കണം. അല്ലെങ്കിൽ അപേക്ഷകരുടെ കാറ്റഗറിയിൽ പ്ലസ് ടു പരീക്ഷ പാസ്സായവരിൽ ഏറ്റവും മുന്നിലെത്തിയവരുടെ 20-ാം പെർസന്റൈൽ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കണം. പ്രവേശന സമയത്ത് ഈ നിബന്ധന പാലിച്ചിരിക്കണം. ഒന്നിൽ കൂടുതൽ വിഷയങ്ങൾ നാലാമത്തെയും അഞ്ചാമത്തെയും വിഷയങ്ങളായി പഠിച്ചിട്ടുണ്ടെങ്കിൽ, കൂടുതൽ മാർക്കുള്ള വിഷയം പരിഗണിക്കും.

പ്രവേശന വിലക്കുകൾ

ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) 2024 പ്രകാരം ഏതെങ്കിലും ഐ.ഐ.ടി.യിൽ ഏതെങ്കിലും അക്കാദമിക് പ്രോഗ്രാമിന് പ്രവേശനം നേടിയവർക്ക് ഈ പരീക്ഷ എഴുതാൻ സാധിക്കില്ല. പഠനം തുടർന്നാലും ഇല്ലെങ്കിലും, അല്ലെങ്കിൽ ഓൺലൈൻ റിപ്പോർട്ടിംഗ് നടത്തി സീറ്റ് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ നിയമം ബാധകമാണ്. പ്രവേശനം നേടിയ ശേഷം ഏതെങ്കിലും കാരണവശാൽ പ്രവേശനം റദ്ദാക്കപ്പെട്ടവർക്കും അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ അർഹതയില്ല.

ജോസ 2024 വഴി ഐ.ഐ.ടി.യിൽ സീറ്റ് ലഭിച്ച ശേഷം റിപ്പോർട്ട് ചെയ്യാതിരിക്കുകയോ, അവസാന റൗണ്ടിന് മുൻപ് പിൻവാങ്ങുകയോ, സീറ്റ് റദ്ദാക്കപ്പെടുകയോ ചെയ്തവർക്ക് 2025-ൽ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ അർഹതയുണ്ട്.

2024-ൽ ഏതെങ്കിലും ഐ.ഐ.ടി.യിൽ ഒരു പ്രിപ്പറേറ്ററി കോഴ്സിന് ആദ്യമായി പ്രവേശനം നേടിയവർക്കും പരീക്ഷയെഴുതാം.

അപേക്ഷ ഫീസ്

ഇന്ത്യൻ പൗരന്മാർക്കുള്ള അപേക്ഷ ഫീസ് താഴെ നൽകുന്നു:

  • സ്ത്രീകൾ (എല്ലാ വിഭാഗക്കാരും): ₹ 1600
  • പട്ടികജാതി, പട്ടികവർഗ്ഗം, ഭിന്നശേഷിക്കാർ: ₹ 1600
  • മറ്റെല്ലാ വിഭാഗക്കാരും: ₹ 3200

പ്രധാനപ്പെട്ട അറിയിപ്പ്

കൂടുതൽ വിവരങ്ങൾക്കായി അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന അറിയിപ്പുകൾ വായിച്ച് മനസ്സിലാക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മെയ് 02

വെബ്സൈറ്റുകളും കൂടുതൽ വിവരങ്ങളും

ഔദ്യോഗിക വെബ്സൈറ്റ്:

കൂടുതൽ വിവരങ്ങൾ: JEE (Advanced) Information Bulletin

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply JEE (Advanced) – 2025

നിരാകരണം

ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നിരുന്നാലും, ഇവിടെ നൽകുന്ന വിവരങ്ങളുടെ പൂർണ്ണതയെക്കുറിച്ചോ കൃത്യതയെക്കുറിച്ചോ ഞങ്ങൾ ഉറപ്പുനൽകുന്നില്ല. ഈ വിവരങ്ങൾ പൊതുവായ അറിവിനുവേണ്ടി മാത്രമുള്ളതാണ്.