2025, ഏപ്രിൽ 1, ചൊവ്വാഴ്ച

CU-CET 2025: Calicut University Entrance Exam - Dates, Courses & Application Details

Kerala Career Blog Logo

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റ് - CU-CET 2025 - 26

CU-CET 2025: നിങ്ങൾ അറിയേണ്ടതെല്ലാം

കാലിക്കറ്റ് സർവ്വകലാശാല 2025-26 വർഷത്തേക്കുള്ള വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 15 ആണ്. ഈ പരീക്ഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

പ്രധാന കോഴ്സുകൾ

എം.ബി.എ. പ്രവേശനം

കാലിക്കറ്റ് സർവകലാശാലയുടെ കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാല സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലേക്കുള്ള 2025 വർഷത്തെ എം.ബി.എ. (ഫുൾ ടൈം / പാർട്ട് ടൈം) പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഏപ്രിൽ 15-ന് മുൻപ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പി.ജി. പ്രോഗ്രാമുകൾ

കാലിക്കറ്റ് സർവ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സർവകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു(Disaster Management) എം.എ. ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി

ഓൺലൈൻ രജിസ്ട്രേഷൻ 2025 ഏപ്രിൽ 15-ന് അവസാനിക്കും. പരീക്ഷയ്ക്കായി തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ/ബി.പി.എഡ് എന്നിവയ്ക്ക് അവസാന സെമസ്റ്റർ / വർഷ ബിരുദ വിദ്യാർത്ഥികൾക്കും, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്ലസ് ടു വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം.

ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 270/- രൂപയുമാണ് അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 90 രൂപ അടക്കേണ്ടതാണ്. വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകൾ ഉൾപ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശന പരീക്ഷ റാങ്ക‍് ലിസ്റ്റിൽ നിന്ന് മാത്രമായിരിക്കും നടത്തുക.

ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്റെ ആദ്യ ഘട്ടത്തിൽ CAP IDയും പാസ്‌വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. ഓൺലൈൻ രജിസ്‌ട്രേഷന്റെ തുടക്കത്തിൽ മൊബൈൽ നമ്പർ ഒ.ടി.പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. തുടർന്ന് മൊബൈലിൽ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്. അപേക്ഷയുടെ അവസാനമാണ് രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടത്. Final Submit & Pay എന്ന ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുൻപേ അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.

പ്രധാന തീയതികൾ

അപേക്ഷിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 15

പ്രവേശന പരീക്ഷാ തിയ്യതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തിയ്യതി, പ്രവേശനം ആരംഭിക്കുന്ന തിയ്യതി തുടങ്ങിയ വിശദാംശങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.