2025, ഏപ്രിൽ 5, ശനിയാഴ്‌ച

KEAM 2025: Check Photo, Signature & Name - Latest Updates in Malayalam

Kerala Career Blog Logo

KEAM UPDATES AND NEWS MALAYALAM

Engineering/Pharmacy Course - Candidates can verify their Photograph, Signature and Name in the application

KEAM 2025: ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കാം

2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവർ അപേക്ഷയിൽ നൽകിയ ഫോട്ടോ, ഒപ്പ്, പേര്, പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ് എന്നിവ പരിശോധിക്കാം.

പരിശോധിക്കേണ്ട വിധം

വെബ്സൈറ്റിൽ നൽകിയിട്ടുള്ള KEAM-2025 Candidate Portal എന്ന ലിങ്കിൽ അവരവരുടെ അപേക്ഷാ നമ്പരും, പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് വെബ് സൈറ്റിൽ പ്രവേശിക്കുക. പ്രൊഫൈൽ പേജിൽ ദൃശ്യമായിട്ടുള്ള അപേക്ഷകന്റെ പേര്, ഫോട്ടോ, ഒപ്പ്, എന്നിവ വിദ്യാർത്ഥിയുടെ യഥാർത്ഥ പേര്, ഫോട്ടോ, ഒപ്പ് എന്നിവയുമായി വ്യത്യാസം ഉണ്ടെങ്കിൽ വിഷയം 'profile defect' എന്ന് പരാമർശിച്ചു ഇമെയിലായി ceekinfo.cee@kerala.gov.in എന്ന വിലാസത്തിൽ 2025 ഏപ്രിൽ 08 വൈകുന്നേരം 5 മണിക്കുള്ളിൽ അറിയിക്കേണ്ടതാണ്.

അപാകതകൾ പരിഹരിക്കുന്ന വിധം

അപേക്ഷയോടൊപ്പം സമർപ്പിച്ചിരുന്ന ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ് എന്നിവയുടെ സൂക്ഷ്മ പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ, പ്രസ്തുത ന്യൂനതകൾ പ്രൊഫൈൽ പേജിൽ ലഭ്യമാക്കിയിരിക്കുന്ന “Memo details എന്ന മെനു ക്ലിക്ക് ചെയ്താൽ ലഭ്യമാകുന്നതാണ്. ഫോട്ടോഗ്രാഫ്, ഒപ്പ്, പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ് എന്നിവയിൽ ന്യൂനതയുണ്ടെങ്കിൽ 2025 ഏപ്രിൽ 08 വൈകുന്നേരം 5.00 മണിക്കുള്ളിൽ മെമ്മോയിൽ പറഞ്ഞിരിക്കുന്ന ന്യൂനതകൾ പരിഹരിക്കുന്നതിനാവശ്യമായ ഫോട്ടോഗ്രാഫ്/ഒപ്പ്/ പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ് എന്നിവയിലേതാണോ അത് ഓൺലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. നേരിട്ടോ, തപാൽ മുഖേനയോ, ഇമെയിലൂടെയോ ലഭിക്കുന്ന രേഖകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

എഞ്ചിനീയറിംഗ്,ഫാർമസി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ പിന്നീട് വെബ്സൈറ്റിൽ ലഭ്യമാക്കുന്നതായിരിക്കും. എന്നാൽ ഈ വിദ്യാർത്ഥികളുടെ ഫോട്ടോഗ്രാഫ്, ഒപ്പ്, പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ് എന്നിവയിൽ ന്യൂനതയുള്ള പക്ഷം മേൽ പറഞ്ഞ തീയതിക്കുള്ളിൽ അവ പരിഹരിച്ചെങ്കിൽ മാത്രമേ പ്രവേശന പരീക്ഷയ്ക്കുളള അഡ്‌മിറ്റ് കാർഡുകൾ ലഭ്യമാക്കുകയുള്ളൂ.

ഓൺലൈൻ അപേക്ഷയോടൊപ്പം വിദ്യാർത്ഥികൾ സമർപ്പിച്ച നേറ്റിവിറ്റി, വിവിധ സംവരണ ആനുകൂല്യങ്ങൾ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളെ സംബന്ധിച്ച വിവരങ്ങൾ സൃഷ്മ പരിശോധന പൂർത്തിയാക്കിയതിനുശേഷം പിന്നീട് കാൻഡിഡേറ്റ് പോർട്ടൽ ലഭ്യമാക്കുന്നതായിരിക്കും. പ്രസ്തുത സർട്ടിഫിക്കറ്റുകളിൽ ന്യൂനതകൾ ഉണ്ടെങ്കിൽ ആയത് വിദ്യാർത്ഥികളെ ‘കാൻഡിഡേറ്റ് പോർട്ടൽ വഴി പിന്നീട് അറിയിക്കുന്നതും ന്യൂനതകൾ പരിഹരിക്കുന്നതിന് അപ്പോൾ അവസരം നൽകുന്നതുമാണ്. ഓൺലൈൻ അപേക്ഷയോടൊപ്പം വിദ്യാർത്ഥികൾ നാഷണാലിറ്റി തെളിയിക്കുന്നതിന് സമർപ്പിച്ച രേഖകൾ പ്രോസ്പെക്റ്റ്സ് ക്ലോസ് 6.1 പ്രകാരമുള്ള നിബന്ധനകൾക്ക് അനുസൃതമായിരിക്കണം.

പ്രധാന തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 08

ബന്ധപ്പെടാനുള്ള വിവരങ്ങൾ

ഹെൽപ് ലൈൻ നമ്പർ : CEE Help Line Numbers (10:00 AM to 5:00 PM) 0471-2332120 , 0471-2338487 , 0471-2525300

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."