ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സൗകര്യം!
ആധാർ കാർഡ് സൗജന്യ പുതുക്കൽ - വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യൂ!
ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി 14/06/2025 വരെ നീട്ടിയിരിക്കുന്നു.
10 വർഷം മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവർക്ക് ഓൺലൈനായി സൗജന്യമായി പുതുക്കാൻ അവസരം. തിരിച്ചറിയൽ-മേൽവിലാസ രേഖകൾ ഉപയോഗിച്ച് ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം രേഖകൾ അപ്‌ഡേറ്റ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.
ആധാർ കാർഡ് പുതുക്കുന്നതിന് ഉപയോഗിക്കാവുന്ന രേഖകൾ
POI (ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്) | POA (വിലാസം തെളിയിക്കുന്ന രേഖകൾ) |
ആധാർ കാർഡിലേത് പോലെ തന്നെ വ്യക്തിയുടെ പേര് (ഇനിഷ്യൽ ഉൾപ്പെടെ) ഉള്ളതും ഫോട്ടോ ഉൾപെടുന്നതുമായ ഗവണ്മെന്റ് നൽകിയ രേഖകൾ | ആധാർ കാർഡിലേത് പോലെ തന്നെ വ്യക്തിയുടെ പേര് (ഇനിഷ്യൽ ഉൾപ്പെടെ) ഒരു പോലെ വരുന്നതും അഡ്രസ് ഉൾപ്പെടുന്ന രേഖകൾ. |
വോട്ടർ ഐഡി കാർഡ് | വോട്ടർ ഐഡി കാർഡ് |
പാൻ കാർഡ് | പാസ്പോർട്ട് |
പാസ്പോർട്ട് | റേഷൻ കാർഡ് |
റേഷൻ കാർഡ് | ബാങ്ക് പാസ്ബുക്ക് |
ഡ്രൈവിംഗ് ലൈസൻസ് | കിസാൻ പാസ്ബുക്ക് |
കിസാൻ പാസ്ബുക്ക് | ഡിസബിലിറ്റി ഐഡി കാർഡ് |
ഇ.സി.എച്ച്.എസ് കാർഡ് | മാര്യേജ് സർട്ടിഫിക്കറ്റ് |
പെൻഷനർ ഫോട്ടോ ഐഡി കാർഡ് | ഒബിസി സർട്ടിഫിക്കറ്റ് |
സർവീസ് ഫോട്ടോ ഐഡി കാർഡ് | ഇലക്ട്രിസിറ്റി ബിൽ |
മെഡിക്ലെയിം കാർഡ് | വാട്ടർ ബിൽ |
ഡിസബിലിറ്റി ഐഡി കാർഡ് | ടെലിഫോൺ ബിൽ |
| ഗ്യാസ് കണക്ഷൻ ബിൽ |
| ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Facebook ല് പങ്കിടുക
|