KEAM ADMIT CARD 2025 RELEASED FOR ENGINEERING AND PHARMACY
KAEM അഡ്മിറ്റ് കാർഡ് 2025: ഡൗൺലോഡ് ചെയ്യാനുള്ള വിവരങ്ങൾ
കേരള എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ - 2025
കേരള എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ - 2025 അഡ്മിറ്റ് കാർഡുകൾ ഓൺലൈനായി ലഭ്യമാക്കിയിരിക്കുന്നു.
2025 ഏപ്രിൽ 23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ചെന്നൈ, ബംഗളുരു, ദുബായ് എന്നിവിടങ്ങളിലും വച്ച് നടത്തുന്ന കേരള എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഫോട്ടോഗ്രാഫ്, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യാത്തവരും, അപ്‌ലോഡ് ചെയ്തതിൽ തെറ്റുകളുള്ള അപേക്ഷകരും, ഫീസ് അടയ്ക്കാൻ ബാക്കിയുള്ളവരും 21.04.2025 വരെ അപാകതകൾ പരിഹരിക്കാൻ അവസരമുണ്ട്. അപേക്ഷാ ഫീസിന്റെ ബാക്കി തുക അടയ്ക്കാൻ പോർട്ടലിൽ സൗകര്യമുണ്ട്. വൈകുന്നേരം 4.00 മണി വരെ അപാകതകൾ പരിഹരിക്കുന്നതിനനുസരിച്ച് അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും.
കേരള എഞ്ചിനീയറിംഗ്, ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.
Official Website:
കൂടുതൽ വിവരങ്ങൾക്ക്: KEAM Admit Card
അഡ്മിറ്റ് കാർഡ് ഡൗൺലോഡ്: KEAM Admit Card
ഫോൺ - 04712525300
Disclaimer
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ കാലികവും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് യാതൊരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Subscribe Kerala Online Services YouTube Channel
Franchise Kerala
Subscribe Kerala Online Services YouTube Channel
Chose Best Partner In Smart Advertising & Marketing Solutions
Join Kerala Online Services Update Community Group
We Try To Resolve The Pains of Entrepreneurs