2025, ഏപ്രിൽ 25, വെള്ളിയാഴ്‌ച

B.Des Admissions Kerala 2025: LBS Application, Eligibility & KSDAT Details

B.Des Admissions Kerala 2025

BACHELOR OF DESIGN (B.DES 2025) LBS MALAYALAM

KERALA STATE DESIGN APTITUDE TEST (KSDAT) - CENTRALIZED ALLOTMENT PROCESS 2025
Kerala Career Blog Logo

ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്‌സിലേക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B. Des) പ്രവേശനത്തിന് എൽ.ബി.എസ് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത

അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിൻ്റെ പ്ലസ് ടു യോഗ്യതാപരീക്ഷയിലോ, തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45% മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 40% മാർക്ക് നേടിയിരിക്കണം. എൽ.ബി.എസ് സെൻ്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ അർഹതയുണ്ടാവുകയുള്ളു.

പ്രവേശന പരീക്ഷ

B.Des കോഴ്സിന് ചേരാൻ തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം നടത്തുന്നത്.

അപേക്ഷിക്കേണ്ട വിധം

ഓൺലൈനായി 2025 ഏപ്രിൽ 10 മുതൽ മെയ് 20 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം 2025 മെയ് 22 വരെ ഉണ്ടായിരിക്കുന്നതാണ്. പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്തു ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിൻ്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പ്രധാന വെബ്സൈറ്റ്:

Website: lbscentre.kerala.gov.in

മറ്റ് ലിങ്കുകൾ:

B.DES - Notification

Admission to B.DES