2025, ജൂൺ 29, ഞായറാഴ്‌ച

Apply Abhayakiramam Scheme Kerala: Eligibility, How to Apply Online 2025

APPLY ABHAYAKIRANAM SCHEME KERALA

APPLY ABHAYAKIRANAM SCHEME KERALA

Kerala Career Blog Logo

അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിതാ ശിശു വികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിധവകള്‍ക്ക് സംരക്ഷണം നല്‍കുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് അഭയകിരണം. 50 വയസ്സിന് മുകളില്‍ പ്രായമുള്ള, മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത, പ്രായപൂര്‍ത്തിയായ മക്കളില്ലാത്ത വിധവകള്‍ക്ക് അഭയസ്ഥാനം നല്‍കുന്ന ബന്ധുവിനാണ് സഹായം നല്‍കുക.

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1000 രൂപവീതം നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ 'അഭയകിരണം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 വയസിന് താഴെ പ്രായമുള്ളവരും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്.

അപേക്ഷിക്കേണ്ട രീതി

അര്‍ഹരായവര്‍ വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. സംശയനിവാരണത്തിന് അടുത്തുള്ള അങ്കണവാടികളിലും ശിശുവികസന പദ്ധതി ഓഫീസുകളിലും ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2969101

ല്‍ ഡിസംബര്‍ 15 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ തൊട്ടടുത്ത ഐസിഡിഎസ് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും.

കേരള സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പ് പൊതുജന പദ്ധതികള്‍ - അപേക്ഷ പോര്‍ട്ടല്‍

വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ പൊതുജനങ്ങൾക്ക് നേരിട്ട് അപേക്ഷിക്കുവാൻ കഴിയുന്ന വെബ്സൈറ്റ് ആണിത്. പദ്ധതിക്ക് അപേക്ഷിക്കുന്നതിനു മുന്നേ ഒരു വൺ ടൈം രജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ട്. അതിനായി ആധാർ കാർഡ് റേഷൻ കാർഡ് തുടങ്ങിയവയുടെ സ്കാന്‍ ചെയ്ത കോപ്പി അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷക നൽകുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അപേക്ഷിക്കുവാൻ കഴിയുന്ന പദ്ധതികൾ പ്രദർശിപ്പിക്കുന്നു. അവരുടെ യോഗ്യത അനുസരിച്ച് പ്രസ്തുത പദ്ധതികളിൽ അപേക്ഷിക്കാം. മുന്നേ വൺ ടൈം രജിസ്ട്രേഷൻ ചെയ്തവർക്ക് ലോഗിൻ ചെയ്യുക എന്ന ബട്ടൻ ക്ലിക്ക് ചെയ്തു അപേക്ഷയുടെ സ്ഥിതി അറിയുവാനും പുതിയ അപേക്ഷകള്‍ നൽകാവുന്നതാണ്.

അർഹതാ മാനദണ്ഡവും അപേക്ഷിക്കേണ്ട രീതിയും

അപേക്ഷിക്കേണ്ട വിധം

1. അപേക്ഷിക്കേണ്ട വിധം എന്ന വെബ് സൈറ്റ് സന്ദർശിക്കുക. യൂസർ മാന്വൽ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

2. സംരക്ഷിക്കപ്പെടുന്ന വിധവകൾ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം ഗയസ്സ് തെളിയിക്കുന്നതിനായി സ്കൂൾ സർട്ടിഫിക്കറ്റ്, ഇലക്ഷൻ ഐ.ഡി കാർഡ് ആധാർ കാർഡ് റേഷൻ കാർഡ് എന്നിവയിലേതെങ്കിലും ഒന്ന് അപ് ലോഡ് ചെയ്യണം)

3. അപേക്ഷകൻറെ ആധാർ കാർഡിൻ്റെ പകർപ്പ് അപ് ലോഡ് ചെയ്യണം.

4. വിധവയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. ആയത് തെളിയിക്കുന്ന വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. മുൻഗണനാ വിഭാഗം/ബി.പി.എൽ വിഭാഗത്തിൽപ്പെടുന്നവർ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. റേഷൻ കാർഡിൻ്റെ പകർപ്പ് അപ് ലോഡ് ചെയ്യണം.

5. വിധവ സർവ്വീസ് പെൻഷൻ /കുടുംബ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരാകരുത്.

6. വിധവയ്ക് പ്രായ പൂർത്തിയായ മക്കൾ ഉണ്ടാകാൻ പാടില്ല.(ഭിന്നശേഷിക്കാരായ മനോരോഗികളായ മക്കൾ ഉള്ളവരെ പദ്ധതിയിലേയ്ക്ക് പരിഗണിയ്ക്കാവുന്നതാണ്)

7. വിധവയെ സംരക്ഷിക്കുന്ന അപേക്ഷകർ ക്ഷേമ പെൻഷനുകളോ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന മറ്റ് ധനസഹായമോ ലഭിക്കുന്നവരായിരിക്കരുത്.

8. ടിയാൻ ബന്ധുവിൻ്റെ പരിചരണത്തിൽ കഴിയുന്ന വ്യക്തിയാണെന്നും വിധവയാണെന്നും ബന്ധപ്പെട്ട ICDS സൂപ്പർവൈസർ സാക്ഷ്യപ്പെടുത്തി അപ് ലോഡ് ചെയ്തിരിക്കണം.

9. താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ, സൗകര്യമോ ഉള്ള വിധവകൾ ആയിരിക്കരുത്.

10. ഏതെങ്കിലും സ്ഥാപനത്തിൽ താമസക്കാരിയായി കഴിയുന്ന വിധവകൾ ധനസഹായത്തിന് അർഹരല്ല.

11. അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച് ജില്ലാ വനിത ശിശു വികസന ഓഫീസർമാർ പത്ര ദൃശ്യ മാധ്യമങ്ങൾ മുഖേന അറിയിപ്പ് നൽകേണ്ടതാണ്.

12. മുൻവർഷം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതാണ്. ഇപ്രകാരമുള്ള അപേക്ഷകളിൽ സംരക്ഷിക്കപ്പെടുന്ന വിധവ ജീവിച്ചിരിക്കുന്നു എന്ന് ബന്ധപ്പെട്ട ഐ.സി.ഡി.എസ് സൂപ്പർവൈസർ അന്വേഷണം നടത്തി ഉറപ്പ് വരുത്തേണ്ടതാണ്.

13. അപേക്ഷകൾ ഓഫ്‌ലൈൻ ആയി സ്വീകരിക്കാൻ പാടുള്ളതല്ല.

14. 2024 - 25 വർഷം ധനസഹായം അനുവദിച്ചിട്ടുള്ളത് ഫെബ്രുവരി 2025 വരെയാണ്. ഇപ്രകാരം ധനസഹായം ലഭിച്ച ഗുണഭോക്താക്കൾ തുടർന്നും ധനസഹായത്തിന് അർഹരാണെങ്കിൽ ഇവർക്ക് 2025 മാർച്ച് മാസം മുതൽ 2026 ഫെബ്രുവരി മാസം വരെയുള്ള 12 മാസത്തെ തുക അനുവദിക്കാവുന്നതാണ്. അവരുടെ അപേക്ഷ പ്രത്യേക ലിസ്റ്റായി ജില്ലാ വനിത ശിശു വികസന ഓഫീസർമാർ സമർപ്പിക്കേണ്ടതാണ്.

15. ഈ സാമ്പത്തിക വർഷം പുതുതായി അപേക്ഷിക്കുന്നവരിൽ അർഹരായവർക്ക് അപേക്ഷ സമർപ്പിച്ച മാസത്തിൻ്റെ തൊട്ടടുത്ത മാസം മുതൽ 2026 ഫെബ്രുവരി വരെയുള്ള തുക അനുവദിക്കാവുന്നതാണ്.

16. ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് ലഭിക്കുന്ന അപേക്ഷകളിൽ അപാകതയുള്ളവ പരിഹരിക്കുവാൻ യഥാസമയം സി.ഡി.പി ഒ യ്ക്ക്‌ തിരികെ നൽകേണ്ടതും, സി.ഡി.പി.ഒ സമയബന്ധിതമായി അപാകത പരിഹരിച്ച് ലഭ്യമാക്കുന്നുണ്ടോയെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഉറപ്പ് വരുത്തേണ്ടതുമാണ്. സി.ഡി.പി.ഒ മാരുടെ പ്രതിമാസ അവലോകന മീറ്റിംഗിൽ ടി വിഷയം ഒരു അണ്ടയായി ഉൾപ്പെടുത്തേണ്ടതും പദ്ധതിയുടെ പരോഗതി അവലോകനം ചെയ്യേണ്ടതുമാണ്.

17. ഓൺലൈനായി ലഭ്യമായ അപേക്ഷകൾ 15/12/2025 വരെ ശിശുവികസന പദ്ധതി ഓഫീ‌സർമാർ സ്വീകരിക്കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന അപേക്ഷയിന്മേൽ അന്വേഷണം നടത്തി മാനദണ്ഡ പ്രകാരം ധനസഹായത്തിന് അർഹരാണെന്ന് ICDS സൂപ്പർവൈസർ ഉറപ്പ് വരുത്തേണ്ടതും ഓരോ മാസവും ലഭിക്കുന്ന അപേക്ഷകൾ പരിശേധനയ്ക്ക് വിധേയമാക്കി രജിസ്റ്ററിൽ രേഖപ്പെടുത്തി തൊട്ടടുത്ത മാസം ആദ്യ വാരത്തിൽ തന്നെ ശിശു വികസന പദ്ധതി ഓഫീസറുടെ ശുപാർശയോടെ ജില്ലാ വനിതാ ശിശുവികസന ഓഫീസർമാർക്ക് ഓൺലൈനായി നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

NB:ഗൂഗിൾ ക്രോമിൽ വെബ്സൈറ്റ് ലഭ്യമായില്ലെങ്കിൽ മോസില്ല ഫയർഫോക്സ് ഉപയോഗിച്ചു നോക്കുക

അവസാന തീയതി : 2025 ഡിസംബര്‍ 12.

Official Website:

കൂടുതൽ വിവരങ്ങൾക്ക്: വിവിധ പദ്ധതികൾക്കുള്ള 2025-2026 ലെ സർക്കുലറുകൾ

ഫോണ്‍: 04936 296362

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Government of Kerala Women and Child Development Department - Application Portal

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

KEAM 2025 Updates: Application, Eligibility & News for Kerala Admissions

KEAM Updates and News Kerala

KEAM Updates and News Kerala
KEAM UPDATES AND NEWS KERALA

KEAM 2025 Application Updates

Fresh Applications for Architecture/ Medical & Medical Allied Courses & Add Courses, NRI and Reservation Claims for Admission to KEAM Courses -2025

KEAM 2025: Application Details

Architecture and Medical Courses

KEAM 2025: Opportunity to apply for Architecture/ Medical & Medical Allied Courses.

Students who were unable to submit online applications for professional degree courses in Kerala within the stipulated time can now apply for Architecture (B.Arch) and Medical & Medical Allied courses (including MBBS, BDS). This opportunity is available until noon on June 23rd through the official website.

Course Additions and Reservation Claims

Those who have already applied for any of the Engineering/Architecture/Pharmacy/Medical & Medical Allied courses can now add Medical & Medical Allied courses/Architecture to their application, if required. The Commissioner for Entrance Examinations has also provided the opportunity to add reservation claims.

Eligibility

Candidates who have secured the prescribed qualification in the 'NATA' examination conducted by the Council of Architecture can apply for the Architecture (B.Arch) course. Similarly, those who have secured the prescribed qualification in NEET UG can apply for the Medical course. For detailed information, please refer to the notification on the website of the Commissioner for Entrance Examinations.

Official Resources

Official Website:

More information: Notifications

Help Line Numbers (10:00 AM to 5:00 PM) 0471-2332120 , 0471-2338487 , 0471-2525300

Online Application Link: Portal

Disclaimer

While we make every effort to ensure that the information contained on this website is up-to-date and accurate, no assurance is given that such information is complete, reliable, accurate or available.

The information we provide is subject to change in the future. If you notice any such changes, please record them in the comment box below."

2025, ജൂൺ 28, ശനിയാഴ്‌ച

CDS Exam 2025: Notification, Eligibility, Dates & How to Apply

Kerala Career Blog Logo

COMBINED DEFENCE SERVICES EXAMINATION

Combined Defence Services Examination (Ii), 2025 [Including Ssc Women (Non-Technical) Course]

കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ (CDS) പരീക്ഷ

NDA & NA - II, 2025 / CDS-II, 2025 എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 20.06.2025 രാത്രി 11.59 വരെ നീട്ടിയിരിക്കുന്നു. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് ഉദ്യോഗാർത്ഥികൾ പിസി അല്ലെങ്കിൽ ലാപ്‌ടോപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശിക്കുന്നു. അപ്‌ലോഡ് ചെയ്യേണ്ട എല്ലാ രേഖകളും പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

കംബൈൻഡ് ഡിഫൻസ് സർവീസ സ് എക്‌സാമിനേഷൻ (II) -2025-ന് യുപിഎസ്‌സി വിജ്ഞാപനം പ്ര സിദ്ധീകരിച്ചു. 2025 സെപ്റ്റംബർ 14-നായിരിക്കും പരീക്ഷനടക്കുക. ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഏഴിമല നാവിക അക്കാദമി, ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം. 453 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതിൽ 26 ഒഴിവ് ഏഴിമല നാവിക അക്കാദമിയിലാണ്. ബിരുദധാരികൾക്കാണ് അവസരം. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയി ലെ ഷോർട്ട് സർവീസ് കമ്മിഷൻ പ്രകാരമുള്ള തിരഞ്ഞെടുപ്പിന് വനിതകൾക്കും അപേക്ഷിക്കാം. 

ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 2026 ഒക്ടോബറിലും മറ്റ് കേന്ദ്രങ്ങളിൽ 2026 ജൂലായിലും കോഴ്‌സ് ആരംഭി ക്കും. എൻസിസി-സി സർട്ടിഫിക്ക റ്റുള്ളവർക്ക് നിശ്ചിത എണ്ണം സീറ്റു കൾ നീക്കിവെച്ചിട്ടുണ്ട്. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് പട്ടിക കാണുക.

യോഗ്യത: 

മിലിട്ടറി അക്കാദമി/ഓഫീ സേഴ്‌സ് ട്രെയിനിങ് അക്കാദമി : ബിരുദം/ തത്തുല്യം.

നേവൽ അക്കാദമി: എൻജിനീ യറിങ് ബിരുദം. എയർഫോഴ്‌സ് അക്കാദമി : 
ഫിസിക്സും മാത്തമാറ്റിക്സും ഉൾപ്പെട്ട പ്ലസ്‌ടുവിനുശേഷം നേടിയ ബിരുദം. അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം. 

മിലിട്ടറി അക്കാദമി, നേവൽ അക്കാദമി എന്നിവയിലേക്ക് പുരു ഷന്മാർക്ക് മാത്രമാണ് അപേക്ഷി ക്കാനാവുക. ഓഫീസേഴ്സ് ട്രെയി നിങ് അക്കാദമിയിലേക്ക് വനിത കൾക്കും അപേക്ഷിക്കാം. 

അപേക്ഷകർ (പുരുഷന്മാരും വനിതകളും) അവിവാഹിതരായി രിക്കണം. എയർഫോഴ്‌സ് അക്കാ ദമിയിലേക്ക് അപേക്ഷിക്കുന്ന, 25 വയസ്സിനുമുകളിലുള്ളവർക്ക് വ്യ വസ്ഥകളോടെ ഇക്കാര്യത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ഓഫീസേ ഴ്‌സ് ട്രെയിനിങ് അക്കാദമിയിലേ ക്ക് നിയമാനുസൃതം വിവാഹമോ ചനംനേടിയ ബാധ്യതകളില്ലാത്ത വനിതകൾക്കും അപേക്ഷിക്കാം. 

പ്രായം:

ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി എന്നിവയിലേക്ക് അപേക്ഷിക്കു ന്നവർ 2002 ജൂലായ് രണ്ടിനുമുൻ പോ 2007 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്. ഓഫീസേ ഴ്സ‌് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2001 ജൂലായ് രണ്ടിന് മുൻപോ 2007 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവരായിരി ക്കരുത്. എയർഫോഴ്‌സ് അക്കാദമി യിലേക്ക് അപേക്ഷിക്കുന്നവർ 2002 ജൂലായ് രണ്ടിന് മുൻപോ 2006 ജൂലായ് ഒന്നിന് ശേഷമോ ജനി ച്ചവരായിരിക്കരുത് (ഡിജിസിഎ നൽകുന്ന കൊമേഴ്സ‌്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ട് വർഷത്തെ ഇളവ് ലഭിക്കും).

2025 ലെ രണ്ടാം ഘട്ട കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ പരീക്ഷകളുടെ തീയതി യുപിഎസ് സി പ്രഖ്യാപിച്ചു. അര്‍ഹരായ പരീക്ഷാര്‍ഥികള്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികള്‍ തുടങ്ങിയവ യുപിഎസ് സി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിവരിച്ചിട്ടുണ്ട്.

കമ്പൈൻഡ് ഡിഫൻസ് സർവീസസ് (II) പരീക്ഷ-നായുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ ചേരാൻ ആഗ്രഹിക്കുന്ന അവിവാഹിതരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 20 രാത്രി 11:59 വരെയാണ്. 2025 സെപ്റ്റംബർ 14-നാണ് പരീക്ഷ നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയുടെ ഒരാഴ്ച മുമ്പ് വെബ്സൈറ്റിൽ നിന്ന് ഇ-അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ഒഴിവുകൾ

ഈ പരീക്ഷയിലൂടെ ആകെ 406 ഒഴിവുകളാണുള്ളത്. ഇതിൽ നാഷണൽ ഡിഫൻസ് അക്കാദമിയിലെ ആർമി വിംഗിൽ 208 ഒഴിവുകളും (സ്ത്രീകൾക്ക് 10 ഉൾപ്പെടെ), നേവി വിംഗിൽ 42 ഒഴിവുകളും (സ്ത്രീകൾക്ക് 05 ഉൾപ്പെടെ), എയർഫോഴ്സ് വിംഗിൽ 120 ഒഴിവുകളും (ഫ്ലയിംഗ്-92 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്) -18 (സ്ത്രീകൾക്ക 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്) -10 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ)) ഉൾപ്പെടുന്നു. ഇന്ത്യൻ നേവൽ അക്കാദമിയിലെ 10+2 കേഡറ്റ് എൻട്രി സ്കീമിൽ 36 ഒഴിവുകളാണുള്ളത് (സ്ത്രീകൾക്ക് 04 ഉൾപ്പെടെ).

ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും

NDA, NA പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ വിവിധതരം സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നു: സർക്കാർ സാമ്പത്തിക സഹായം: പ്രതിമാസം 45,000 രൂപയിൽ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് സർക്കാർ സാമ്പത്തിക സഹായം ലഭിക്കാൻ അർഹതയുണ്ട്. ഒന്നിൽ കൂടുതൽ മക്കൾ NDA, IMA, OTA എന്നിവിടങ്ങളിലോ നാവിക, വ്യോമ സേനകളിലെ പരിശീലന സ്ഥാപനങ്ങളിലോ ഒരേ സമയം പരിശീലനം നേടുകയാണെങ്കിൽ, അവർക്കെല്ലാം സാമ്പത്തിക സഹായത്തിന് അർഹതയുണ്ടാകും.

കേരള സർക്കാർ സ്കോളർഷിപ്പുകൾ: OTA, NDA, IMA, നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി, RIMC സ്കൂളുകൾ എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന ആൺ/പെൺ കേഡറ്റുകൾക്ക് 2,00,000 രൂപയും, മിലിട്ടറി, നേവൽ, എയർഫോഴ്സ് നഴ്സിംഗ് സ്കൂളുകളിൽ പ്രവേശനം നേടുന്നവർക്ക് 1,00,000 രൂപയും ലഭിക്കും.

മറ്റ് അലവൻസുകൾ: പരിശീലന സമയത്ത് പോക്കറ്റ് അലവൻസ്, ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ട്, മറ്റ് ചെലവുകൾ എന്നിവ ലഭിക്കും. കമ്മീഷൻ ചെയ്ത ശേഷം ഡിയർനസ് അലവൻസ്, പാരാ അലവൻസ്, സ്പെഷ്യൽ ഫോഴ്സ് അലവൻസ്, ഡ്രസ് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകും.

പരീക്ഷാ രീതിയും പ്രധാന നിർദ്ദേശങ്ങളും

ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യപേപ്പറുകളിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.

OMR ഷീറ്റിൽ ഉത്തരങ്ങൾ രേഖപ്പെടുത്താൻ കറുത്ത ബോൾ പേന മാത്രമേ ഉപയോഗിക്കാവൂ. പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദനീയമല്ല.

അപേക്ഷാ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 011-24041001 എന്ന ഹെൽപ്പ് ലൈൻ നമ്പർ പ്രയോജനപ്പെടുത്താം. ഈ ഹെൽപ്പ് ലൈൻ ആപ്ലിക്കേഷൻ വിൻഡോ തുറന്നിരിക്കുന്ന പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 5:30 വരെ പ്രവർത്തിക്കും.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. യുപിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഒരു തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട പരീക്ഷയുടെ അപേക്ഷ നേരിട്ട് വേഗത്തില്‍ പൂരിപ്പിക്കാവുന്നതാണ്.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷാ ഫീസ്:

പട്ടികവിഭാഗക്കാർ, വനിതകൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല.

ജനറൽ : ഫീസ് 200 രൂപ

20/06/2025 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • ഹോം പേജിൽ കാണുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. 
  • ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. 
  • ശേഷം submit ൽ ക്ലിക്ക് ചെയ്യുക. 
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക. 

NDA & NA Exam 2025: Application, Dates, Eligibility & Details

NATIONAL DEFENCE ACADEMY AND NAVAL ACADEMY EXAMINATION

Kerala Career Blog Logo

നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷ

NDA & NA - II, 2025 / CDS-II, 2025 എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 20.06.2025 രാത്രി 11.59 വരെ നീട്ടിയിരിക്കുന്നു. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് ഉദ്യോഗാർത്ഥികൾ പിസി അല്ലെങ്കിൽ ലാപ്‌ടോപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശിക്കുന്നു. അപ്‌ലോഡ് ചെയ്യേണ്ട എല്ലാ രേഖകളും പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

2025 ലെ രണ്ടാം ഘട്ട കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷകളുടെ തീയതി യുപിഎസ് സി പ്രഖ്യാപിച്ചു. അര്‍ഹരായ പരീക്ഷാര്‍ഥികള്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികള്‍ തുടങ്ങിയവ യുപിഎസ് സി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിവരിച്ചിട്ടുണ്ട്.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നാഷണൽ ഡിഫൻസ് അക്കാദമി (NDA), നേവൽ അക്കാദമി (NA) പരീക്ഷ (II), 2025-നായുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ ചേരാൻ ആഗ്രഹിക്കുന്ന അവിവാഹിതരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 20 രാത്രി 11:59 വരെയാണ്. 2025 സെപ്റ്റംബർ 14-നാണ് പരീക്ഷ നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയുടെ ഒരാഴ്ച മുമ്പ് വെബ്സൈറ്റിൽ നിന്ന് ഇ-അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ഒഴിവുകൾ

ഈ പരീക്ഷയിലൂടെ ആകെ 406 ഒഴിവുകളാണുള്ളത്. ഇതിൽ നാഷണൽ ഡിഫൻസ് അക്കാദമിയിലെ ആർമി വിംഗിൽ 208 ഒഴിവുകളും (സ്ത്രീകൾക്ക് 10 ഉൾപ്പെടെ), നേവി വിംഗിൽ 42 ഒഴിവുകളും (സ്ത്രീകൾക്ക് 05 ഉൾപ്പെടെ), എയർഫോഴ്സ് വിംഗിൽ 120 ഒഴിവുകളും (ഫ്ലയിംഗ്-92 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്) -18 (സ്ത്രീകൾക്ക 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്) -10 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ)) ഉൾപ്പെടുന്നു. ഇന്ത്യൻ നേവൽ അക്കാദമിയിലെ 10+2 കേഡറ്റ് എൻട്രി സ്കീമിൽ 36 ഒഴിവുകളാണുള്ളത് (സ്ത്രീകൾക്ക് 04 ഉൾപ്പെടെ).

ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും

NDA, NA പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ വിവിധതരം സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നു: സർക്കാർ സാമ്പത്തിക സഹായം: പ്രതിമാസം 45,000 രൂപയിൽ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് സർക്കാർ സാമ്പത്തിക സഹായം ലഭിക്കാൻ അർഹതയുണ്ട്. ഒന്നിൽ കൂടുതൽ മക്കൾ NDA, IMA, OTA എന്നിവിടങ്ങളിലോ നാവിക, വ്യോമ സേനകളിലെ പരിശീലന സ്ഥാപനങ്ങളിലോ ഒരേ സമയം പരിശീലനം നേടുകയാണെങ്കിൽ, അവർക്കെല്ലാം സാമ്പത്തിക സഹായത്തിന് അർഹതയുണ്ടാകും.

കേരള സർക്കാർ സ്കോളർഷിപ്പുകൾ: OTA, NDA, IMA, നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി, RIMC സ്കൂളുകൾ എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന ആൺ/പെൺ കേഡറ്റുകൾക്ക് 2,00,000 രൂപയും, മിലിട്ടറി, നേവൽ, എയർഫോഴ്സ് നഴ്സിംഗ് സ്കൂളുകളിൽ പ്രവേശനം നേടുന്നവർക്ക് 1,00,000 രൂപയും ലഭിക്കും.

മറ്റ് അലവൻസുകൾ: പരിശീലന സമയത്ത് പോക്കറ്റ് അലവൻസ്, ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ട്, മറ്റ് ചെലവുകൾ എന്നിവ ലഭിക്കും. കമ്മീഷൻ ചെയ്ത ശേഷം ഡിയർനസ് അലവൻസ്, പാരാ അലവൻസ്, സ്പെഷ്യൽ ഫോഴ്സ് അലവൻസ്, ഡ്രസ് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകും.

പരീക്ഷാ രീതിയും പ്രധാന നിർദ്ദേശങ്ങളും

ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യപേപ്പറുകളിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.

OMR ഷീറ്റിൽ ഉത്തരങ്ങൾ രേഖപ്പെടുത്താൻ കറുത്ത ബോൾ പേന മാത്രമേ ഉപയോഗിക്കാവൂ. പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദനീയമല്ല.

അപേക്ഷാ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 011-24041001 എന്ന ഹെൽപ്പ് ലൈൻ നമ്പർ പ്രയോജനപ്പെടുത്താം. ഈ ഹെൽപ്പ് ലൈൻ ആപ്ലിക്കേഷൻ വിൻഡോ തുറന്നിരിക്കുന്ന പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 5:30 വരെ പ്രവർത്തിക്കും.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. യുപിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഒരു തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട പരീക്ഷയുടെ അപേക്ഷ നേരിട്ട് വേഗത്തില്‍ പൂരിപ്പിക്കാവുന്നതാണ്.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷാ ഫീസ്:

പട്ടികവിഭാഗക്കാർ, വനിതകൾ, നിർദിഷ്ട സൈനികരുടെ കുട്ടികൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല.

ജനറൽ : ഫീസ് 100 രൂപ

20/06/2025 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • ഹോം പേജിൽ കാണുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
  • ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
  • ശേഷം submit ൽ ക്ലിക്ക് ചെയ്യുക.
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.

UPSC ONE TIME REGISTRATION

Official Website:

കൂടുതൽ വിവരങ്ങൾക്ക് : National Defence Academy and Naval Academy Examination Notification

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: UPSC Website

പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

2025, ജൂൺ 27, വെള്ളിയാഴ്‌ച

Kerala Agricultural University Admissions 2025-26: Apply Online Now!

Kerala Agricultural University Admissions

Kerala Agricultural University Admissions

Kerala Agricultural University Admission

Kerala Agricultural University is inviting applications for admissions to its various programs (RF Mode) for the academic year 2025-26 in its affiliated colleges and institutions.

Eligible candidates are requested to complete the registration process, submit the online application, and upload the necessary documents.

Important Details

  • For more detailed information, please visit the official website of Kerala Agricultural University.
  • Information about entrance exams, courses offered, and other relevant details are available on the website.

Read the prospectus available on the website for detailed information.

Key Dates

Last Date to Apply Online

June 30, 2025

Official Website

Official Website: https://www.kau.in/

Disclaimer

While we strive to keep the information on this website updated and accurate, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy, or availability with respect to the information, products, services, or related graphics contained on the website.

The information we provide may change in the future. If you notice any changes or discrepancies, please report them in the comments section below.

Calicut University B.Ed Admission 2025-26: Registration, Dates & Details

Calicut University B.Ed. Admission Registration

Calicut University B.Ed. Admission Registration

Kerala Career Blog Logo

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എഡ്. പ്രവേശനം രജിസ്ട്രേഷൻ

Registration Details

ബി.എഡ് രജിസ്ട്രേഷൻ 2025 - 26 : ഓൺലൈൻ രജിസ്ട്രേഷൻ - അവസാന തീയതി 19.06.2025 വരെ നീട്ടി

കാലിക്കറ്റ് സർവ്വകലാശാല 2025-26 അധ്യയന വർഷത്തിലേക്കുള്ള ബി.എഡ്. (കോമേഴ്സ് ഓപ്ഷൻ ഒഴികെ) & ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി 19.06.2025 വരെ നീട്ടി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 19.06.2025. അപേക്ഷാ ഫീസ് - SC/ST 240/- രൂപ, മറ്റുള്ളവർ 760/- രൂപ. ഓൺലൈൻ അപേക്ഷ സമർപ്പണത്തിൻറെ ആദ്യ ഘട്ടത്തിൽ CAP ID യും പാസ്സ്‌വേർഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി Apply Now എന്ന ലിങ്ങിലൂടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്.

Admission Process

പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നു പ്രവേശനം നടത്തുന്നതുമാണ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും (ജനറല്‍, മാനേജ്‍മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ജൂൺ 19

Important Links

Official Website:

കൂടുതൽ വിവരങ്ങൾക്ക്: Calicut University B.Ed

ഫോൺ : 0494 2660600, 2407016, 2407017.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് ലിസ്റ്റ്: Calicut University College List

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Calicut University B.Ed

Additional Information

Disclaimer

We make every effort to ensure that the information contained in this website is up-to-date and accurate, but we do not guarantee the completeness, reliability, accuracy or availability of the information, products, and services available on the website. Blogs are for general service and knowledge discussion.

"The information we provide may change in the future. If you notice any such changes, please record them in the comment box below."

Subscribe Kerala Online Services YouTube Channel

Upaboktha Sevana Kendram Franchise Kerala

Subscribe Kerala Online Services YouTube Channel

Chose Best Partner In Smart Advertising & Marketing Solutions

Join Kerala Online Services Update Community Group

We Try To Resolve The Pains of Entrepreneurs

2025, ജൂൺ 26, വ്യാഴാഴ്‌ച

Calicut University MBA Registration 2025-26: Apply Online, Dates, Eligibility

Kerala Career Blog Logo

കാലിക്കറ്റ് സർവ്വകലാശാല MBA രജിസ്ട്രേഷൻ 2025-26

എം.ബി.എ പ്രവേശന അറിയിപ്പ്

പ്രധാന അറിയിപ്പ്

കാലിക്കറ്റ് സർവ്വകലാശാലയിലെ 2025-26 അധ്യയന വർഷത്തേക്കുള്ള എം.ബി.എ (ഫുൾ ടൈം / പാർട്ട് ടൈം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. KMAT SESSION 2 പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂൺ 19 വൈകുന്നേരം 4:00 മണി വരെ നീട്ടിയിരിക്കുന്നു.

അപേക്ഷിക്കേണ്ട രീതി

ഓൺലൈൻ അപേക്ഷ

കാലിക്കറ്റ് സർവകലാശാലയുടെ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലെ എം.ബി.എ കോഴ്സുകളിലേക്ക് KMAT SESSION 2 യോഗ്യത നേടിയവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 19 ആണ്. അപേക്ഷാ ഫീസ് 920 രൂപയാണ് (എസ്.സി. / എസ്.ടി. വിഭാഗക്കാർക്ക് 310 രൂപ).

KMAT - 2025, CMAT - 2025, CAT - 2024 എന്നീ സ്കോറുകളിൽ ഏതെങ്കിലും ഒന്ന് അപേക്ഷയിൽ രേഖപ്പെടുത്തണം. ഒന്നിൽ കൂടുതൽ സ്കോറുകൾ ഉണ്ടെങ്കിൽ അതും രേഖപ്പെടുത്താവുന്നതാണ്. ഏതെങ്കിലും ഒരു സ്കോർ എങ്കിലും ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല. സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

യോഗ്യത

ബിരുദഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. എന്നാൽ, പ്രവേശന നടപടികൾ അവസാനിക്കുന്നതിന് മുൻപായി ഒറിജിനൽ ബിരുദ മാർക്ക്ലിസ്റ്റ് / ഗ്രേഡ് കാർഡ് സമർപ്പിക്കേണ്ടതാണ്.

പ്രധാനപ്പെട്ട വിവരങ്ങൾ

CAP ID

ഓൺലൈൻ അപേക്ഷയുടെ ആദ്യ ഘട്ടത്തിൽ CAP ID-യും പാസ്‌വേഡും നിങ്ങളുടെ മൊബൈലിൽ ലഭിക്കുന്നതിന്, അപേക്ഷകർ അപേക്ഷിക്കേണ്ട വെബ്സൈറ്റിൽ നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ നൽകണം. രജിസ്ട്രേഷൻ സമയത്ത് മൊബൈൽ നമ്പർ ശരിയായി നൽകേണ്ടത് അത്യാവശ്യമാണ്. CAP ID-യും സെക്യൂരിറ്റി കീയും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

OTP വെരിഫിക്കേഷൻ

മൊബൈൽ നമ്പർ നൽകുന്നതിൽ തെറ്റുകൾ സംഭവിക്കാതിരിക്കാൻ OTP (One Time Password) വെരിഫിക്കേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സ്വന്തം അല്ലെങ്കിൽ രക്ഷിതാക്കളുടെ ഫോൺ നമ്പർ മാത്രം നൽകുക. ലഭിച്ച CAP ID-യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തിയാക്കാവുന്നതാണ്.

പാസ്‌വേഡ്

അപേക്ഷകർക്ക് ലഭിക്കുന്ന പാസ്‌വേർഡിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുക. പ്രവേശന നടപടികൾ പൂർത്തിയാകുന്നതുവരെ പാസ്‌വേഡ് സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്.

അപേക്ഷ പൂർത്തിയാക്കേണ്ട വിധം

അപേക്ഷയുടെ അവസാന ഘട്ടത്തിലാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. Save & Proceed ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുക. ഫീസ് അടച്ച ശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കുക. പ്രിന്റ്ഔട്ട് ലഭിച്ചാൽ മാത്രമേ അപേക്ഷ പൂർണ്ണമാകൂ. അപേക്ഷയുടെ പ്രിന്റൗട്ട് സർവ്വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

മറ്റ് വിവരങ്ങൾ

വിജ്ഞാപനം

കൂടുതൽ വിവരങ്ങൾക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിജ്ഞാപനം വായിക്കുക.

അവസാന തീയതി

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 19

ബന്ധപ്പെടാനുള്ള വിവരങ്ങൾ

ഫോൺ: 0494 2407017, 2407016, 2660600.

നിരാകരണം

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നിരുന്നാലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ പൂർണ്ണതയെക്കുറിച്ചോ കൃത്യതയെക്കുറിച്ചോ ഉറപ്പ് നൽകുന്നില്ല. ഈ ബ്ലോഗ് പൊതുവായ വിവരങ്ങൾക്കും അറിവിനുമുള്ളതാണ്.

ഞങ്ങൾ നൽകുന്ന വിവരങ്ങളിലും ലിങ്കുകളിലും ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ രേഖപ്പെടുത്തുക.

MG University Updates: First Degree Allotment Published | 2024 Admissions

MAHATMA GANDHI (MG) UNIVERSITY UPDATES

Kerala Career Blog Logo

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി (MG) അപ്‌ഡേറ്റുകൾ

 എം ജി  ബിരുദ ഏകജാലകം:  ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു  

എം.ജി സർവകലാശാലയുടെ കോളജുകളിൽ ബിരുദം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 

അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് പ്രവേശനം ഉറപ്പാക്കണം. സ്ഥിര പ്രവേശനം നേടുന്നവർ കോളജുകളിൽ നേരിട്ടെത്തി ട്യൂഷൻ ഫീസ് അടയ്ക്കണം. 

താത്കാലിക പ്രവേശനത്തിന് കോളജുകളിൽ എത്തേണ്ടതില്ല.  സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് താത്കാലിക പ്രവേശനം തിരഞ്ഞെടുത്താൽ മതിയാകും. ഓൺലൈനിൽ ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ  കോളജിൽ നൽകി ജൂൺ 19നു മുൻപ്് താത്കാലിക പ്രവേശനം ഉറപ്പാക്കണം. പ്രവേശനം ഉറപ്പാക്കിയതിന്റെ തെളിവായി കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.പ്രവേശനവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ സമർപ്പിക്കുന്നതിന് ഈ സ്ലിപ്പ് ആവശ്യമാണ്. 

ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർ സ്ഥിര പ്രവേശനം എടുക്കണം. ഇവർക്ക് താത്കാലിക പ്രവേശനം എടുക്കാൻ കഴിയില്ല. ജൂൺ 19ന് വൈകുന്നേരം നാലിനു മുൻപ് സർവകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്മെന്റ് റദ്ദാകും.  

കമ്യൂണിറ്റി മെറിറ്റ് ക്വാട്ട; അന്തിമ റാങ്ക് ലിസ്റ്റ്

എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ കമ്യൂണിറ്റി മെറിറ്റ് ക്വാട്ടയിൽ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളജുകളുമായി ബന്ധപ്പെട്ട് നിശ്ചിത തീയതിക്കു മുൻപ് പ്രവേശനം ഉറപ്പാക്കണം.

കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.

Disclaimer

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025, ജൂൺ 25, ബുധനാഴ്‌ച

ITR Filing Kerala: Income Tax Return Guide, Last Date & Documents (2024-25)

Blog Header

വരുമാന നികുതി റിട്ടേൺ ഫയൽ ചെയ്യൽ

ഐടിആർ ഫയലിംഗിനെക്കുറിച്ച്

2024–25 സാമ്പത്തിക വർഷത്തിലെ (AY 2025–26) ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ൽ നിന്ന് 2025 സെപ്റ്റംബർ 15 ലേക്ക് മാറ്റിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) അറിയിച്ചു.

2024-25 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാനതീയ്യതി 2025 സെപ്റ്റംബർ 15. Form-26AS, AIS എന്നിവ പരിശോധിച്ച് ടാക്സ് ക്രെഡിറ്റ് സംബന്ധിച്ച് കൃത്യത ഉറപ്പാക്കിയിട്ടുവേണം റിട്ടേൺ ഫയൽ ചെയ്യേണ്ടത്. ഭൂരിഭാഗം ജീവനക്കാരും പുതിയ regime ൽ ആയതിനാൽ ഓൺലൈൻ റിട്ടേൺ ഫയലിംഗ് വളരെ എളുപ്പമാണ്. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പഴയ regime ൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് Savings/investment ന്റെ പോളിസി/ഡോക്യുമെന്റിന്റെ വിശദാംശങ്ങൾ കൂടി നൽകേണ്ടതുണ്ട്.

2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും, തെറ്റുകൾ വരാതിരിക്കാനും നിശ്ചിത തീയതിക്ക് മുമ്പ് ഐടിആർ ഫയൽ ചെയ്യുന്നതാണ് ഉചിതം. ഇന്ന് വേഗത്തിലും എളുപ്പത്തിലും ഐടിആർ ഫയലിംഗ് പ്രക്രിയ തീർക്കുന്നതിന് ഇ-ഫയൽ രീതിയിലേക്ക് നികുതിദായകർ മാറിയിട്ടുണ്ട്.

ആദ്യമായി ഐടിആർ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫോം 16 ശേഖരിക്കുക

ഒരു തൊഴിലുടമ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് നൽകുന്ന ടിഡിഎസ് സർട്ടിഫിക്കറ്റാണ് ഫോം 16. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ രേഖപ്പെടുത്തേണ്ട ശമ്പളവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ഫോമിൽ അടങ്ങിയിരിക്കുന്നു. നികുതിദയകർ പ്രയോജനപ്പെടുത്തിയ ഇളവുകൾ, ജീവനക്കാരുടെ ശമ്പളം, ‌ക്ലെയിം ചെയ്ത കിഴിവ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒരു ടിഡിഎസ് സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കും.

മൊത്തം നികുതി വിധേയമായ വരുമാനം

നികുതിയുടെ ലാഭം കിഴിവുകൾ എന്നിവ ഒഴിവാക്കിയതിനു ശേഷമുള്ള ജീവനക്കാരുടെ മൊത്ത വരുമാനമാണ് (ശമ്പളത്തിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്നത്) നികുതി വിധേയമായ വരുമാനം.

നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുക

പുതിയ നികുതി വ്യവസ്ഥയോ പഴയ നികുതി വ്യവസ്ഥയോ ഏത് തിരഞ്ഞെടുക്കണമെന്നത് പുതിയ നികുതിദായകർക്ക് ഏറ്റവും നിർണായകമായ തീരുമാനമായിരിക്കും. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി നിരക്കുകൾ കുറവാണ്. എന്നാൽ, നികുതിദായകരുടെ പണം ലാഭിക്കാൻ അവസരമൊരുക്കുന്ന നിരവധി നികുതി കിഴിവുകളും ആനുകൂല്യങ്ങളും പഴയ വ്യവസ്ഥയ്ക്ക് കീഴിൽ ഉണ്ട്.

ആവശ്യമായ രേഖകൾ

പാൻ കാർഡ്, ആധാർ കാർഡ് വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ശമ്പളമുള്ള വ്യക്തികൾക്കുള്ള ഫോം 16, നിക്ഷേപത്തിന്റെ രേഖകൾ, ഭവന വായ്പ പലിശ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റ് രസീതുകൾ എന്നിങ്ങനെ നികുതിക്ക് വിധേയമായതും അല്ലാത്തതുമായ വരുമാനം കണക്കാക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും നികുതിദായകർ സമർപ്പിക്കേണ്ടതുണ്ട്.

ശരിയായ ഫോം

ആദായനികുതി വകുപ്പ് വിവിധ തരത്തിലുള്ള ഐടിആർ ഫോമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏത് ഐടിആർ ഫോമിലാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതെന്ന് കൃത്യമായി നികുതിദായകർ മനസ്സിലാക്കണം.

പോർട്ടലിൽ രജിസ്റ്റർ ചെയ്യാം

ആദ്യമായി ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുകയാണെങ്കിൽ, ആദായ നികുതി പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

നികുതി വിദഗ്ദ്ധരുടെ ഉപദേശം

ആദ്യമായി ആദായ നികുതി ഫയൽ ചെയ്യുന്നവർക്ക് തെറ്റുകൾ വരാൻ സാധ്യത കൂടുതലാണ്. നികുതി വിദ്ഗധരുടെ ഉപദേശം തേടാൻ മടിക്കരുത്.

ആവശ്യമായ രേഖകൾ

  • പാൻ കാർഡ്
  • ആധാർ കാർഡ്
  • ഉപഭോക്താവിന്റെ മൊബൈൽ നമ്പർ
  • ഇ മെയിൽ ഐഡി
  • ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് (ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് ലിങ്ക് ആയിരിക്കണം)

നികുതി വിദഗ്ധരുടെ ഉപദേശം തേടുക : ആദ്യമായി ആദായ നികുതി ഫയൽ ചെയ്യുന്നവർക്ക് തെറ്റുകൾ വരാൻ സാധ്യത കൂടുതലാണ്. നികുതി വിദ്ഗധരുടെ ഉപദേശം തേടാൻ മടിക്കരുത്.

Indian Coast Guard Recruitment 2025: Apply Online for Navik & Yantrik Posts

Indian Coast Guard Recruitment

Kerala Career Blog Logo

Indian Coast Guard Job Opportunity

An excellent opportunity awaits those aspiring to join the Naval forces under the Ministry of Defence. The Indian Coast Guard has announced recruitment for the positions of NAAVIK (General Duty), NAVIK (Domestic Branch), and Yantrik. Applications are invited from eligible candidates.

Eligibility Criteria

Educational Qualification

  • NAAVIK (General Duty): +2 Science
  • NAVIK (Domestic Branch): SSLC
  • Yantrik: SSLC + Diploma

Age Limit

Candidates should be between 18 and 22 years of age.

Application Deadline

The last date to apply is June 25, 2025.

Important Information for Applicants

  • Carefully read and understand the official notification before applying.
  • Ensure that you meet the specified eligibility criteria, including age limit and educational qualifications, as stated in the official advertisement. Any discrepancies may lead to rejection of your application.
  • Provide your active mobile number and email ID in the application form, as important updates regarding exam dates, admission tickets, and other relevant information will be communicated through these channels.
  • For detailed information on the application process and job prospects, refer to the official notification.

Key Dates and Links

Application Deadline: June 25, 2025

2025, ജൂൺ 24, ചൊവ്വാഴ്ച

Kerala State Merit Scholarship Renewal 2023-25: Application, Eligibility & Last Date

Kerala Career Blog Logo

STATE MERIT SCHOLARSHIP RENEWAL - KERALA

മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കാം

2022-23 വർഷം സംസ്ഥാനത്തെ സർക്കാർ . എയ്‌ഡഡ് ആർട്സ് & സയൻസ്, മ്യൂസിക്, സംസ്കൃത കോളേജുകളിലും, യൂണിവേഴ്സിറ്റി ഡിപ്പാർട്‌മെന്റു്കളിലും ബിരുദ കോഴ്സുകളിൽ ഒന്നാം വർഷ ക്ളാസിൽ പ്രവേശനം നേടി, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് - ന് അർഹത നേടിയിട്ടുള്ള വിദ്യാർത്ഥികൾ, 2023-24, 2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കൽ അപേക്ഷ മാന്വൽ ആയി സമർപ്പിക്കേണ്ട അവസാന തിയ്യതി 30/06/2025 ലേക്ക് ദീർഘിപ്പിച്ചതായി അറിയിക്കുന്നു.

ടി തിയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. വിവരങ്ങൾക്ക്: .

2023-24, 2024-25 വർഷങ്ങളിലെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കൽ (Renewal) അപേക്ഷ.

2022-23 വർഷം സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് ആർട്‌സ് & സയൻസ്, മ്യൂസിക്, സംസ്‌കൃത കോളേജുകളിലും, യൂണിവേഴ്സിറ്റി ഡിപ്പാർട്‌മെൻ്റകളിലും ബിരുദ കോഴ്സുകളിൽ ഒന്നാം വർഷ ക്ളാസ്സിൽ പ്രവേശനം നേടി, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളിൽ നിന്നും 2023-24, 2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കൽ (Renewal) അപേക്ഷ .

യോഗ്യത

  • 2022-23 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് (Fresh) അർഹത നേടിയവരായിരിക്കണം.
  • ഒന്നും, രണ്ടും വർഷ ബിരുദ പരീക്ഷ ആദ്യ ചാൻസിൽ തന്നെ പാസ്സാവുകയും, 50 % വും അതിന് മുകളിലും മാർക്ക് നേടിയിരിക്കണം.

State Merit Scholarship സ്കോളര്‍ഷിപ്പ്‌ തുക

പ്രതിവര്‍ഷം 10,000/- (പതിനായിരം) രൂപ

State Merit Scholarship ബന്ധപ്പെട്ട മറ്റ്‌ വിവരങ്ങള്‍

1) അപേക്ഷകര്‍ക്ക്‌ ഐ.എഫ്‌.എസ്‌.സി. കോഡ്‌ സൌകര്യമുള്ള ബാങ്കുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്വന്തം പേരില്‍ അക്കൌണ്ട്‌ ഉണ്ടായിരിക്കണം

2) 1:1:1 എന്ന ക്രമത്തില്‍ Science, Commerce, Humanities എന്നീ വിഷയങ്ങളില്‍ നിന്നുമാണ്‌

വിദ്യാര്‍ഥികളെ തെരെഞ്ഞെടുക്കുന്നത്‌

3) +2 മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ Arts & science , Music ,Sanskrit കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഡിഗ്രി തലം മുതല്‍ തുടര്‍ച്ചയായി 5 വര്‍ഷത്തേക്കാണ്‌ ടി സ്നോളര്‍ഷിപ്പ്‌ അനുവധിക്കുന്നത്‌.

4) 95% വും അതില്‍ അധികവും മാര്‍ക്ക്‌ ഉള്ള വിദ്യാര്‍ഥികള്‍ക്ക്‌ പ്രതിവര്‍ഷം 10,000/- രൂപ വരുമാന പരിധി കണക്കാക്കാതെ 1050 വിദ്യാര്‍ഥികള്‍ക്ക്‌ അനുവദിക്കുന്നു.

5)90% വും അതില്‍ അധികവും മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക്‌ പ്രതിവര്‍ഷം 10,000/- രൂപ 2,50,000/- ( രണ്ടര ലക്ഷം) രൂഅപ വരുമാന പരിധി നിശ്ചയിച്ച്‌ 1050 വിദ്യാര്‍ഥികള്‍ക്ക്‌ അനുവധിക്കുന്നതാണ്‌

6) 85% Valo അതിലധികവും മാര്‍ക്കുള്ള 80 വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതിവര്‍ഷം 10,000/-രൂപ വീതം 1050 വിദ്യാര്‍ഥികള്‍ക്ക്‌ അനുവധിക്കുന്നതാണ്‌.

അക്കാദമിക യോഗ്യതയില്‍ നേടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ആണ --നിശ്ചയിക്കുന്നത്‌. മറ്റേതെങ്കിലുംതരത്തിലുള്ള സ്കോളര്‍ഷിപ്പുകളോ ; സ്റ്ൈപ്പെന്‍റ്റുകളോ കൈപ്പറ്റുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഈ സ്കോളർഷിപ്പിനു അര്‍ഹതയില്ല

State Merit Scholarship അപേക്ഷിക്കേണ്ടരീതി

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റുകളിൽ സ്കോളർഷിപ്സ് news and updates "State Merit Scholarship (Renewal) 2023-24 & 2024-25" അപേക്ഷ ഫോം ഡൌൺ ലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച്, ഒന്നും, രണ്ടും വർഷ ബിരുദ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിൻ്റെ ആദ്യ പേജിൻറെ പകർപ്പ് എന്നിവ സഹിതം

സ്പെഷ്യൽ ഓഫീസർ ഫോർ സ്കോളർഷിപ്സ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന മേൽ വിലാസത്തിൽ നേരിട്ടോ, തപ്പാൽ മുഖേനയോ സമർപ്പിക്കുക.

അവസാന തീയതി

അപേക്ഷകർ മാർക്ക് ലിസ്റ്റുകളുടെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ തിരുവനന്തപുരം കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്കോളർഷിപ്പ് വിഭാഗത്തിൽ ലഭിക്കേണ്ട അവസാന തീയതി : 30.06.2025

30.06.2025 തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 30-06-2025

Official Website :

കൂടുതൽ വിവരങ്ങൾക്ക്: State Merit Scholarship Malayalam Notification PDF

ഫോൺ : 9446780308, 8921679554

ഓഫ്‌ലൈൻ അപേക്ഷിക്കേണ്ട അപേക്ഷാഫോം ലിങ്ക് : State Merit Scholarship Apply Link

Aadhaar Card Free Renewal: Document Update, Last Date & Required Documents [2024]

ആധാർ കാർഡ് സൗജന്യ പുതുക്കൽ - DOCUMENT UPDATE MALAYALAM

Kerala Career Blog Logo

ആധാർ കാർഡ് സൗജന്യ പുതുക്കൽ - ഡോക്യുമെൻ്റ് അപ്ഡേറ്റ്

ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി 14/06/2026 വരെ നീട്ടി


10 വർഷം മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവർക്ക് ഓൺലൈനായി സൗജന്യമായി പുതുക്കാൻ അവസരം. തിരിച്ചറിയൽ-മേൽവിലാസ രേഖകൾ വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ. 


ഓൺലൈൻ അപ്‌ഡേറ്റ് നിർദ്ദേശങ്ങൾ:

  • myAadhaar പോർട്ടലിൽ പ്രവേശിച്ച് നിങ്ങളുടെ ആധാർ നമ്പറും OTP യും ഉപയോഗിച്ച് ആധികാരികത ഉറപ്പാക്കുക
  • പ്രൊഫൈൽ വിശദാംശങ്ങൾ അവലോകനം ചെയ്യുക
  • പ്രദർശിപ്പിച്ചിരിക്കുന്ന വിവരങ്ങൾ പരിശോധിക്കുക
  • ഒരു തിരിച്ചറിയൽ രേഖ തിരഞ്ഞെടുക്കുക
  • തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യുക (2 MB-യിൽ താഴെ; JPEG, PNG, അല്ലെങ്കിൽ PDF)
  • ഒരു വിലാസ രേഖ തിരഞ്ഞെടുക്കുക
  • വിലാസ രേഖ അപ്‌ലോഡ് ചെയ്യുക (2 MB-യിൽ താഴെ; JPEG, PNG, അല്ലെങ്കിൽ PDF)
  • സമ്മതം നൽകുക
  • പൂർത്തിയായാൽ അംഗീകാരം ഡൗൺലോഡ് ചെയ്യുക


ആധാർ കാർഡ് പുതുക്കുന്നതിന് ഉപയോഗിക്കാവുന്ന രേഖകൾ


POI (ഫോട്ടോ പതിച്ച 

തിരിച്ചറിയൽ കാർഡ്)

POA (വിലാസം തെളിയിക്കുന്ന

രേഖകൾ)


ആധാർ കാർഡിലേത് പോലെ

തന്നെ വ്യക്തിയുടെ പേര് (ഇനിഷ്യൽ ഉൾപ്പെടെ)

ഉള്ളതും ഫോട്ടോ ഉൾപെടുന്നതുമായ 

ഗവണ്മെന്റ് നൽകിയ രേഖകൾ


ആധാർ കാർഡിലേത് പോലെ 

തന്നെ വ്യക്തിയുടെ പേര് 

(ഇനിഷ്യൽ ഉൾപ്പെടെ) ഒരു 

പോലെ വരുന്നതും അഡ്രസ് 

ഉൾപ്പെടുന്ന രേഖകൾ.


വോട്ടർ ഐഡി കാർഡ്


വോട്ടർ ഐഡി കാർഡ്


പാൻ കാർഡ്


പാസ്പോർട്ട് 

പാസ്പോർട്ട്


റേഷൻ കാർഡ് 



റേഷൻ കാർഡ് 


ബാങ്ക് പാസ്ബുക്ക് 


ഡ്രൈവിംഗ് ലൈസൻസ് 


കിസാൻ പാസ്ബുക്ക് 


കിസാൻ പാസ്ബുക്ക്


ഡിസബിലിറ്റി ഐഡി കാർഡ് 


ഇ.സി.എച്ച്.എസ് കാർഡ് 


2025, ജൂൺ 23, തിങ്കളാഴ്‌ച

Plus One Allotment 2025-26: Third Allotment Published - Check Results & Admission Details

```html Kerala Career Blog Logo

Plus One Allotment Updates 2025-2026

Third Allotment Published

The third allotment results for Higher Secondary Single Window Admission 2025-26 have been published.

The third allotment result was published on June 15, 2025.

The third and final allotment result in the merit quota for Plus One admission will be published on June 16, 2025, at 10 am. Admissions will be open from June 16, 2025, at 10 am to June 17, 2025, at 5 pm. Allotment information is available through the e Candidate Login. Those who have received an allotment should report to the allotted school with their parents and original certificates as specified in the allotment letter. The allotment letter can be printed from the school. Students who have secured temporary admission in the first two allotments do not require a new allotment letter if they have not received a higher option.

Students under temporary admission will not have the opportunity to retain higher options. Therefore, all students who have received an allotment must secure permanent admission by paying the fees. Students who receive an allotment but do not take admission will not be considered for subsequent supplementary allotments. Students can check the last rank details for each category in each school they have applied to. All students who have received an allotment must report to the schools for admission with their parents before 5 pm on June 17, 2025.

The final allotment for the sports quota is also being published along with this.

Admission is from June 16, 2025, at 10 am to June 17, 2025, at 5 pm.

The third and final allotment result for admission to Model Residential Schools under the Scheduled Caste/Scheduled Tribe Development Departments is also being published along with this. Admission is from June 16, 2025, at 10 am to June 17, 2025, at 5 pm.

As admissions under the Sports Quota second allotment, Community Quota, Management Quota, and Un-aided Quota are also taking place along with the Merit Quota third allotment, students eligible for admission in various quotas should choose the quota most suitable for them. As the admission procedures are taking place concurrently, it will not be possible to change admission to another quota once admission is secured in any quota.

Those who have not been able to apply so far can submit new applications for supplementary allotment. Applicants who were not considered for allotment in the main phase due to incorrect information or non-submission of options can also submit new/revised applications in the supplementary phase. Those who applied in the main phase but did not receive an allotment can renew their application to be considered for the vacancies published for the supplementary allotment. Those whose admission was rejected in the main phase due to incorrect information in the application can renew their application after correcting the errors. Vacancy and notification for subsequent allotments will be published on the website after the main phase admission deadline.

Required Documents for Plus One Admission

List of documents required for Plus One Admission.

Documents Needed

  • Filled allotment letter (two pages). (Printed)
  • SSLC mark list.
  • Club certificate submitted during application.
  • Nativity certificate or Ration card (COPY)
  • Transfer Certificate, Conduct Certificate. (TC & CC) (Obtained from the school last attended)
  • SC/ST students - Community certificate.

Documents for Bonus Points (If Applicable)

  • Original NCC/Scout & Guide Rajyapuraskar /SPC certificate (for any one only).
  • Little Kites Member With A-grade original certificate.
  • Original JRC membership certificate.
  • Certificates proving success in exams like NMMS, USS, LSS.

Frequently Asked Questions About Plus One Admission

What is the first allotment?

This is the first rank list published based on the options given in the single-window application for Higher Secondary first-year admission. Those who receive an allotment can take admission from 11 am on June 19 to 5 pm on June 21. Students who receive an allotment but do not take admission will not be considered for subsequent allotments.

How to check the first allotment result?

Check the allotment result by logging into Candidate Login-SWS on the admission portal. The allotment status can be known by entering the user name (application number), password, and district in the candidate login. The allotment letter can also be viewed. It is important to understand the date to attend for admission and the documents required for admission.

What is temporary admission and permanent admission?

If the first option given in the single-window application is received in the allotment, fees must be paid to secure permanent admission. Those who do not receive the first option can wait for a higher option in the next allotment by taking temporary admission now. Those who do not receive the first option can cancel the higher options if they wish and take permanent admission in the option received now. Those who take temporary admission can cancel only a few selected higher options if required. No fees need to be paid for temporary admission.

How to pay the fees for permanent admission?

Information regarding the fee to be paid is available in the allotment letter. It can be paid directly at the school at the time of admission.

What are the documents required to take admission?

The two-page allotment letter obtained from the candidate login, certificate proving qualification, transfer certificate, conduct certificate, and documents of bonus & tie-break benefits if any must be produced in original. The certificates of those taking temporary admission will also be kept at the school. More details have been published in the circular.

I did not get my preferred option in the first allotment. Should I take admission?

Yes. Students who receive an allotment but do not take admission will not be considered for subsequent allotments. Admission must be taken if an allotment is received. If the preferred option is not received, temporary admission can be taken to wait for admission in the second allotment.

What should those who do not get admission in the first allotment do?

There are three allotments in the first phase of the single-window admission process. Those who do not get an allotment now should wait for the publication of the second allotment.

Note: Students who receive an allotment should print the allotment letter. After filling it, a copy of it should be taken and submitted to the school... It is required when providing scholarships for the next two years.

Read the notification for more information.

The information we provide may be subject to change in the future with other links. If you notice any such changes, please note them in the comment box below."

```

NEET UG Result 2025: Download NEET Exam Result & Steps to Check

Kerala Career Blog Logo

NEET UG പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

NEET(UG)-2025 Result

NEET UG പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET UG 2025) ന്റെ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഫലം ഡൗൺലോഡ് ചെയ്യുന്നതിനുള്ള വഴികൾ

NEET 2025 ഫലം ഡൗൺലോഡ് ചെയ്യാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: ഫല അറിയിപ്പ് കണ്ടെത്തുക

ഹോം പേജിൽ കാണുന്ന NEET ഫലവുമായി ബന്ധപെട്ട അറിയിപ്പിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ഫലത്തിന്റെ ലിങ്ക് തിരഞ്ഞെടുക്കുക

അവിടെ നൽകിയിട്ടുള്ള NEET ഫലത്തിന്റെ ലിങ്ക് തിരഞ്ഞെടുക്കുക.

ഘട്ടം 4: വിവരങ്ങൾ നൽകുക

തുറന്നു വരുന്ന പേജിൽ നിങ്ങളുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകുക.

ഘട്ടം 5: ഫലം പരിശോധിക്കുക

നിങ്ങളുടെ ഫലം സ്ക്രീനിൽ കാണാൻ കഴിയും. അത് ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യുക.

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഔദ്യോഗിക വെബ്സൈറ്റ്: exams.nta.ac.in

2025, ജൂൺ 22, ഞായറാഴ്‌ച

Central Bank of India Apprentice Recruitment 2025: Apply Now!

Kerala Career Blog Logo

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റീസ് ഒഴിവ്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെൻ്റ്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഏകദേശം 4500 ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂൺ 23 ആണ്. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി 2025 ജൂൺ 25 ആണ്. പരീക്ഷ 2025 ജൂലൈ ആദ്യവാരത്തിൽ നടക്കും.

യോഗ്യത

അംഗീകൃത സർവ്വകലാശാലയിൽ നിന്നുമുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ 2025 മെയ് 31-ന് 20-നും 28-നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കൂടാതെ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. നിയമന കാലാവധി 12 മാസമായിരിക്കും.

അപേക്ഷാ ഫീസ്

ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് 400 രൂപയും, SC/ST/EWS വിഭാഗക്കാർക്ക് 600 രൂപയും, മറ്റുളളവർക്ക് 800 രൂപയുമാണ് അപേക്ഷാ ഫീസ്. ഇതിന് പുറമെ 18% GST ഉണ്ടായിരിക്കും. ഫീസ് ഓൺലൈനായി മാത്രം അടയ്ക്കാൻ സാധിക്കുന്നതാണ്. അടച്ച ഫീസ് തിരികെ ലഭിക്കുന്നതല്ല.

തിരഞ്ഞെടുപ്പ് രീതി

ഓൺലൈൻ പരീക്ഷയും തുടർന്ന് അതത് സംസ്ഥാനത്തിലെ പ്രാദേശിക ഭാഷാ പരിശോധനയും ഉണ്ടായിരിക്കും. യോഗ്യത നേടുന്നവരുടെ ലിസ്റ്റ് ബാങ്കിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അപേക്ഷിക്കുന്നതിന് മുൻപ്

  • വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.
  • യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പുവരുത്തുക.
  • അപേക്ഷാ ഫോമിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ കൃത്യമായി നൽകുക.

കൂടുതൽ വിവരങ്ങൾ

ഓരോ പോസ്റ്റിന്റെയും കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുക.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ജൂൺ 23

Calicut University PG Admission 2024-25: Apply Now! | PGCAP Details

Kerala Career Updates

Kerala Career Blog Logo

Calicut University PG Admission Details

കാലിക്കറ്റ് യൂണിവേഴ്സിറ്റി PGCAP അപേക്ഷ ആരംഭിച്ചു

കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സമയം ജൂൺ 19-ന് വൈകീട്ട് അഞ്ച് മണി വരേക്ക് നീട്ടി.

2025-2026 അദ്ധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ റജിസ്ട്രേഷൻ

ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് : ജനറൽ - 495/- രൂപ. എസ്.സി/എസ്.ടി 205 രൂപ. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്പക്ടസിനും വെബ്‌സൈറ്റ് സന്ദർശിക്കുക.

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിന്റെയോ ഫോൺ നമ്പർ നൽകി ഓ.ടി.പി വെരിഫിക്കേഷൻ നടത്തുകയും തുടർന്ന് മൊബൈലിൽ ലഭിക്കുന്ന CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർ ത്തീകരിക്കേണ്ടതുമാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രൻ്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ.

അപേക്ഷ സമർപ്പിച്ച് പ്രിൻ്റൗട്ട് എടുത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയ്യതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡൻ്റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.

ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റ്ഔട്ട് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കേണ്ടതില്ല. എന്നാൽ അഡ്മിഷൻ ലഭിക്കുന്ന അവസരത്തിൽ അപേക്ഷയുടെ പ്രിൻ്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതാത് കോളേജുകളിൽ സമർപ്പിക്കേണ്ടതാണ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (ജനറൽ, മാനേജ്മെന്റ്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോർട്ട്സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണ വിഭാഗക്കാർ ഉൾപ്പടെ) ഓൺലൈനായി അപേക്ഷാസമർപ്പണം നടത്തി അപേക്ഷയുടെ പ്രിൻ്റ് എടുക്കേണ്ടതാണ്. മാനേജ്മെന്റ്, സ്പോർട്ട്സ്, എൻ.ആർ.ഐ എന്നീ ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർ ത്ഥികൾ ഓൺലൈൻ റജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഓൺലൈൻ റജിസ്ട്രേഷന് വിദ്യാർത്ഥികൾക്ക് 15 ഓപ്ഷൻ വരെ നൽകാവുന്നതാണ്. കമ്മ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം ലഭിക്കേണ്ട വിദ്യാർത്ഥികളെ, അവർ തിരഞ്ഞെടുക്കുന്ന 15 (പതിനഞ്ച്) കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്‌ഡഡ് കോളേജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അർഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന കോളേജുകൾ വിദ്യാർത്ഥി തിരഞ്ഞെടുത്ത 15 കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് ഏറ്റവും താൽ പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണന ക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

അലോട്ട്മെന്റ്, അഡ്മിഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അതത് സമയത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ നിർദ്ദേശങ്ങൾ / സർവ്വകലാശാല വാർത്തകൾ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്‌മെന്റ്റ് / അഡ്മിഷൻ എന്നിവയുമായി ബന്ധപ്പെട്ട് സർവ്വകലാശാല വ്യക്തിഗത അറിയിപ്പുകൾ നൽകുന്നതല്ല.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ജൂൺ 19

Official Website:

കൂടുതൽ വിവരങ്ങൾക്ക്: Centralised Admission Process PG (PGCAP)

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Centralised Admission Process PG (PGCAP)

നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത എന്നിവയെക്കുറിച്ച് യാതൊരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025, ജൂൺ 21, ശനിയാഴ്‌ച

Agri Stack Farmer Registration Kerala: Step-by-Step Guide & Benefits

```html Kerala Career Blog Logo

അഗ്രി സ്റ്റാക്ക് കർഷക രജിസ്ട്രേഷൻ - കേരളം

അഗ്രീ സ്റ്റാക്ക് കർഷക രജിസ്ട്രേഷൻ

കർഷകർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾ ലഭ്യമാക്കുവാൻ വേണ്ടി കർഷകക്കായി അഗ്രീ സ്റ്റാക്ക് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലേക്കുള്ള കർഷക രജിസ്ട്രേഷൻ കൃഷിഭവൻ മുഖാന്തരം ചെയ്യണം (രജിസ്ട്രേഷൻ ഇപ്പോൾ ഓൺലൈൻ വഴിയും ലഭ്യമാണ്.)

PMKISAN( വർഷം 6000 രൂപ, 2000 രൂപയുടെ 3 ഗഡുക്കളായി ലഭിക്കുന്ന പദ്ധതി) ആനുകൂല്യം ലഭിക്കുന്ന മുഴുവൻ കർഷകരും താഴെ പറയുന്ന രേഖകളുമായി കൃഷിഭവനിൽ എത്തി രജിസ്ടർ ചെയ്യുക.

കർഷക രജിസ്ട്രേഷൻ ഇപ്പോൾ ഫാർമർ ലോഗിൻ വഴി സ്വന്തമായോ അക്ഷയ സെൻ്ററുകൾ, കോമൺ സർവ്വീസ് സെൻ്ററുകൾ എന്നിവ വഴിയോ ചെയ്യാവുന്നതാണ്.

കർഷക രജിസ്ട്രേഷൻ ഘട്ടങ്ങൾ

  • പോർട്ടലിൽ കയറുക.
  • ഇവിടെ official/ Farmer എന്നതിൽ Farmer Select ചെയ്യുക. ഇവിടെ താഴെ Create new Account ൽ ക്ലിക്ക് ചെയ്യണം.
  • അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ Aadhar - ekyc എന്നതിന് താഴെ ആധാർ നമ്പർ ടൈപ്പ് ചെയ്ത് കൊടുത്ത് സബ്മിറ്റ് ചെയ്യുക.
  • അപ്പോൾ നമ്മുടെ ആധാർ ലിങ്ക് ചെയ്തിരിക്കുന്ന ഫോണിലേക്ക് ഒരു ഒ ടി പി വരുന്നതാണ്. ഈ ഒടിപി നൽകി Verify ചെയ്യണം.
  • താഴെയായി ഫോൺനമ്പർ കൊടുക്കാനുള്ള സ്ഥലത്ത് ഫോൺ നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുക. അപ്പോഴും ഫോണിലേക്ക് ഒടിപി വരും. ഇത് നൽകി verify നൽകുക.
  • തുടർന്ന് താഴെയായി പാസ് വേർഡ് സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും. അവിടെ പാസ്‌വേഡ് സെറ്റ് ചെയ്യുക.
  • തുടർന്ന് വീണ്ടും ലോഗിൻ പേജിലേക്ക് പോയി Farmer ഓപ്ഷൻ സെലക്ട് ചെയ്യുക. യൂസർ ഐഡി യായി ഫോൺ നമ്പർ കൊടുക്കണം. പാസ്‌വേർഡ് നേരത്തേ സെറ്റ് ചെയ്തത് നൽകുക. തുടർന്ന് ക്യാപ്ച്ച കൊടുത്ത് ലോഗിൻ ചെയ്യാവുന്നതാണ്.
  • തുടർന്ന് താഴെ Register as farmer എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കാണിക്കുന്ന Mobile Number Change Confirmation എന്നതിൽ No എന്ന് കൊടുക്കുക.
  • തൊട്ട് താഴെ Land ownership detailis ൽ owner എന്ന് സെലക്ട് ചെയ്യണം. തുടർന്ന് വരുന്ന Occupation details ൽ Agriculture Land owning farmer എന്നത് രണ്ടും Select ചെയ്യണം.
  • തുടർന്ന് താഴെ Land details ൽ Fetch Land details ൽ ക്ലിക്ക് ചെയ്യണം. District, Sub district, Village എന്നിവ സെലക്ട് ചെയ്ത് നൽകുക. ശേഷം കരം ഒടുക്കിയ രസീതിൽ കാണിച്ചിരിക്കുന്ന ബ്ലോക്ക് നമ്പരും സർവ്വേ നമ്പറും നൽകി(ഉദാഹരണത്തിന് ബ്ലോക്ക് നമ്പർ 32 ഉം സർവ്വേ നമ്പർ 148 ഉം ആണെങ്കിൽ 032I148 എന്ന് നൽകണം. സബ് സർവ്വേ നമ്പർ കൊടുക്കേണ്ടതില്ല.) സബ്മിറ്റ് കൊടുക്കുമ്പോൾ കാണിക്കുന്ന Select owner identifier number എന്നതിൽ കരം ഒടുക്കിയ രസീതിൽ കാണിച്ചിരിക്കുന്ന ഭൂഉടമയുടെ പേരും മറ്റും കാണിക്കും. അത് കൃത്യമാണോയെന്ന് പരിശോധിച്ച് സെലക്ട് ചെയ്ത് സബ്മിറ്റ് കൊടുക്കണം.
  • തുടർന്ന് verifie all lands കൊടുക്കുക. ശേഷം Approving എന്നിടത്ത് Agriculture Revanue എന്നിടത്ത് Revanue എന്ന് Select ചെയ്യണം. ഇവിടെ ഒരു കാരണവശാലും Agriculture എന്ന് Select ചെയ്യരുത്. തുടർന്ന് proceed to e- Sign കൊടുക്കുക. അപ്പോൾ കാണുന്ന വിൻഡോയിൽ ചെക്ക്ബോക്സ് ടിക്ക് ചെയ്ത് താഴെ ആധാർ നമ്പർ കൊടുത്ത് Send otp കൊടുക്കുക. ഫോണിലേക്ക് വരുന്ന otp നൽകി സബ്മിറ്റ് കൊടുത്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.

ആവിശ്യമായ രേഖകൾ

  • പുതിയ നികുതി രസീത്
  • ആധാർ കാർഡ് പകർപ്പ്
  • ആധാറുമായി ബന്ധിപ്പിച്ച ഫോൺ (ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ആണ് ഒടിപി വരുന്നതാണ്) .
  • റേഷൻ കാർഡ്

രജിസ്ട്രേഷൻ വഴി ലിങ്ക് ചെയുന്ന സേവനങ്ങൾ

1.PMKISSAN

2.PMFBY

3.AIF

4.PMKSY

ആയതിനാൽ സ്വന്തമായി സ്ഥലമുള്ള എല്ലാം കർഷകരും കർഷക രെജിസ്ട്രേഷൻ ചെയ്യണമെന്ന് അറിയിക്കുന്നു

വിശദവിവരങ്ങൾക്ക് : 0471 2729175.

NB : ബ്ലോക്ക് നമ്പർ കഴിഞ്ഞു സർവേ നമ്പറിന് മുമ്പ് / അല്ല കൊടുക്കേണ്ടത് | ആണ്.

കൂടുതൽ വിവരങ്ങൾക്ക് : Krishibhavan Phone Numbers

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Kerala Farmer Registry (അല്ലെങ്കിൽ കൃഷിഭവനിൽ നിന്ന് രജിസ്ടർ ചെയ്യുക.)

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

```

SSC CGL Notification 2024-25: Apply Online for 14,582 Vacancies

Kerala Career Blog Logo

STAFF SELECTION COMMISSION (SSC) CGL NOTIFICATION

SSC CGL വിജ്ഞാപനം - 14,582 ഒഴിവുകൾ, കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷയ്ക്ക് ജൂലൈ നാലു വരെ അപേക്ഷിക്കാം

കേന്ദ്ര സർക്കാരിന്റെ കീഴിൽ വിവിധ വകുപ്പുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഇപ്പോൾ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവർക്ക് വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിൽ വിവിധ തസ്തികകളിൽ മൊത്തം 14,582 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2025 ജൂലൈ 04 വരെ അപേക്ഷിക്കാം.

അപേക്ഷയിൽ തിരുത്തൽ വരുത്താനും അവസരമുണ്ട്. ഇതിനുള്ള തിരുത്തൽ വിൻഡോ ജൂലൈ 9ന് തുറന്ന് ജൂലൈ 11ന് അവസാനിക്കും. ടയർ I പരീക്ഷ ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 30 വരെ നടക്കും. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സംഘടനകൾ, വിവിധ ഭരണഘടനാ സ്ഥാപനങ്ങൾ/സ്റ്റാറ്റിയൂട്ടറി ബോഡികൾ/ട്രൈബ്യൂണലുകൾ എന്നിവയിലായി ഗ്രൂപ്പ് 'ബി', ഗ്രൂപ്പ് 'സി' തസ്തികകളിലെ ഒഴിവുകളാണ് നികത്തുക.

ടയർ I, ടയർ II എന്നിങ്ങനെ രണ്ട് തലങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെടുക. ടയർ I ഒബ്ജക്റ്റീവ് തരം, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉൾക്കൊള്ളും. ഇംഗ്ലീഷ് കോംപ്രിഹെൻഷൻ ഒഴികെ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ചോദ്യങ്ങൾ. ഓരോ തെറ്റായ ഉത്തരത്തിനും 0.50 മാർക്കിന്റെ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. അപേക്ഷാ ഫീസ് 100 രൂപ ആണ്. വനിതാ ഉദ്യോഗാർത്ഥികളെയും പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി), ഉദ്യോഗാർഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
  • നിങ്ങൾ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫിൽ ചെയ്യുമ്പോൾ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷൻ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങൾ അത് വഴിയാകും അറിയുക.
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാൻ PDF വായിച്ചു മനസ്സിലാക്കുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജൂലൈ 04

2025, ജൂൺ 20, വെള്ളിയാഴ്‌ച

Kerala University B.Ed Admission 2025-26: Application, Fees & Details

Kerala Career Blog Logo

കേരള യൂണിവേഴ്സിറ്റി B.Ed അപേക്ഷ 2025-26

B.Ed ഓൺലൈൻ പ്രവേശനം 2025-26

കേരള യൂണിവേഴ്സിറ്റി B.Ed പ്രവേശനം

കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളിലേക്കുള്ള 2025-26 അധ്യയന വര്‍ഷത്തിലെ ബിഎഡ് പ്രവേശനത്തിനുള്ള ഏകജാലക രജിസ്‌ട്രേഷന്‍ ആരംഭിച്ചു. General വിഭാഗത്തിൽ പെട്ടവർക്ക് ₹1000 രൂപയും, SC/ST വിഭാഗത്തിൽ പെട്ടവർക്ക് ₹550 രൂപയുമാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP ID യും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ വെബ്സൈറ്റ് സന്ദർശിച്ചു രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.

Registration Fee

1. For General / SEBC candidates: Rs. 1000/- 2. For SC/ST candidates: Rs. 550/-

ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ ശരിയായി നല്‍കാത്തതിനാല്‍ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈല്‍ നമ്പര്‍ OTP (One Time Password) വെരിഫിക്കേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാല്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെതോ, അല്ലെങ്കില്‍ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കാവൂ. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

ഉദ്യോഗാർത്ഥിയുടെ പ്രൊഫൈൽ രജിസ്ട്രേഷൻ

ഉദ്യോഗാർത്ഥി വ്യക്തിഗത വിവരങ്ങൾ ഇവിടെ നൽകണം.

* എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഫീൽഡുകൾ നിർബന്ധമാണ്.

1. പേര് (യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റിലെന്നപോലെ). 2. ജനനത്തീയതി (dd/mm/yyyy ഫോർമാറ്റ്). 3. ലിംഗഭേദം (പുരുഷൻ/സ്ത്രീ/ട്രാൻസ്‌ജെൻഡർ തിരഞ്ഞെടുക്കുക). 4. കേരളീയൻ: കേരളീയനാണോ അല്ലയോ? (പ്രോസ്പെക്ടസ് ക്ലോസ് 5.i കാണുക) 5. ദേശീയത: ഇന്ത്യക്കാരനാണോ അല്ലയോ? 6. ലാൻഡ് ഫോൺ: എസ്ടിഡി കോഡുള്ള ലാൻഡ് ഫോൺ നമ്പർ നൽകുക. 7. ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ: മൊബൈൽ നമ്പർ നൽകുക. 8. ഇമെയിൽ: ഇമെയിൽ ഐഡി നൽകുക. 9. വിലാസം: ആശയവിനിമയത്തിനായി സ്ഥാനാർത്ഥി സ്ഥിരം വിലാസം നൽകണം. 10. മതം: സ്ഥാനാർത്ഥിയുടെ മതം തിരഞ്ഞെടുക്കുക. 11. ജാതി: സ്ഥാനാർത്ഥിയുടെ ജാതി തിരഞ്ഞെടുക്കുക. 11.a. ക്രീമി ലെയർ ആണോ: ക്രീമി ലെയർ/നോൺ ക്രീമി ലെയർ തിരഞ്ഞെടുക്കുക. സ്ഥാനാർത്ഥി നോൺ-ക്രീമി ലെയർ തിരഞ്ഞെടുക്കുകയാണെങ്കിൽ, പ്രവേശന സമയത്ത് അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. 12. വിഭാഗം: ജാതിയെ അടിസ്ഥാനമാക്കി, സിസ്റ്റം സ്വയമേവ സംവരണ വിഭാഗം.

ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി:  22-06-2025

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

Official Website:

കൂടുതൽ വിവരങ്ങൾക്ക് : Keralau Niversity Online Admission For B.ED

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Keralau Niversity Online Admission For B.ED

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

Kerala University PG Admission 2025-26: Application Details & How to Apply

Kerala University PG Application 2025-26

KERALA UNIVERSITY PG APPLICATION MALAYALAM

Admission To The Post Graduate Degree In The Colleges Affiliated To The University Of Kerala And Centers Of The University For The Academic Year 2025-26
Kerala Career Blog Logo

കേരള സർവകലാശാലയിൽ പിജി (PG 2025) അപേക്ഷ

കേരള സർവകലാശാലാ വകുപ്പുകളിലെ പിജി (PG 2025) അപേക്ഷ. സർവകലാശാലാ വകുപ്പുകളിലെ പിജി ഡിഗ്രി പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്ന ഏതൊരു ഉദ്യോഗാർത്ഥിയും ഒരു വെബ്‌സൈറ്റിൽ ഓൺലൈനായി നിർബന്ധമായും രജിസ്റ്റർ ചെയ്യണം.


കേരള സർവകലാശാലയുടെ അംഗീകാരമുള്ള 2025-26 അധ്യയന വർഷത്തേക്കുള്ള, കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഗവൺമെന്റ്/എയ്ഡഡ്/സെൽഫ് ഫിനാൻസിംഗ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റി സെന്ററുകളിലെയും (യുഐടികൾ) ബിരുദാനന്തര (പിജി) ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള വിവരങ്ങൾ ലഭ്യമാണ്. കേരള സർവകലാശാലയുടെ കീഴിലുള്ള ഗവൺമെന്റ്/എയ്ഡഡ്/സെൽഫ് ഫിനാൻസിംഗ് അഫിലിയേറ്റഡ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റി സെന്ററുകളിലെയും പിജി ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട പൊതുവിവരങ്ങളും നിയമങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.


Online Registration Fee

1. For General / SEBC candidates: Rs. 1000/-
2. For SC/ST candidates: Rs. 550/-

ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി:  20-06-2025

Disclaimer

ഞങ്ങൾ നൽകുന്ന വിവരങ്ങൾ നിങ്ങളുടെ അറിവിനായി എത്തിക്കുന്നതാണ്. ഇതിൽ തെറ്റുകൾ സംഭവിക്കാനുള്ള സാധ്യതകളുണ്ട്. അതിനാൽ ഇതിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക.