
STAFF SELECTION COMMISSION (SSC) CGL NOTIFICATION
SSC CGL വിജ്ഞാപനം - 14,582 ഒഴിവുകൾ, കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷയ്ക്ക് ജൂലൈ നാലു വരെ അപേക്ഷിക്കാം
കേന്ദ്ര സർക്കാരിന്റെ കീഴിൽ വിവിധ വകുപ്പുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഇപ്പോൾ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവർക്ക് വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിൽ വിവിധ തസ്തികകളിൽ മൊത്തം 14,582 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2025 ജൂലൈ 04 വരെ അപേക്ഷിക്കാം.
അപേക്ഷയിൽ തിരുത്തൽ വരുത്താനും അവസരമുണ്ട്. ഇതിനുള്ള തിരുത്തൽ വിൻഡോ ജൂലൈ 9ന് തുറന്ന് ജൂലൈ 11ന് അവസാനിക്കും. ടയർ I പരീക്ഷ ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 30 വരെ നടക്കും. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സംഘടനകൾ, വിവിധ ഭരണഘടനാ സ്ഥാപനങ്ങൾ/സ്റ്റാറ്റിയൂട്ടറി ബോഡികൾ/ട്രൈബ്യൂണലുകൾ എന്നിവയിലായി ഗ്രൂപ്പ് 'ബി', ഗ്രൂപ്പ് 'സി' തസ്തികകളിലെ ഒഴിവുകളാണ് നികത്തുക.
ടയർ I, ടയർ II എന്നിങ്ങനെ രണ്ട് തലങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെടുക. ടയർ I ഒബ്ജക്റ്റീവ് തരം, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉൾക്കൊള്ളും. ഇംഗ്ലീഷ് കോംപ്രിഹെൻഷൻ ഒഴികെ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ചോദ്യങ്ങൾ. ഓരോ തെറ്റായ ഉത്തരത്തിനും 0.50 മാർക്കിന്റെ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. അപേക്ഷാ ഫീസ് 100 രൂപ ആണ്. വനിതാ ഉദ്യോഗാർത്ഥികളെയും പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി), ഉദ്യോഗാർഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങൾ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫിൽ ചെയ്യുമ്പോൾ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷൻ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങൾ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാൻ PDF വായിച്ചു മനസ്സിലാക്കുക.