Plus One Allotment Updates 2025-2026
ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2025 -26 അലോട്ട്മെന്റ്
പ്ലസ് വൺ ഏകജാലക പ്രവേശനം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
രണ്ടാം അലോട്ട്മെന്റ് റിസൾട്ട്
2025 ജൂൺ 9 ന് പ്രസിദ്ധീകരിച്ചു.
പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 10 ന് രാവിലെ 10 മണി മുതൽ 11 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.
മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടക്കേണ്ടതുള്ളു. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കുളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം ജൂൺ 11 ന് വൈകിട്ട് 5 മണിക്ക് മുൻപായി സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.
മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും രണ്ടാമത്തെ അലോട്ട്മെന്റ് റിസൾട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് റിസൾട്ട് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം ജൂൺ 10 ന് രാവിലെ 10 മണി മുതൽ 11 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.
രണ്ടാം അലോട്ട്മെന്റിനോടൊപ്പം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം. പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ല.
ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് മുന്നാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ നിലവിലെ അപേക്ഷകൾ പുതുക്കി സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു സ്കൂളിൽ ഒടുക്കാവുന്നതാണ്. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക ഫീസടയ്ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം പ്രവേശനത്തിന് ആവശ്യമെങ്കിൽ റദ്ദാക്കുകയും നേടുന്ന സ്കൂളിലാണ് നൽകേണ്ടത്.അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്മെൻറിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെൻറുകൾക്കായി കാത്തിരിക്കുക. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഒരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ഠ സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.
അലോട്ട്മെന്റ് ലെറ്ററിന്റെ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം. യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയിന്ററ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെയും അസ്സൽ ഹാജരാക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽ നിന്നും ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് അസ്സൽ അനുവദിക്കുന്നതാണ്. പ്രവേശനത്തിനായി സമർപ്പിക്കുന്ന യോഗ്യത തെളിയിക്കുന്ന സ്വീകരിക്കാവുന്നതാണ്. ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തി പകർപ്പുകൾ/ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സ്കൂൾ അധികൃതർ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസ്തുത റിസൾട്ടിന്റെ സാധുത ഉറപ്പാക്കുന്നതാണ്. പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിൻറെയും നിർബന്ധമായും ഹാജരാക്കിയിരിക്കണം. സ്വഭാവ സർട്ടിഫിക്കറ്റിൻറെയും അസ്സൽ
അനുബന്ധമായി ഉള്ളടക്കം ചെയ്തിട്ടുള്ള സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളാണ് പ്രവേശന സമയത്ത് ഹാജരാക്കേണ്ടത്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.
Plus One Admission Required Documents
പ്ലസ് വൺ അഡ്മിഷൻ ആവശ്യമായ രേഖകൾ
- രണ്ട് പേജുള്ള പൂരിപ്പിച്ച അലോട്ട്മെന്റ് ലെറ്റർ. (പ്രിന്റ് എടുത്തത്)
- SSLC മാർക്ക് ലിസ്റ്റ്.
- അപേക്ഷ നൽകുമ്പോൾ സമർപ്പിച്ച ക്ലബ് സർട്ടിഫിക്കറ്റ്.
- നാറ്റിവിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻ കാർഡ്. (COPY)
- Transfer Certificate, Conduct Certificate. (TC & CC) (എന്നിവ പഠിച്ച സ്കൂളിൽ നിന്നും ലഭിക്കുന്നതാണ്)
- SC/ST വിദ്യാർത്ഥികൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്.
ബോണസ് പോയിന്റിന് അർഹരായവർ
- NCC/Scout & Guide Rajyapuraskar /SPC (ഏതെങ്കിലും ഒന്നിന് മാത്രം) ഒറിജിനൽ സർട്ടിഫിക്കറ്റ്.
- Little Kites Member With A- grade ഒറിജിനൽ സർട്ടിഫിക്കറ്റ്.
- JRC അംഗമാണെങ്കിൽ അതിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റ്.
- NMMS, USS, LSS തുടങ്ങിയ പരീക്ഷകൾ വിജയിച്ച വിദ്യാർത്ഥികൾ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
പ്ലസ് വൺ പ്രവേശന സമയത്ത് പൊതുവെ വരുന്ന സംശയങ്ങൾ
എന്താണ് ആദ്യ അലോട്ട്മെന്റ് ?
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്ഷന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്. അലോട്ട്മെന്റ് ലഭിച്ചവർ പ്രവേശനം നേടാം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.
ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ?
അഡ്മിഷൻ പോർട്ടലിൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം. ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്വേർഡ്, ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അലോട്ട്മെന്റ് ലെറ്റർ കാണാനും സാധിക്കും. പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും പ്രവേശനത്തിന് വേണ്ട രേഖകളും കൃത്യമായി മനസ്സിലാക്കണം.
താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ് ?
ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.
സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ ?
അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. പ്രവേശന സമയത്ത് സ്കൂളിൽ നേരിട്ട് നൽകിയാലും മതിയാകും.
പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം ?
ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം. താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്കൂളിൽ സൂക്ഷിക്കും. കൂടുതൽ വിവരങ്ങൾ സർക്കുലറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല. അഡ്മിഷൻ എടുക്കണോ?
വേണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.
ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യണം ?
ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.
NB : അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് ലെറ്റർ പ്രിന്റ് എടുക്കേണ്ടതാണ്. പൂരിപ്പിച്ച ശേഷം അതിന്റെ കോപ്പി എടുത്തു വെച്ച ശേഷം മാത്രമേ അതു സ്കൂളിൽ സമർപ്പിക്കാവൂ... അടുത്ത രണ്ടു വർഷം സ്കോളർഷിപ്പുകൾ നൽകുമ്പോൾ അത് ആവശ്യമുള്ളതാണ്.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കേറ്റ് വെരിഫിക്കേഷന് സഹായമാകുന്ന Register No, Name, Date of Birth, Religion, Category, Caste എന്നിവ ഉൾപ്പെടുത്തിയ SSLC ഫലം ലഭ്യമാകുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."