2025, ജൂൺ 22, ഞായറാഴ്‌ച

Central Bank of India Apprentice Recruitment 2025: Apply Now!

Kerala Career Blog Logo

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റീസ് ഒഴിവ്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെൻ്റ്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഏകദേശം 4500 ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂൺ 23 ആണ്. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി 2025 ജൂൺ 25 ആണ്. പരീക്ഷ 2025 ജൂലൈ ആദ്യവാരത്തിൽ നടക്കും.

യോഗ്യത

അംഗീകൃത സർവ്വകലാശാലയിൽ നിന്നുമുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ 2025 മെയ് 31-ന് 20-നും 28-നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കൂടാതെ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. നിയമന കാലാവധി 12 മാസമായിരിക്കും.

അപേക്ഷാ ഫീസ്

ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് 400 രൂപയും, SC/ST/EWS വിഭാഗക്കാർക്ക് 600 രൂപയും, മറ്റുളളവർക്ക് 800 രൂപയുമാണ് അപേക്ഷാ ഫീസ്. ഇതിന് പുറമെ 18% GST ഉണ്ടായിരിക്കും. ഫീസ് ഓൺലൈനായി മാത്രം അടയ്ക്കാൻ സാധിക്കുന്നതാണ്. അടച്ച ഫീസ് തിരികെ ലഭിക്കുന്നതല്ല.

തിരഞ്ഞെടുപ്പ് രീതി

ഓൺലൈൻ പരീക്ഷയും തുടർന്ന് അതത് സംസ്ഥാനത്തിലെ പ്രാദേശിക ഭാഷാ പരിശോധനയും ഉണ്ടായിരിക്കും. യോഗ്യത നേടുന്നവരുടെ ലിസ്റ്റ് ബാങ്കിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അപേക്ഷിക്കുന്നതിന് മുൻപ്

  • വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.
  • യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പുവരുത്തുക.
  • അപേക്ഷാ ഫോമിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ കൃത്യമായി നൽകുക.

കൂടുതൽ വിവരങ്ങൾ

ഓരോ പോസ്റ്റിന്റെയും കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുക.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ജൂൺ 23