2025, ജൂൺ 25, ബുധനാഴ്‌ച

ITR Filing Kerala: Income Tax Return Guide, Last Date & Documents (2024-25)

Blog Header

വരുമാന നികുതി റിട്ടേൺ ഫയൽ ചെയ്യൽ

ഐടിആർ ഫയലിംഗിനെക്കുറിച്ച്

2024–25 സാമ്പത്തിക വർഷത്തിലെ (AY 2025–26) ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ൽ നിന്ന് 2025 സെപ്റ്റംബർ 15 ലേക്ക് മാറ്റിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) അറിയിച്ചു.

2024-25 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാനതീയ്യതി 2025 സെപ്റ്റംബർ 15. Form-26AS, AIS എന്നിവ പരിശോധിച്ച് ടാക്സ് ക്രെഡിറ്റ് സംബന്ധിച്ച് കൃത്യത ഉറപ്പാക്കിയിട്ടുവേണം റിട്ടേൺ ഫയൽ ചെയ്യേണ്ടത്. ഭൂരിഭാഗം ജീവനക്കാരും പുതിയ regime ൽ ആയതിനാൽ ഓൺലൈൻ റിട്ടേൺ ഫയലിംഗ് വളരെ എളുപ്പമാണ്. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പഴയ regime ൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് Savings/investment ന്റെ പോളിസി/ഡോക്യുമെന്റിന്റെ വിശദാംശങ്ങൾ കൂടി നൽകേണ്ടതുണ്ട്.

2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും, തെറ്റുകൾ വരാതിരിക്കാനും നിശ്ചിത തീയതിക്ക് മുമ്പ് ഐടിആർ ഫയൽ ചെയ്യുന്നതാണ് ഉചിതം. ഇന്ന് വേഗത്തിലും എളുപ്പത്തിലും ഐടിആർ ഫയലിംഗ് പ്രക്രിയ തീർക്കുന്നതിന് ഇ-ഫയൽ രീതിയിലേക്ക് നികുതിദായകർ മാറിയിട്ടുണ്ട്.

ആദ്യമായി ഐടിആർ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫോം 16 ശേഖരിക്കുക

ഒരു തൊഴിലുടമ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് നൽകുന്ന ടിഡിഎസ് സർട്ടിഫിക്കറ്റാണ് ഫോം 16. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ രേഖപ്പെടുത്തേണ്ട ശമ്പളവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ഫോമിൽ അടങ്ങിയിരിക്കുന്നു. നികുതിദയകർ പ്രയോജനപ്പെടുത്തിയ ഇളവുകൾ, ജീവനക്കാരുടെ ശമ്പളം, ‌ക്ലെയിം ചെയ്ത കിഴിവ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒരു ടിഡിഎസ് സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കും.

മൊത്തം നികുതി വിധേയമായ വരുമാനം

നികുതിയുടെ ലാഭം കിഴിവുകൾ എന്നിവ ഒഴിവാക്കിയതിനു ശേഷമുള്ള ജീവനക്കാരുടെ മൊത്ത വരുമാനമാണ് (ശമ്പളത്തിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്നത്) നികുതി വിധേയമായ വരുമാനം.

നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുക

പുതിയ നികുതി വ്യവസ്ഥയോ പഴയ നികുതി വ്യവസ്ഥയോ ഏത് തിരഞ്ഞെടുക്കണമെന്നത് പുതിയ നികുതിദായകർക്ക് ഏറ്റവും നിർണായകമായ തീരുമാനമായിരിക്കും. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി നിരക്കുകൾ കുറവാണ്. എന്നാൽ, നികുതിദായകരുടെ പണം ലാഭിക്കാൻ അവസരമൊരുക്കുന്ന നിരവധി നികുതി കിഴിവുകളും ആനുകൂല്യങ്ങളും പഴയ വ്യവസ്ഥയ്ക്ക് കീഴിൽ ഉണ്ട്.

ആവശ്യമായ രേഖകൾ

പാൻ കാർഡ്, ആധാർ കാർഡ് വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ശമ്പളമുള്ള വ്യക്തികൾക്കുള്ള ഫോം 16, നിക്ഷേപത്തിന്റെ രേഖകൾ, ഭവന വായ്പ പലിശ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റ് രസീതുകൾ എന്നിങ്ങനെ നികുതിക്ക് വിധേയമായതും അല്ലാത്തതുമായ വരുമാനം കണക്കാക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും നികുതിദായകർ സമർപ്പിക്കേണ്ടതുണ്ട്.

ശരിയായ ഫോം

ആദായനികുതി വകുപ്പ് വിവിധ തരത്തിലുള്ള ഐടിആർ ഫോമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏത് ഐടിആർ ഫോമിലാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതെന്ന് കൃത്യമായി നികുതിദായകർ മനസ്സിലാക്കണം.

പോർട്ടലിൽ രജിസ്റ്റർ ചെയ്യാം

ആദ്യമായി ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുകയാണെങ്കിൽ, ആദായ നികുതി പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

നികുതി വിദഗ്ദ്ധരുടെ ഉപദേശം

ആദ്യമായി ആദായ നികുതി ഫയൽ ചെയ്യുന്നവർക്ക് തെറ്റുകൾ വരാൻ സാധ്യത കൂടുതലാണ്. നികുതി വിദ്ഗധരുടെ ഉപദേശം തേടാൻ മടിക്കരുത്.

ആവശ്യമായ രേഖകൾ

  • പാൻ കാർഡ്
  • ആധാർ കാർഡ്
  • ഉപഭോക്താവിന്റെ മൊബൈൽ നമ്പർ
  • ഇ മെയിൽ ഐഡി
  • ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് (ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് ലിങ്ക് ആയിരിക്കണം)

നികുതി വിദഗ്ധരുടെ ഉപദേശം തേടുക : ആദ്യമായി ആദായ നികുതി ഫയൽ ചെയ്യുന്നവർക്ക് തെറ്റുകൾ വരാൻ സാധ്യത കൂടുതലാണ്. നികുതി വിദ്ഗധരുടെ ഉപദേശം തേടാൻ മടിക്കരുത്.