Ayyankali Talent Search Scholarship Kerala
അയ്യങ്കാളി ടാലന്റ് സെർച്ച് സ്കോളർഷിപ്പ്: അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 വർഷം സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ അഞ്ച്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്നവരും നാല്, ഏഴ് ക്ലാസ്സുകളിൽ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് ലഭിച്ചവരുമായ പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാറിൻ്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്ക്, സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം, കലാകായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിൻ്റെ രേഖകൾ എന്നിവ സഹിതം അപേക്ഷിക്കണം. താമസ പരിധിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണം.
പ്രധാന വിവരങ്ങൾ
അവസാന തീയതി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജൂലൈ 26
ഔദ്യോഗിക വെബ്സൈറ്റ്
Official Website: scdd.kerala.gov.in
ഹെൽപ്പ് ലൈൻ
കൂടുതൽ വിവരങ്ങൾക്ക്: ഹെൽപ്പ് ലൈൻ നമ്പർ- 0471 2737100
അപേക്ഷാ ഫോം
അപേക്ഷാഫോം : Ayyankali Scholarship Application PDF Form
Disclaimer
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരുറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

