2025 ജൂലൈ 10, വ്യാഴാഴ്‌ച

KGTE Fashion Designing & Garment Technology Admission 2025-26: Apply Now!

```html Kerala Career Blog Logo

KGTE ഫാഷൻ ഡിസൈനിങ് & ഗാർമെൻറ് ടെക്നോളജി പ്രവേശനം

FDGT ADMISSION : 2025-26 അദ്ധ്യയന വർഷത്തെ KGTE ഫാഷൻ ഡിസൈനിങ് & ഗാർമെൻറ് ടെക്നോളജി പ്രവേശനം

2025 - 26 അദ്ധ്യയന വർഷത്തെ KGTE ഫാഷൻ ഡിസൈനിങ് & ഗാർമെൻറ് ടെക്നോളജി പ്രവേശനം ആരംഭിച്ചു.

കേരള സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ അംഗീകാരത്തോടെ നടത്തുന്ന രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി (എഫ്.ഡി.ജി.ടി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

കേരളത്തിലെ 130 ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി ഇൻസ്‌റ്റിറ്റ്യൂട്ടുകളിലെ രണ്ടുവർഷ എഫ്‌ഡിജിടി പ്രോഗ്രാമിലേക്കു ജൂലൈ 10 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

സാങ്കേതികവിദ്യാഭ്യാസവകുപ്പിനു കീഴിൽ 42 സ്‌ഥാപനങ്ങളും പട്ടികവർഗവികസനവകുപ്പിനു കീഴിൽ 2 സ്‌ഥാപനങ്ങളുമുണ്ട്. 86 സർക്കാർ അംഗീകൃത സ്വകാര്യസ്‌ഥാപനങ്ങളുമുണ്ട്. മൊത്തം 3624 സീറ്റുകളാണ് നിലവിലുള്ളത്. 10-ാം ക്ലാസ് ജയിച്ചവർക്കാണു പ്രവേശനം. ആൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്.

ഉയർന്ന പ്രായപരിധിയില്ല. അർഹതയുള്ള സമുദായങ്ങളിൽപെട്ടവർക്ക് സർക്കാരിന്റെ വിദ്യാഭ്യാസാനുകൂല്യങ്ങളുണ്ട്. തയ്യൽജോലിക്കപ്പുറം വസ്ത്രരൂപകൽപന, അലങ്കാരം, വിപണനം തുടങ്ങിയ മേഖലകളിലും വൈദഗ്ധ്യം നേടിത്തരുന്ന പാഠ്യക്രമമാണ് ഈ കോഴ്സിലൂടെ ലഭ്യമാകുന്നത്. ഇൻ്റേൺഷിപ്പുമുണ്ട്. ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ ജയിക്കുന്നവർക്ക് കെജിടിഇ സർട്ടിഫിക്കറ്റ് നൽകും. സ്വയംതൊഴിലിനപ്പുറം സർക്കാർ / സ്വകാര്യ മേഖലകളിലെ പല ജോലികൾക്കും അവസരം ലഭിക്കും.

10-ാം ക്ലാസ് പരീക്ഷയിലെ ഗ്രേഡ് പോയിൻ്റ് നോക്കി, സംവരണക്രമം പാലിച്ചാണ് സിലക്‌ഷൻ നടത്തുന്നത്. റാങ്ക്‌ലിസ്‌റ്റ് ജൂലൈ 22ന് പ്രസിദ്ധീകരിക്കുന്നതാണ്. ജൂലൈ 28നു ക്ലാസുകൾ ആരംഭിക്കും. സർക്കാർ സ്‌ഥാപനങ്ങളിൽ ട്യൂഷൻ ഫീസുകൾ ഉണ്ടായിരിക്കുന്നതല്ല. സ്വകാര്യസ്‌ഥാപനങ്ങളിൽ നിശ്ചിത തുക ട്യൂഷൻ ഫീസായി ഈടാക്കുന്നതാണ്.

സ്വകാര്യസ്‌ഥാപനങ്ങളിലും പട്ടിക, പിന്നാക്ക വിഭാഗക്കാർക്കു സർക്കാർ മാനദണ്ഡപ്രകാരം വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഓരോ സ്വകാര്യസ്‌ഥാപനത്തിലേക്കും അപേക്ഷകൾ നൽകേണ്ടതാണ്. പ്രവേശന സൈറ്റിൽനിന്നു റാങ്ക്‌ലിസ്‌റ്റെടുത്ത് 86 സ്വകാര്യസ്‌ഥാപനങ്ങളും സ്വന്തമായി സിലക്‌ഷൻ നടത്തും. പട്ടികവർഗവികസനവകുപ്പും ഇതേപോലെ റാങ്ക്‌ലിസ്‌റ്റെടുത്ത് സ്വന്തം മാനദണ്ഡപ്രകാരം തങ്ങളുടെ സ്‌ഥാപനങ്ങളിൽ സിലക്ഷൻ നടത്തും.

വസ്ത്രരൂപകല്പന, നിർമാണം, അലങ്കാരം, വിപണനം എന്നിവയുടെ ശാസ്ത്രീയപഠനം, പരമ്പരാഗത വസ്ത്രനിർമാണം, കംപ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ് എന്നീമേഖലകളിലാണ് പ്രധാനമായും പഠനം നടത്തുന്നത്.

ഈ മേഖലകളിലുണ്ടാകുന്ന പുതിയ ട്രെൻഡുകൾ മനസ്സിലാക്കാനും തനതുരീതിയിൽ വികസിപ്പിക്കാനും പുനരാവിഷ്കരിക്കാനും പ്രോഗ്രാം സഹായിക്കുന്നു. ആറുമാസത്തെ പ്രായോഗികപരിശീലനം, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാനൈപുണിയും വർധിപ്പിക്കുന്നതിനുള്ള കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം, മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്കിൽസ് പരിശീലനം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

പ്രധാനപ്പെട്ട വിവരങ്ങൾ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി : 2025 ജൂലൈ 10

കൂടുതൽ വിവരങ്ങൾക്കായി, ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

```