ബാങ്ക് ഓഫ് ബറോഡയിലെ തൊഴിലവസരം
ലോക്കൽ ബാങ്ക് ഓഫീസർ നിയമനം - 2500 ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 24 വരെ അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദാംശങ്ങൾ
ബാങ്ക് ഓഫ് ബറോഡയിൽ മൊത്തം 2500 ലോക്കൽ ബാങ്ക് ഓഫീസർ തസ്തികകളിലേക്ക് നിയമനം നടക്കുന്നു.
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശിക ഭാഷയിൽ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം.
പ്രായപരിധി
21 വയസ്സിനും 30 വയസ്സിനും ഇടയിൽ.
തിരഞ്ഞെടുപ്പ് രീതി
ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവ ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ്
ജനറൽ, EWS, OBC വിഭാഗക്കാർക്ക് 850 രൂപ. SC, ST, PwD, വിമുക്തഭടന്മാർ, വനിതാ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് 175 രൂപ.
പ്രധാന വിവരങ്ങൾ
തസ്തികയുടെ പേര്
ലോക്കൽ ബാങ്ക് ഓഫീസർ
ഒഴിവുകളുടെ എണ്ണം
2500 (കേരളത്തിൽ 50)
ജോലി സ്ഥലം
ഇന്ത്യയിലുടനീളം
ശമ്പളം
Rs. 48450/- To 85920/- (പ്രതിമാസം)
അപേക്ഷിക്കേണ്ട വിധം
- ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
- താല്പര്യമുള്ള തസ്തിക തിരഞ്ഞെടുത്ത് യോഗ്യതകൾ പരിശോധിക്കുക.
- സൈൻ അപ്പ് ചെയ്യുക.
- അപേക്ഷ പൂരിപ്പിക്കുക.
- ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.
- അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
ശ്രദ്ധിക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂർണ്ണമായും വായിക്കുക.
- യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പുവരുത്തുക.
- അപേക്ഷയിൽ ശരിയായ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകുക.
അവസാന തീയതി: 2025 ജൂലൈ 24

