കേരള PSC വിജ്ഞാപനം
പുതിയ അറിയിപ്പുകൾ
കേരള PSC 85 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കി. CAT.NO : 90/2025 TO CAT.NO : 174/2025 വരെയുള്ള തസ്തികകളാണ് ഇതിൽ ഉൾപ്പെടുന്നത്.
കേരള സർക്കാരിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് ഒരു സുവർണ്ണാവസരമാണ്.
തസ്തിക വിവരങ്ങൾ
85 തസ്തികകളിലേക്കുള്ള നിയമന വിജ്ഞാപനമാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിൽ 22 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനവും, 7 തസ്തികകളിലേക്ക് സ്ഥാനക്കയറ്റം വഴിയുള്ള നിയമനവും, 2 തസ്തികകളിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെൻ്റും, 54 തസ്തികകളിലേക്ക് എൻസിഎ നിയമനവുമാണ് നടത്തുന്നത്.
ഗസറ്റ് തീയതി: 17.06.2025. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 16, 2025 രാത്രി 12 മണി വരെ.
നേരിട്ടുള്ള നിയമനം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മൈക്രോബയോളജി, ബയോകെമിസ്ട്രി, ന്യൂറോസർജറി), ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ഭവന നിർമ്മാണ ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), ജലഗതാഗത വകുപ്പിൽ ഫോർമാൻ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്), ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ മീഡിയ മേക്കർ, ഫിഷറീസ് വകുപ്പിൽ ഫിഷറീസ് അസിസ്റ്റന്റ്, ജലഗതാഗത വകുപ്പിൽ കോൾക്കർ, പൗൾട്രി വികസന കോർപ്പറേഷനിൽ എൽഡി ടൈപ്പിസ്റ്റ്, കമ്പനി/കോർപ്പറേഷൻ/ബോർഡ് എന്നിവയിൽ എൽഡി ടൈപ്പിസ്റ്റ്, വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് 2, കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ ജനറൽ മാനേജർ, ടെക്നീഷ്യൻ ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ), കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനിൽ ജനറൽ മാനേജർ (പ്രോജക്ട്സ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ടൂൾ ആൻഡ് ഡൈ എഞ്ചിനീയറിംഗ്, എൻസിസി വകുപ്പിൽ സാഡ്‌ർ, വിവിധ വകുപ്പുകളിൽ ആയ, തദ്ദേശ സ്വയംഭരണ വകുപ്പിൽ (തൃശൂർ കോർപ്പറേഷൻ) ഇലക്ട്രിസിറ്റി വർക്കർ തുടങ്ങിയവ.
തസ്തിക മാറ്റം വഴിയുള്ള നിയമനം
വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്‌ടി മലയാളം, എച്ച്എസ്‌ടി അറബിക്, എച്ച്എസ്‌ടി സംസ്കൃതം തുടങ്ങിയവ.
സ്പെഷ്യൽ റിക്രൂട്ട്മെന്റ്
പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി കൊമേഴ്സ് ജൂനിയർ, വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ തസ്തികകളിൽ.
എൻസിഎ നിയമനം
സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി, അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ നിയോനേറ്റോളജി, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2, വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 തുടങ്ങിയവ.
വിദ്യാഭ്യാസ യോഗ്യത
വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ, ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതാണ്. ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് മുൻപ്, നിശ്ചിത യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- അപേക്ഷിക്കുന്നതിന് മുൻപ്, ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുൻപ്, ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ ഉറപ്പുവരുത്തുക.
- അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും, ഇമെയിൽ വിലാസവും കൃത്യമായി നൽകുക. പരീക്ഷാ തീയതി, അഡ്മിഷൻ ടിക്കറ്റ് തുടങ്ങിയ വിവരങ്ങൾ ഈ മാർഗ്ഗങ്ങളിലൂടെ അറിയിക്കുന്നതായിരിക്കും.
പ്രധാന തീയതി
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂലൈ 16
Category Number
CAT.NO : 90/2025 TO CAT.NO : 174/2025
മറ്റ് വിവരങ്ങൾ
കൂടുതൽ വിവരങ്ങൾക്കും, അപേക്ഷ സമർപ്പിക്കുന്നതിനും, ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

