2025 ജൂലൈ 27, ഞായറാഴ്‌ച

Calicut University FYUGP 2025: Late Registration & Editing - Apply Now!

Kerala Career Blog Logo
CALICUT UNIVERSITY FOUR YEAR UNDER GRADUATE PROGRAMME (FYUGP) LATE REGISTRATION & EDITING

Four Year Under Graduate Programme 2025 - 26 (FYUGP 2025) Late Registration / Editing

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ പ്രോഗ്രാം 2025 - 26 (FYUGP 2025) എഡിറ്റിംങ് & ലേറ്റ് രജിസ്ട്രേഷൻ

2025-2026 അധ്യായന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റിനെ തുടർന്നുള്ള പ്രവേശനത്തിനു ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിന് ഗവ./എയ്‌ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്ക് രണ്ട് സപ്ലിമെന്ററി അലോട്‌മെന്റ്കൾ ഉണ്ടായിരിക്കുന്നതാണ്. അഫിലിയേറ്റഡ് കോളേജുകളിലെ/സർവ്വകലാശാല സെൻ്ററുകളിലെ സ്വാശ്രയ കോഴ്സുകളിൽ ഒഴിവുകൾ നിലനിൽക്കുന്ന സീറ്റുകൾ നികത്തുന്നതിനായി അതത് കോഴ്‌സുകളിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് കോളേജുകൾക്ക് നൽകുന്നതായിരിക്കും. റാങ്ക് ലിസ്റ്റിൽ നിന്നും കോളേജുകൾ മെറിറ്റ് അനുസരിച്ച് നേരിട്ട് പ്രവേശനം നൽകുന്നതാണ്. വിശദമായ ഷെഡ്യൂൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

എഡിറ്റിംങ്

18.07.2025 മുതൽ 22.07.2025 വരെ വിദ്യാർത്ഥികൾക്ക് നേരത്തെ സമർപ്പിച്ച അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനും ( ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, പേര്, രജിസ്റ്റർ നമ്പർ, ജനന തിയതി എന്നിവ ഒഴികെ ) പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഫസ്റ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർ, ലഭിച്ച അലോട്‌മെന്റ്റിൽ തൃപ്തരായി ഹയർ ഓപ്ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ എന്നിവരൊഴികെ എല്ലാവർക്കും എഡിറ്റിങ് സൗകര്യം ലഭ്യമായിരിക്കും.

അലോട്‌മെന്റ് ലഭിച്ച് സർവ്വകലാശാല നിർദേശങ്ങൾ പാലിക്കാതെ വിവിധ ഘട്ടങ്ങളിൽ അല്ലോട്‌മെന്റ്റിൽ നിന്ന് പുറത്തുപോയ വിദ്യാർഥികൾ എഡിറ്റ് ചെയ്ത് അപേക്ഷ പൂർത്തീകരിച്ചാൽ മാത്രം സപ്ലിമെന്ററി അല്ലോട്‌മെന്റുകൾക്ക്/ റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും.

മൂന്നാം അലോട്ട്മെൻ്റിന് ശേഷം ഹയർ ഓപ്ഷൻ നിലനിർത്തികൊണ്ട് വിദ്യാർത്ഥികൾക്ക് സ്ഥിരം അഡ്മിഷൻ എടുക്കാൻ അവസരം ലഭ്യമാക്കിയിട്ടുണ്ട്. ഹയർ ഓപ്ഷനുകൾ നില നിൽക്കുന്നപക്ഷം ടി ഓപ്ഷനുകൾ സപ്ലിമെന്ററി അല്ലോട്‌മെന്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് സപ്ലിമെൻ്ററി അലോട്ട്മെന്റ്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് അലോട്ട്മെന്റ്റ് മുഖേന ലഭിച്ചിരുന്ന അഡ്മിഷൻ നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.

ഇത് വരെ അലോട്ട്‌മെന്റ്റ് ലഭിക്കാത്ത വിദ്യാർഥികളെ നിലവിലെ അപേക്ഷ പ്രകാരം സപ്ലിമെന്ററി അല്ലോട്‌മെന്റുകൾക്ക്/റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. എഡിറ്റിങ് സൗകര്യം ഉപയോഗപ്പെടുത്തി അപേക്ഷ പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികളെയും പുതുക്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സപ്ലിമെന്ററി അല്ലോട്‌മെന്റ്റിലേക്കും റാങ്ക് ലിസ്റ്റിലേക്കും പരിഗണിക്കുക.

ലേറ്റ് രജിസ്ട്രേഷൻ

2025-26 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായി ലേറ്റ് ഫീയോടുകൂടി (ലേറ്റ് ഫീ ഉൾപ്പെടെ, എസ്.സി /എസ്.ടി വിദ്യാർത്ഥികൾ-535 രൂപ, മറ്റുള്ളവർ 825 രൂപ ) ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം 18.07.2025 മുതൽ 22.07.2025 വരെ ലഭ്യമാകും. പ്രസ്തുത വിദ്യാർത്ഥികളേയും ഉൾ പ്പെടുത്തിയാണ് സപ്ലിമെൻ്ററി അലോട്ട്മെന്റുകളും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുക. 29.07.2025 നുശേഷം ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം വീണ്ടും ലഭ്യമാക്കുന്നതായിരിക്കും.

നിലവിൽ കോളേജുകളിൽ നിലനിൽക്കുന്ന കാറ്റഗറി തിരിച്ചുള്ള സീറ്റ് ഒഴിവുകൾ,അവസാനം വന്നിട്ടുള്ള ഇൻഡക്സ് മാർക്കുകൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. പുതുതായി രെജിസ്ട്രേഷൻ നടത്തുന്നവരും എഡിറ്റ് ഓപ്ഷൻ ഉപയോഗിക്കുന്നവരും കോളേജ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രസ്തുത വിവരങ്ങൾ കൂടി പരിഗണിക്കേണ്ടതാണ്.

Kerala State Arts Festival, NSS, NCC (75% അറ്റൻഡൻസ് ലഭിച്ച സർട്ടിഫിക്കറ്റ്), SPC, Nanmamudra എന്നിവയിൽ +2 തലത്തിൽ സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ വെയിറ്റേജ് മാർക്കിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. അപേക്ഷയിലെ അപാകതകൾ നിമിത്തം നിലവിലെ അലോട്ട്മെന്റ്റ്/പ്രവേശനം നഷ്‌ടപ്പെടുകയും തുടർന്നുള്ള പ്രവേശന നടപടികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ്. അപേക്ഷയിലെ യാതൊരു വിധ തിരുത്തലുകളും സർവ്വകലാശാല നേരിട്ട് ചെയ്ത കൊടുക്കുന്നതല്ല.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ജൂലൈ 22

ഫോൺ : 0494 2660600, 2407016, 2407017.

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."