2025 ജൂലൈ 27, ഞായറാഴ്‌ച

PM YASASVI Scheme 2024-25: Top Class Education Scholarship for OBC/EBC/DNT Students

Kerala Career Blog Logo

PM YASASVI CENTRAL SECTOR SCHEME (NSP)

Pm Yasasvi Central Sector Scheme Of Top Class Education In College For Obc, Ebc And Dnt Students
PM യഷസ്വി സെൻട്രൽ സെക്ടർ സ്കീം.

ഫോർ ടോപ് ക്ലാസ്സ്‌ എഡ്യൂക്കേഷൻ ഇൻ കോളേജ്. സ്കോളർഷിപ്പിന് അപേക്ഷിക്കാം (NSP)

പ്രധാനമന്ത്രി യശസ്വി സ്കീം (PM YASASVI Scheme) എന്നത്, OBC, EBC, DNT വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക സഹായം നൽകുന്ന ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയമാണ് (MoSJE) ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ സ്കീം വഴി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, പഠനോപകരണങ്ങൾക്കുള്ള സഹായം എന്നിവ ലഭിക്കും. 

ഫോർ ടോപ് ക്ലാസ്സ്‌ എഡ്യൂക്കേഷൻ ഇൻ കോളേജ്

ഇന്ത്യയിലെ മുൻ നിര സ്ഥാപനങ്ങളിൽ തിരഞ്ഞെടുത്ത കോഴ്സുകൾ ചെയ്യുന്ന OBC, EBC, DNT വിഭാഗം വിദ്യാർത്ഥികൾക്കായി കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ആണ് PM യശസ്വി സെൻട്രൽ സെക്ടർ സ്കീം ഫോർ ടോപ് ക്ലാസ്സ്‌ എഡ്യൂക്കേഷൻ ഇൻ കോളേജ്.

ആനുകൂല്യങ്ങൾ

പ്രഖ്യാപിത സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന OBC/EBC/DNT വിദ്യാർത്ഥികൾക്ക് ഇനിപ്പറയുന്ന ആവശ്യകതകൾ നിറവേറ്റുന്നതിനായി സ്കോളർഷിപ്പുകൾ നൽകും:-

  • ട്യൂഷൻ ഫീസും തിരികെ ലഭിക്കാത്ത ചാർജുകളും (സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രതിവർഷം ₹2.00 ലക്ഷം പരിധിയും സ്വകാര്യ മേഖലയിലെ ഫ്ലൈയിംഗ് ക്ലബ്ബുകൾക്ക് പ്രതിവർഷം ₹3.72 ലക്ഷം പരിധിയും ഉണ്ടായിരിക്കും)
  • ഗുണഭോക്താവിന് ജീവിതച്ചെലവ് ഒരു വിദ്യാർത്ഥിക്ക് പ്രതിമാസം ₹3,000/-
  • പുസ്തകങ്ങളും സ്റ്റേഷനറിയും ഒരു വിദ്യാർത്ഥിക്ക് പ്രതിവർഷം ₹5,000/-
  • കോഴ്‌സ് സമയത്ത് ഒറ്റത്തവണ സഹായമായി UPS, പ്രിന്റർ പോലുള്ള അനുബന്ധ ഉപകരണങ്ങൾ ഒരു വിദ്യാർത്ഥിക്ക് ₹45,000/- ആയി പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു പ്രശസ്ത ബ്രാൻഡിന്റെ ഏറ്റവും പുതിയ കമ്പ്യൂട്ടർ/ലാപ്‌ടോപ്പ്.

യോഗ്യത

  • തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത കോഴ്സുകളിലെ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
  • IITs, NITs, IIMs, TISS,IISERs (selected),NIFT, IHMS തുടങ്ങിയ പ്രീമിയർ സ്ഥാപനങ്ങൾ ആണ് പട്ടികയിൽ അധികവും.
  • എല്ലാ വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ് .
  • ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
  • കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
  • 30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്ക് സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്.

അപേക്ഷ രീതി

  • കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകളുടെ പൊതു പോർട്ടൽ ആയ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേനെ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  • ആദ്യമായി NSP മുഖേനെ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ One Time Registration (OTR) ചെയ്യുക.
  • OTR ലഭിച്ച ശേഷം അത് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • തുടർന്ന്, നിങ്ങളുടെ പേർസണൽ, അക്കാഡമിക വിവരങ്ങൾ നൽകിയാൽ നിങ്ങൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ കാണാവുന്നതാണ്.
  • അതിൽ നിന്ന് പ്രസ്തുത സ്കോളർഷിപ്പ് തിരഞ്ഞെടുത്ത ശേഷം ആവിശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • സ്കോളർഷിപ്പ് സബ്‌മിറ്റ് ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കുക.

ആവശ്യമായ രേഖകൾ

1. ആധാർ കാർഡ്

2. പാസ്‌പോർട്ട് സൈസ് ഫോട്ടോ

3. വിദ്യാഭ്യാസ യോഗ്യതാ മാർക്ക് ഷീറ്റുകൾ/സർട്ടിഫിക്കറ്റുകൾ

4. യോഗ്യതയുള്ള അതോറിറ്റി നൽകുന്ന സാധുവായ വരുമാന സർട്ടിഫിക്കറ്റ്

5. താമസ സർട്ടിഫിക്കറ്റ്

6. യോഗ്യതയുള്ള അതോറിറ്റി നൽകുന്ന ജാതി/സമുദായ സർട്ടിഫിക്കറ്റ്

7. ബാധകമെങ്കിൽ വൈകല്യ സർട്ടിഫിക്കറ്റ്

8. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ

9. ആവശ്യമായ മറ്റ് രേഖകൾ

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഒക്ടോബർ 31

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."