Professional Degree Courses in Nursing and Paramedical Updates (LBS)
ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം. അപേക്ഷകരുടെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
LBS Nursing and Paramedical Admissions 2025-26
Verification of Academic Details
ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
How to Verify Your Details
അപേക്ഷാർത്ഥികൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കേണ്ടതാണ്. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി 05.07.2025, വൈകുന്നേരം 5 മണി വരെയാണ്. പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കുകയില്ല.
Important Notice
വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും, മാറ്റങ്ങൾ ഉണ്ടെങ്കിൽ വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാത്തതും കാരണമുള്ള അനന്തരഫലങ്ങൾക്ക് അപേക്ഷകർ തന്നെയായിരിക്കും ഉത്തരവാദി. രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കപ്പെടുന്നതായിരിക്കും.
Contact Information
കൂടുതൽ വിവരങ്ങൾക്കായി 0471-2560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Disclaimer
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഈ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഞങ്ങൾ ഉറപ്പൊന്നും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകളിൽ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

