SREE NARAYANA GURU OPEN UNIVERSITY ADMISSION
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യു ജി/പി ജി അഡ്മിഷൻ 2025
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
2025-26 അധ്യയന വർഷത്തിലെ ജൂലൈ-ഓഗസ്റ്റ് സെഷനിൽ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് (ODL) മോഡിൽ യുജിസി-ഡിഇബി അംഗീകൃത നാല് വർഷ യുജി (FYUGP)/മൂന്ന് വർഷ യൂജി/ രണ്ട് വർഷ പിജി/സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: യു ജി/പി ജി അഡ്മിഷൻ
- 31 യു ജി /പി ജി പ്രോഗ്രാമുകൾ
- 3 സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ
Last Date: സെപ്റ്റംബർ 10, 2025
- ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അഡ്മിഷൻ ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടലിൽ ഓൺലൈൻ ആയി അപേക്ഷ നൽകേണ്ടതാണ്. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
- എല്ലാ അപേക്ഷകർക്കും സ്വന്തമായി ഉപയോഗത്തിലുള്ള ഫോൺ നമ്പറും ഇ-മെയിൽ ഐഡി യും നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷാസമയത്തു നൽകുന്ന മൊബൈൽ നമ്പർ/ഇ-മെയിൽ ഐഡി ആണ് പിന്നീടുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുക.
- അപേക്ഷയോടൊപ്പം ശരിയായ വിവരങ്ങൾ മാത്രം നൽകാൻ ശ്രദ്ധിക്കുക. വിവരങ്ങളിൽ വരുന്ന പിഴവുകൾ അപേക്ഷ നിരസിക്കപ്പെടാൻ കാരണമായേക്കാം.
- അപേക്ഷ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റോ നേരിട്ടുള്ള ഹെൽപ്‌ഡെസ്‌ക് സംവിധാനങ്ങളോ ഉപയോഗിക്കുക. മറ്റുള്ളവർ നൽകുന്ന വിവരങ്ങളെ ആശ്രയിച്ചുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് സർവകലാശാലയ്ക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
- അഡ്മിഷൻ ലഭിക്കാത്തവർക്ക് നിബന്ധനകൾക്ക് വിധേയമായി ഫീസ് തിരികെ ലഭിക്കുന്നതാണ്. ഇതിനായി വെബ്‌സൈറ്റിൽ/അഡ്മിഷൻ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം ഉപയോഗിച്ച് പ്രത്യേക അപേക്ഷ നൽകേണ്ടതാണ്. അപേക്ഷകന്റെ സ്വന്തം പേരിലുള്ള ശരിയായ അക്കൗണ്ട് വിവരങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. അക്കൗണ്ട് വിവരങ്ങളിലെ പിഴവ് മൂലമോ ബാങ്ക് സോഫ്റ്റ് വെയറിലെ തകരാറു മൂലമോ പണം തിരികെ ലഭിക്കാതെ വന്നാൽ സർവകലാശാല ഉത്തരവാദി ആയിരിക്കുന്നതല്ല.
- പഠിതാക്കളുടെ അഡ്‌മിഷൻ വെരിഫിക്കേഷൻ നടപടികൾ ഓൺലൈൻ മുഖേന ആയിരിക്കും അതിനാൽ സ്വയം സാക്ഷ്യപ്പെടുത്തിയ(Self attested) രേഖകൾ മാത്രം അപ്‌ലോഡ് ചെയ്യുക. ഓൺലൈൻ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം അഡ്മിഷന് അർഹതയുള്ള അപേക്ഷകർ സർട്ടിഫിക്കറ്റ് പരിശോധനക്കായി വെരിഫിക്കേഷൻ സെന്ററിൽ എത്തിച്ചേരേണ്ടതില്ല. രേഖകളിൽ എന്തെങ്കിലും അവ്യക്തത/പൊരുത്തക്കേട് തുടങ്ങിയവ ഉണ്ടെങ്കിൽ അപേക്ഷകൻ ആവശ്യപ്പെടുന്ന രേഖകൾ സഹിതം വെരിഫിക്കേഷനു വരേണ്ടതാണ് (തീയതിയും സമയവും അറിയിക്കുന്നതാണ്). എന്നാൽ ഓൺലൈൻ സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യതയോ/വ്യാജരേഖകളോ/തെറ്റായ വിവരങ്ങളോ കണ്ടെതുന്ന പഠിതാക്കളുടെ അപേക്ഷ നിരസിക്കപ്പെടുന്നതാണ്. ഇത്തരം പഠിതാക്കൾ സർട്ടിഫിക്കറ്റ് പരിശോധന വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമേ അഡ്മിഷൻ സ്ഥിരീകരിക്കപ്പെടുകയുള്ളൂ. ഡ്യുവൽ ഡിഗ്രി ചെയ്യുന്നവരും ടിസി നഷ്ടപ്പെട്ടവരും ടിസി സമർപ്പിക്കാത്തതിന്റെ കാരണം സൂചിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ (Self attested) രേഖ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
രജിസ്ട്രേഷനായി വിദൂര വിദ്യാഭ്യാസ ബ്യൂറോ (DEB) ID /ABC ID ആവശ്യമായി വരുന്നത് എന്തുകൊണ്ട്?
LSC തിരഞ്ഞെടുക്കൽ മാർഗനിർദ്ദേശങ്ങൾ
ABC ID ആവശ്യകതകൾ
ഇ-ഗ്രാന്റ്സ് വിദ്യാർത്ഥികൾക്കുള്ള അറിയിപ്പ്
യോഗ്യതാ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യൽ
ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 സെപ്റ്റംബർ 10
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."


