പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഗവൺമെന്റ്/സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്‌ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.
പ്രധാന വിവരങ്ങൾ
സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സസ് ഇൻ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക്ക് ഓൺലൈൻ ആയി 14-07-2025 മുതൽ 12-08-2025 വരെ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ ഫീസ്
ജനറൽ വിഭാഗത്തിന് 600 രൂപയും, എസ്. സി. എസ്. റ്റി വിഭാഗത്തിന് 300 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ ഫീസ് ഓൺലൈൻ മുഖേനയോ, വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ മുഖേന കേരളത്തിലെ ഫെഡറൽ ബാങ്ക് ശാഖകളിലൂടെയോ ഒടുക്കാവുന്നതാണ്.
ലഭ്യമായ കോഴ്സുകൾ
1. ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം.)
2. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്‌ടർ (ഡി.എച്ച്.ഐ.)
3. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.റ്റി.)
4. ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി(ഡി.ആർ.ആർ.റ്റി.)
5. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (ഡി.ആർ.റ്റി.)
6. ഡിപ്ലോമ ഇൻ ഒഫ്‌താൽമിക് അസിസ്റ്റൻസ്(ഡി.ഒ.എ.)
7. ഡിപ്ലോമ ഇൻ ദന്തൽ മെക്കാനിക്‌സ്(ഡി.എം.സി.)
8. ഡിപ്ലോമ ഇൻ ദന്തൽ ഹൈജീനിസ്റ്റ് (ഡി.എച്ച്.സി.)
9. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി (ഡി.ഒ.റ്റി.എ.റ്റി.)
10. ഡിപ്ലോമ ഇൻ കാർഡിയോ വാസ്‌കുലർ ടെക്നോളജി (ഡി.സി.വി.റ്റി.)
11. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (ഡി.എൻ.റ്റി.)
12. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്ക്നോളജി (ഡി.ഡി.റ്റി.)
13. ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി (ഡി.ഇ.റ്റി.)
14. ഡിപ്ലോമ ഇൻ ഡെൻ്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻസ് (ഡി.എ)
15. ഡിപ്ലോമ ഇൻ റെസ്‌പറേറ്ററി ടെക്നോളജി (ഡി.ആർ.)
16. ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപാർട്ട്മെൻ്റ് ടെക്നോളജി(ഡി.എസ്സ്.എസ്സ്)
പ്രധാന തിയതി
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ആഗസ്റ്റ് 12
കൂടുതൽ വിവരങ്ങൾ
കൂടുതൽ വിവരങ്ങൾക്കായി LBS സെന്റർ ഡയറക്ടറുടെ വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: 0471-2560363, 364.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

