2025 ജൂലൈ 21, തിങ്കളാഴ്‌ച

Calicut University Allotment 2025: FYUGP Admission Updates & Schedule

Blog Header

CALICUT UNIVERSITY FOUR YEAR UNDER GRADUATE PROGRAMME (FYUGP 2025) ALLOTMENT UPDATES

FYUG-CAP 2025 Admission Schedule

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാലുവർഷത്തെ ബിരുദ പ്രോഗ്രാം (FYUGP 2025) പ്രവേശന ഷെഡ്യൂൾ

കാലിക്കറ്റ് സർവകലാശാല 2025-26 വർഷത്തേക്കുളള ബിരുദ പ്രവേശനത്തിൻ്റെ മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു .

2025-26 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനോടനുബന്ധിച്ചുള്ള നിർദേശങ്ങൾ.

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാൻ്റേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം 17.07.2025, 3PM-നുള്ളിൽ കോളേജിൽ ഹാജരായി സ്ഥിരം അഡ്മിഷൻ നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്ന അലോട്ട്മെൻ്റ് നഷ്ടപ്പെടുന്നതായിരിക്കും. പുതുതായി അലോട്ട്മെന്റ്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്. ഒന്ന്, രണ്ട് അലോട്ട്മെൻ്റ് ലഭിച്ച് മാൻ്റേറ്ററി ഫീസ് അടച്ച വിദ്യാർത്ഥികൾ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിൽ കൂടി) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല.

പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മൂന്നാം അലോട്ട്മെന്റ്റിൽ ഹയർ ഓപ് ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടിയ കോളേജിൽനിന്നും നിർബന്ധമായും വിടുതൽ വാങ്ങേണ്ടതും മൂന്നാം അലോട്ട്മെന്റിൽ ലഭിച്ച കോളേജിൽ പ്രവേശനം നേടേണ്ടതുമാണ്. പ്രസ്തുത വിദ്യാർത്ഥികൾക്ക് മുഴുവൻ ഫീസുകളും റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടായിരിക്കും. റീഫണ്ടുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്ക് സർവ്വകലാ ശാല വെബ്സൈറ്റ് സന്ദർശിക്കുക.

ലഭിച്ച ഓപ് ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ ഓപ് ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ 17.07.2025-നുള്ളിൽ നിർബന്ധമായും ഹയർ ഓപ് ഷൻ റദ്ദ് ചെയ്യേണ്ടതാണ്. ഹയർ ഓപ് ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ് ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് സപ്ലിമെൻ്ററി അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ച അഡ്മിഷൻ നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.

അലോട്ട്മെന്റ് ലഭിച്ചവർക്കും അല്ലാതെയുള്ള അഡ്മിഷൻ (മാനേജ് മെന്റ്റ്, കമ്മ്യൂണിറ്റി, പി.ഡബ്‌ള്യു.ഡി., സ്പോർട്ട്സ് തുടങ്ങിയ) ലഭിച്ചവർക്കും മാൻഡേറ്ററി ഫീസ് അടയ്ക്കാനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്.

Additional Information

Official Website: admission.uoc.ac.in

കൂടുതൽ വിവരങ്ങൾക്ക്: FYUG-CAP 2025 Admission Schedule Calicut University Four Year Under Graduate Programme (FYUGP)

ഫോൺ : 0494 2660600, 2407016, 2407017.

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Calicut University Four Year Under Graduate Programme (FYUGP)

Important Update

പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."