2025 ജൂലൈ 28, തിങ്കളാഴ്‌ച

CU CET 2025 Late Registration: Calicut University Entrance Test Details

Kerala Career Blog Logo

CALICUT UNIVERSITY CENTRALIZED ENTRANCE TEST - CU-CET 2025 - 26 LATE REGISTRATION

CU CET 2025 - Late Registration

CU-CET ലെയ്റ്റ് രജിസ്ട്രേഷൻ

2025-26 അധ്യയന വർഷത്തെ കാലിക്കറ്റ് സർവ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., എൽ.എൽ.എം, സർവ്വകലാശാല സെന്റർ/അഫിലിയേറ്റഡ് കോളേജുകളിലെ എം.എസ്.ഡബ്ല്യു., എം.സി.എ., എം.എ. ജേർണലിസം & മാസ് കമ്യൂണിക്കേഷൻ, എം.എസ്.സി. ഹെൽത്ത് & യോഗ തെറാപ്പി, എം.എസ്.സി. ഫോറൻസിക് സയൻസ് എം.എസ്.സി. ജനറൽ ബിയോടെക്നോളജി എന്നീ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലെയ്റ്റ് രജിസ്ട്രേഷൻ ഓൺലൈനായി നടത്താനുള്ള സൗകര്യം 25.07.2025 ന് വൈകിട്ട് 5 മണി വരെ ലഭ്യമാണ്. പ്രവേശനം ഡിഗ്രി മാർക്കിൻ്റെ അടിസ്ഥാനത്തിലായിരിക്കും.

വിജ്ഞാപന പ്രകാരം നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് പരമാവധി ആറ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷാഫീസ്: ജനറൽ വിഭാഗത്തിന് 975/- രൂപ. എസ്.സി/എസ്.ടി. 615/- രൂപ. (എൽ.എൽ.എം. പ്രോഗ്രാമിന് ജനറൽ വിഭാഗത്തിന് 1205/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 740/- രൂപയുമാണ്). പ്രവേശന യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒന്നിൽ കൂടുതൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ അധിക പ്രോഗ്രാമിനും 95/- രൂപ വീതം അപേക്ഷാ ഫീസീനോടൊപ്പം ഒന്നിച്ച് അടവാക്കണം.

പ്രോഗ്രാമുകളുടെ ഒഴിവ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ അതത് പഠനവകുപ്പ്/കോളേജ്/സെൻ്ററുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രം ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

സ്പോർട്ട്സ് ക്വോട്ടയിൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷയുടെ പകർപ്പ്, സ്പോർട്ട്സ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, കാലിക്കറ്റ് സർവ്വകലാശാല എന്ന വിലാസത്തിൽ അവസാന തിയ്യതിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്.

അതാത് സംവരണ വിഭാഗങ്ങളിലെ (സ്പോർട്ട്സ്, ലക്ഷദ്വീപ്, പി.ഡബ്ല്യു.ഡി., ഓപ്പൺ ഓൾ ഇന്ത്യാ ക്വോട്ട തുടങ്ങിയ അനുവദനീയ പരമാവധി സീറ്റുകൾക്ക് പുറമെയുള്ളവ ഒഴികെ) അപേക്ഷകരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരേയും പ്രവേശനത്തിനായി പരിഗണിക്കുന്നതാണ്.

വിശദവിവരങ്ങൾക്ക് www.admission.uoc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.: 0494 2407016, 2407017, 2660600.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

പ്രധാന തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂലൈ 25

വെബ്സൈറ്റ് വിവരങ്ങൾ

Official Website :

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ : 0494 2407017, 2407016, 2660600.

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:

Disclaimer

ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."