2025 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

National Institute of Ayurveda MSc Program 2025: Apply Now! (Last Date: August 24)

Kerala Career Blog Logo

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ എം.എസ്‌സി പ്രോഗ്രാം

ആയുർവേദത്തിൽ എംഎസ്‌സി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ 2025 ഓഗസ്റ്റ് 24, 05:00 PM വരെ സ്വീകരിക്കും.

ആയുഷ് മന്ത്രാലയത്തിൻ്റെ കീഴിലുള്ള കൽപിത സർവകലാശാലയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (NIA) വിവിധ വിഷയങ്ങളിലെ എംഎസ്‌സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 ഓഗസ്റ്റ് 24, 05:00 PM ആണ്.

സ്ഥാപനം സ്ഥിതി ചെയ്യുന്നത്: National Institute of Ayurveda, Jorawar Singh Gate, Amer Road, Jaipur 302002.

ബന്ധപ്പെടാനുള്ള വിവരങ്ങൾ: ഫോൺ: 0141-263 6476, 9079232908; ഇമെയിൽ: dean_ids@nia.edu.in / nia-rj@nic.in.

പ്രധാന കോഴ്സുകൾ

എംഎസ്സി ആയുർവേദ ഡയറ്റ് & ന്യൂട്രിഷൻ, ആയുർവേദ മാനുസ്ക്രിപ്റ്റോളജി, ആയുർ-യോഗ പ്രിവൻ്റീവ് കാർഡിയോളജി, മർമചികിത്സയും സ്പോട്‌സ് മെഡിസിനും, സൗന്ദര്യ ആയുർവേദ (കോസ്‌മറ്റോളജി), വൃക്ഷായുർവേദ (ഔഷധസസ്യങ്ങൾ സംബന്ധിച്ച പഠനം) എന്നിവയാണ് പ്രധാന കോഴ്സുകൾ. ആകെ 12 സീറ്റുകളാണ് ഉള്ളത്. സംവരണമുണ്ട്.

ആയുർവേദ, ഹോമിയോ, യൂനാനി, സിദ്ധ, നാച്യുറോപ്പതി, ഡയറ്ററ്റിക്‌സ്‌, ഫുഡ് & ന്യൂട്രീഷൻ, എക്സർസൈസ്& ഹെൽത്ത്, ഫിസിയോതെറപ്പി, സ്പോർട്സ് മെഡിസിൻ, സ്കിൻ കെയർ & ഈസ്മെറ്റിക് മെഡിസിൻ, അഗ്രികൾചർ, ഹോർട്ടികൾചർ, നാച്യുറോപ്പതി & യോഗിക് സയൻസസ്, ഫോറസ്ട്രി ഇവയൊന്നിലെ ബിരുദം, എംബിബിഎസ്, എംഎ സംസ്കൃതം എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫീസ്

ഓരോ പ്രോഗ്രാമിനും 500 രൂപയാണ് അപേക്ഷാഫീസ്; പട്ടികജാതി/പട്ടികവർഗ്ഗം, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 300 രൂപയാണ് ഫീസ്. ഒന്നിലേറെ പ്രോഗ്രാമുകളിൽ താൽപര്യമുള്ളവർ ഓരോന്നിനും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. സിലക്‌ഷന്റെ ഭാഗമായി ജയ്‌പുരിൽ ടെസ്‌റ്റ് /ഇന്റർവ്യൂ ഉണ്ടായിരിക്കും.

മറ്റു വിവരങ്ങൾ

8000 രൂപ ഡിപ്പോസിറ്റടക്കം 2 വർഷത്തേക്ക് ആകെ 64,300 രൂപയാണ് ഫീസ്. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. അധ്യയനത്തിന് ഇംഗ്ലിഷ്, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകൾ ഉപയോഗിക്കും.

കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ഓഗസ്റ്റ് 24, 05:00 PM

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നു. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത എന്നിവ ഉറപ്പുനൽകുന്നില്ല. പൊതുവായ വിവരങ്ങൾക്കായി മാത്രം ഇത് ഉപയോഗിക്കുക.

ഞങ്ങൾ നൽകുന്ന വിവരങ്ങൾ കാലക്രമേണ മാറിയേക്കാം. അതിനാൽ പുതിയ വിവരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കുക.