2025 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

Kerala Pension Mustering 2025: Complete Guide for Social Security & Welfare Fund Pensioners

പെൻഷൻ മസ്റ്ററിംഗ് കേരളം

Kerala Career Blog Logo

സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിംഗ്

ശ്രദ്ധിക്കുക: 2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗിനായി 2025 ജൂൺ 25 മുതൽ 2025 ആഗസ്റ്റ് 24 വരെ സമയം അനുവദിച്ചിരുന്നു. ടി സമയപരിധി 2025 സെപ്റ്റംബർ 10 വരെ ദീർഘിപ്പിച്ചു നൽകുന്നു. എല്ലാ ഗുണഭോക്താക്കളും ടി സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തേണ്ടതാണ്. സമയപരിധി ഇനിയും ദീർഘിപ്പിച്ച് നൽകുന്നതല്ല.

കേരളത്തിലെ ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2025 ജൂൺ 25-ന് അക്ഷയ കേന്ദ്രങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. പെൻഷൻ സ്വീകരിക്കുന്നവർ മസ്റ്ററിങ് പൂർത്തിയാക്കണം, ഇത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെയും ക്ഷേമനിധി പെൻഷൻ വാങ്ങുന്നവരുടെയും കാര്യത്തിൽ ബാധകമാണ്. മസ്റ്ററിങ് പൂർത്തിയാക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം.

എന്താണ് മസ്റ്ററിങ്?

ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർ യോഗ്യരാണെന്ന് ഉറപ്പുവരുത്തുന്ന ഒരു പ്രക്രിയയാണ് മസ്റ്ററിങ്. ഇത് പൂർത്തിയാക്കിയാൽ മാത്രമേ പെൻഷൻ തുടർച്ചയായി ലഭിക്കൂ.

എവിടെയാണ് മസ്റ്ററിങ് ചെയ്യുന്നത്?

കേരളത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മസ്റ്ററിങ് സൗകര്യം ലഭ്യമാണ്.

ആരാണ് മസ്റ്ററിങ് ചെയ്യേണ്ടത്?

സാമൂഹ്യ ക്ഷേമ പെൻഷൻ സ്വീകരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ഈ മസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കണം. ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർ ഇതിൽ ഉൾപ്പെടുന്നു.

എങ്ങനെ ചെയ്യാം?

മസ്റ്ററിങ് നടത്തുന്നതിന് നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിക്കുക. അവിടെയുള്ള ഉദ്യോഗസ്ഥർ നിങ്ങളെ സഹായിക്കും.

2024 ഡിസംബർ 31ന് മുന്നേ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം പെൻഷൻ വിതരണം തടസ്സപ്പെടുന്നതാണ്. പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ട അവസാന തിയ്യതി: 2025 സെപ്റ്റംബർ 10

അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിന് 50 രൂപയും ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങൾക്ക് ഫീസ് നൽകണം.

നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഈ കാലയളവിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യണ്ടേതാണ്.

ക്ഷേമനിധി ബോർഡ് പെൻഷൻകാർക്ക് മസ്റ്ററിങ് 2025 സെപ്റ്റംബർ 10 വരെ ഉണ്ടായിരിക്കുന്നതാണ്.

2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി-കുടുംബ-സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിങ് 2025 സെപ്റ്റംബർ 10 വരെ ഉണ്ടായിരിക്കുന്നതാണ്. അക്ഷയകേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് ചെയ്യേണ്ടതാണ്.

പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ ഗുണഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി എത്രയും വേഗം ഇത് പൂർത്തീകരിക്കേണ്ടതാണ്. പെൻഷൻ മസ്റ്ററിങ് ചെയ്യുന്നതിന് 30 രൂപ ഫീസ് ഉണ്ടായിരിക്കുന്നതാണ്. കിടപ്പ് രോഗികൾക്ക് അവരുടെ വീട്ടിലെത്തി പെൻഷൻ മസ്റ്ററിംഗ് ചെയ്തു കൊടുക്കുന്നതിനുള്ള സൗകര്യം അക്ഷയ കേന്ദ്രങ്ങളിൽ ഉണ്ട്.