2025 ഓഗസ്റ്റ് 5, ചൊവ്വാഴ്ച

ക്ഷീരശ്രീ പദ്ധതി 2025-26: അപേക്ഷിക്കുക | Ksheerasree Scheme Kerala Application Details

Kerala Career Blog Logo

അപേക്ഷിക്കാം ക്ഷീരശ്രീ പദ്ധതി കേരളം

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2025-2026

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2025-2026 ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജൂലായ് മാസം 31-ാം തീയതി വരെ ദീർഘിപ്പിച്ചു.

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2025-2026 ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. ക്ഷീര വികസന വകുപ്പിൻ്റെ 2025-2026 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. 2025 ജൂലായ് 31 വരെ ക്ഷീര വികസന വകുപ്പിൻ്റെ പോർട്ടലിലൂടെ അപേക്ഷകൾ സമർപ്പിക്കാം.

ക്ഷീര വികസന വകുപ്പിൻ്റെ 2025-2026 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. 2025 ജൂലായ് മാസം 3-ാം തീയതി മുതൽ 31-ാം തീയതി വരെ പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പുൽകൃഷി വികസനം, മിൽക്ക് ഷെഡ് വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാം. 20 സെൻ്റിന് മുകളിലേക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോളക്കൃഷി, എന്നീ പദ്ധതികളും, പുൽകൃഷിക്ക് വേണ്ടിയുള്ള യന്ത്രവൽക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉൾപ്പെടുന്നതാണ് പുൽകൃഷി വികസന പദ്ധതി. ഡയറി ഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും, കയർ മത്സ്യബന്ധന മേഖലകൾക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്‌, 5 പശു യൂണിറ്റ്, 2 പശു യൂണിറ്റ്. ഒരു പശു യൂണിറ്റ് എന്നീ പശു യൂണിറ്റ് പദ്ധതികൾ, കൂടാതെ യുവജനങ്ങൾക്കായി പത്തു പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിങ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമ്മാണ ധനസഹായം എന്നിവ ഉൾപ്പെടുന്ന മിൽക്ക് ഷെഡ് വികസന പദ്ധതികൾക്കും ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും പോർട്ടലിലൂടെ അപേക്ഷകൾ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.

ബന്ധപ്പെടാനുള്ള വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്ക്

വിശദമായ വിവരങ്ങൾക്കായി ക്ഷീരശ്രീ വെബ്സൈറ്റ് സന്ദർശിക്കുക.

ഓൺലൈനായി അപേക്ഷിക്കേണ്ട രീതി

ഓൺലൈനായി അപേക്ഷിക്കാൻ ക്ഷീരശ്രീ വെബ്സൈറ്റ് സന്ദർശിക്കുക.

നിരാകരണം

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

കൂടുതൽ വിവരങ്ങൾ

കേരള ഓൺലൈൻ സർവീസുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്നവ സന്ദർശിക്കുക.

  • കേരള ഓൺലൈൻ സർവീസുകൾ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
  • ഉപഭോക്ത സേവന കേന്ദ്രം ഫ്രാഞ്ചൈസി കേരള
  • കേരള ഗ്രൂപ്പ് സബ്സ്ക്രൈബ് ചെയ്യുക
  • മികച്ച വെബ് ഡിസൈൻ കമ്പനിയെ തിരഞ്ഞെടുക്കുക
  • കേരള ഓൺലൈൻ സർവീസസ് അപ്‌ഡേറ്റ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
  • സംരംഭകരുടെ വേദനകൾ പരിഹരിക്കാൻ ശ്രമിക്കുന്നു.