2025 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

Margadeepam Scholarship 2025-26: Kerala Minority Students Application Details

കേരളത്തിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പ്

Kerala Career Blog Logo

മാർഗ്ഗദീപം സ്‌കോളർഷിപ്പ് - വിശദാംശങ്ങൾ

കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി) 2025-26 വർഷത്തേക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു.

സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുക. സ്കോളർഷിപ്പ് തുക 1,500/- രൂപയാണ്, ഇത് ഒരു വർഷത്തേക്ക് ഒറ്റത്തവണയായി നൽകും. അപേക്ഷിക്കുന്നവരുടെ കുടുംബ വാർഷിക വരുമാനം 2,50,000/- രൂപയിൽ കവിയാൻ പാടില്ല. സ്കോളർഷിപ്പിന്റെ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. മതിയായ അപേക്ഷകരെ ലഭ്യമല്ലെങ്കിൽ ആൺകുട്ടികളെയും പരിഗണിക്കും.

അപേക്ഷിക്കേണ്ട രീതി

വെബ്സൈറ്റിൽ ലഭ്യമാകുന്ന അപേക്ഷാ ഫോം സ്ഥാപനമേധാവി വിദ്യാർഥികൾക്ക് നൽകണം. വിദ്യാർഥികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടത് സ്ഥാപനമേധാവിയുടെ ഉത്തരവാദിത്തമാണ്. വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, ആധാറിന്റെ കോപ്പി, (ബാധകമെങ്കിൽ) ഭിന്നശേഷി സർട്ടിഫിക്കറ്റ്, പാഠ്യേതര പ്രവർത്തനങ്ങൾ സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ (സ്‌പോർട്‌സ് /കല /ശാസ്ത്രം /ഗണിതം), അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ് എന്നിവ വിദ്യാർഥികളിൽ നിന്നും സ്വീകരിച്ച് സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കണം. ഇത് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കണം.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

  1. വരുമാന സർട്ടിഫിക്കറ്റ്
  2. മതം/ജാതി സർട്ടിഫിക്കറ്റ് (മൈനോറിറ്റി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്)
  3. ബാങ്ക് പാസ് ബുക്ക് പകർപ്പ്
  4. റേഷൻ കാർഡിന്റെ പകർപ്പ്
  5. ആധാറിന്റെ പകർപ്പ്
  6. (ബാധകമെങ്കിൽ) ഭിന്നശേഷി സർട്ടിഫിക്കറ്റ് (40%-ൽ അധികം വൈകല്യമുള്ളവർക്ക്)
  7. ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25)
  8. (ബാധകമെങ്കിൽ) അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.

സ്ഥാപനമേധാവി വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി സ്കൂളിൽ ചോദിച്ച് അറിയുക.

പ്രധാനപ്പെട്ട തീയതി

വിദ്യാർത്ഥികൾ സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 സെപ്റ്റംബർ 12

ബന്ധപ്പെടാനുള്ള വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്: margadeepam.kerala.gov.in

ഫോൺ: 0471 2300524

നിരാകരണം

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്താൻ സാധിക്കാത്ത പക്ഷം ഇതിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല. ഈ ബ്ലോഗ് പൊതുവായ വിവരങ്ങൾക്കും അറിവിനുമുള്ളതാണ്.

ഞങ്ങൾ നൽകുന്ന വിവരങ്ങൾക്കും ലിങ്കുകൾക്കും ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക.