2025 ഓഗസ്റ്റ് 23, ശനിയാഴ്‌ച

Update Mobile Number in Driving License Online (Kerala) - Step-by-Step Guide

ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക

ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക

Kerala Career Blog Logo

മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടതിൻ്റെ പ്രാധാന്യം

ഡ്രൈവിംഗ് ലൈസൻസിൽ നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടത് ആവശ്യമാണ്. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ലൈസൻസിൽ മൊബൈൽ നമ്പർ ചേർക്കേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പുകളും മറ്റ് അപ്‌ഡേറ്റുകളും കൃത്യമായി ലഭിക്കാൻ ഇത് സഹായിക്കുന്നു.

  • എല്ലാ ലൈസൻസ് ഉടമകളും ആധാർ ഓഥൻ്റിക്കേഷൻ വഴി ലൈസൻസിൽ ചേർത്തിരിക്കുന്ന മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
  • മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ലൈസൻസിൽ മൊബൈൽ നമ്പർ നിർബന്ധമായും ചേർക്കേണ്ടതാണ്.
  • ഇതിനായി ആധാർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം.

എങ്ങനെ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യാം

ഡ്രൈവിംഗ് ലൈസൻസ് ഉടമകളും രജിസ്റ്റർ ചെയ്ത വാഹന ഉടമകളും അവരുടെ മൊബൈൽ നമ്പറുകൾ വാഹൻ, സാരഥി പോർട്ടലുകളിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. രേഖകൾ കൃത്യവും കാലികവുമായി സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു. ആർ.ടി.ഒ സന്ദർശിക്കാതെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ നമ്പർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

ആവശ്യമായ രേഖകൾ

മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ താഴെ പറയുന്ന രേഖകൾ ആവശ്യമാണ്:

  • ലൈസൻസ് നമ്പർ
  • ജനന തീയതി
  • ആധാർ നമ്പർ
  • മൊബൈൽ നമ്പർ ലിങ്ക് ചെയ്ത ആധാർ നമ്പർ (OTP-ക്ക്)

എം പരിവാഹനിൽ ശരിയായ DL നമ്പർ എങ്ങനെ നൽകാം

DL നമ്പർ നൽകേണ്ട രീതി

നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നമ്പർ താഴെ പറയുന്ന രീതിയിൽ നൽകുക:

ഉദാഹരണം :20/3030/2020 എന്നുള്ളത് KL20/20200003030 ഇങ്ങനെ കൊടുക്കണം. അതായത് YEAR കഴിഞ്ഞു 7 നമ്പേഴ്സ് വേണം. ഒറിജിനൽ 4 നമ്പർസ് ആണെങ്കിൽ ബാക്കി സീറോ ചേർക്കണം. അപ്പോൾ 7 നമ്പർ ആവും.

Old Driving license Number

പഴയ ഡ്രൈവിംഗ് ലൈസൻസ് ഉടമകൾ താഴെ പറയുന്ന മോഡലിലേക്ക് മാറ്റുക:

XX/NNNN/YYYY താഴെയുള്ള മോഡലിലേക്ക് മാറ്റുക

  • KLXXYYYY 000NNNN
  • KLXXYYYYOOONNNN
  • KLXX/YYYY/000NNNN
  • KL-XXYYYY000NNNN

മൊബൈൽ നമ്പർ അപ്‌ഡേഷന് ആവശ്യമായ വെബ്സൈറ്റുകൾ

കൂടുതൽ വിവരങ്ങൾക്കും മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാനുമുള്ള വെബ്സൈറ്റുകൾ താഴെ നൽകുന്നു.

Application for Mobile number updation in Driving license.

ഓൺലൈനായി ലിങ്ക് ചെയ്യാൻ: Application for Mobile number updation in Driving license

ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ദയവായി അറിയിക്കുക.