2025 ഓഗസ്റ്റ് 3, ഞായറാഴ്‌ച

Post Basic Nursing Admission 2025: LBS Application Details & Eligibility

Post Basic Nursing Degree Admission 2025 (LBS)

ADMISSION TO POST BASIC NURSING DEGREE 2025 (LBS)

Kerala Career Blog Logo

2025-26 പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനം


സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേയ്ക്ക് 2025-26 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് സൂചിക സർക്കാർ ഉത്തരവു മുഖേന അംഗീകരിച്ച പ്രോസ്പെകസ് പ്രകാരം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. എൽ.ബി.എസ് സെൻറർ ഡയറക്ട‌റുടെ വെബ്സൈറ്റ് വഴി ഓൺലൈനായി 2025 ജൂലൈ 21 മുതൽ 2025 ആഗസ്റ്റ് 8 വരെ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗ ത്തിന് 500 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2025 ജൂലൈ 21 മുതൽ ആഗസ്റ്റ് 8 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌പ്ലോഡ് ചെയ്യേണ്ടതാണ്.

അപേക്ഷകർ, ഫിസിക്സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം കൂടാതെ 50% മാർക്കോടെ ഇൻഡ്യൻ നഴ്സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച GNM കോഴ്സ് പരീക്ഷ പാസായിരിക്കണം. അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തു തന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

അപേക്ഷാർത്ഥികളുടെ ഉയർന്ന പ്രായപരിധി 45 വയസ്സ് ആണ്. സർവ്വീസ് ക്വാട്ടയി ലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 49 വയസ്സാണ്.

എൽ.ബി.എസ്സ് സെൻ്റർ ഡയറക്‌ടർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നിശ്ചയിക്കുന്ന തീയതിയിൽ നടത്തുന്ന ഒരു പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും


കൂടുതൽ വിവരങ്ങൾ 04712560361, 362, 363, 364 എന്നീ നമ്പറുകളിലും വെബ്സൈറ്റിലും ലഭ്യമാണ്..


കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.


Official Website :


കൂടുതൽ വിവരങ്ങൾക്ക് : Admission to Post Basic Nursing Degree - 2025 | Contact Us


ഫോൺ : 04712560363, 364


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Admission to Post Basic Nursing Degree - 2025


POSTER DOWNLOADING TOOL

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."