കേരളത്തിലെ തൊഴിലവസരങ്ങൾ
ഇന്ത്യൻ ആർമിയിൽ തൊഴിൽ അവസരം
ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) കോഴ്സിലേക്ക് അപേക്ഷിക്കാം
ഇന്ത്യൻ ആർമി ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്നിക്കൽ) പുരുഷൻമാർക്കുള്ള 66-ാമത് കോഴ്സിലേക്ക് (ഏപ്രിൽ 2026) ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകളുടെ എണ്ണം: 381
തുടക്ക ശമ്പളം: ₹56,100 മുതൽ
യോഗ്യരായ അവിവാഹിതരായ എഞ്ചിനീയറിംഗ് ബിരുദധാരികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 2026 ഏപ്രിൽ മാസത്തിൽ പ്രീ-കമ്മീഷനിംഗ് ട്രെയിനിംഗ് അക്കാദമിയിൽ (പിസിടിഎ) കോഴ്‌സ് ആരംഭിക്കും.
പുരുഷൻമാർക്കുള്ള അവസാന തീയതി : 2025 ഓഗസ്റ്റ് 22 വരെ.
വനിതകൾക്കുള്ള അവസാന തീയതി : 2025 ഓഗസ്റ്റ് 21 വരെ.
അപേക്ഷ ഫീസ്
ഓൺലൈൻ പരീക്ഷ എഴുതുന്നതിന് 250/- രൂപ പരീക്ഷാ ഫീസായി അടയ്‌ക്കേണ്ടതാണ്.
അപേക്ഷിക്കുന്നതിന് മുൻപ് ശ്രദ്ധിക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.
- വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പുവരുത്തുക.
- അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ കൃത്യമായി നൽകുക.
കൂടുതൽ വിവരങ്ങൾ
വിശദമായ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ശ്രദ്ധിക്കുക
ഈ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും, വിവരങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അതിനാൽ അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ ഉറപ്പുവരുത്തുക.

