ADMISSION TO MASTER OF HOSPITAL ADMINISTRATION (MHA) (LBS)
മാസ്റ്റർ ഓഫ് ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേഷൻ [MHA] കോഴ്‌സുകളിലേക്കുള്ള പ്രവേശനം
2025-26 വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേഷൻ [MHA] കോഴ്സസിലേയ്ക്കുള്ള പ്രവേശനത്തിന് 2025 ജൂലൈ 23 മുതൽ ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം.
കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്‌ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിനു 1200/-രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 600/-രൂപയുമാണ്. അപേക്ഷകർക്ക് 2025 ജൂലൈ 23 മുതൽ ആഗസ്റ്റ് 14 വരെ ഓൺലൈൻ വഴിയോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്‌ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ആരോഗ്യ കേരളത്തിലെ ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച എം.ബി.ബി.എസ്/ബി.ഡി. എസ്/ബി.എ.എം.എസ്/ബി.എച്ച്.എം.എസ്/ബി.യു.എം.എസ് റഗുലർ ഡിഗ്രി കോഴ്സ് 50% മാർക്ക് എല്ലാ അക്കാദമിക വർഷവും നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ സർവ്വകലാശാല അംഗീകരിച്ച റഗുലർ ബി.എസ്.സി നഴ്‌സിംഗ്/ബി.ഫാം/ബി.എസ്.സി അലൈഡ് മെഡിക്കൽ കോഴ്സുകൾ എല്ലാ അക്കാദമിക വർഷവും 50% മാർക്ക് നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്ക ണം. അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ച റഗുലർ ഡിഗ്രി കോഴ്‌സ് സയൻസ്/നിയമം/ എഞ്ചിനിയ റിംഗ്/മാനേജ്മെൻ്റ് എന്നീ ഏതെങ്കിലും വിഷയത്തിൽ എല്ലാ അക്കാദമിക വർഷവും 50% മാർക്ക് നേടി പാസ്സായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീ കരിച്ച റഗുലർ ഡിഗ്രി കോഴ്‌സ് കോമേഴ്സ്/ ആർട്‌സ് വിഷയങ്ങളിൽ എല്ലാ അക്കാദമിക വർഷവും 50% മാർക്ക് നേടി പാസ്സായിരിക്കണം. അക്കാദമിക യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്മെന്റിലൂടെയാണ് കോഴ്‌സിലേക്കുള്ള പ്രവേശനം.
കൂടുതൽ വിവരങ്ങൾ 04712560361, 362, 363, 364 എന്നീ നമ്പറുകളിലും ലഭ്യമാണ്..
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.
Official Website :
കൂടുതൽ വിവരങ്ങൾക്ക് : Admission to Master of Hospital Administration (MHA) - 2025 | Contact Us
ഫോൺ :
04712560363, 364
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് :
Admission to Master of Hospital Administration (MHA) - 2025
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.
Official Website :
കൂടുതൽ വിവരങ്ങൾക്ക് : Admission to Master of Hospital Administration (MHA) - 2025 | Contact Us
ഫോൺ : 04712560363, 364
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Admission to Master of Hospital Administration (MHA) - 2025

