2025 ഓഗസ്റ്റ് 26, ചൊവ്വാഴ്ച

Kerala WSSB Education Scheme 2025-26: Apply Online for Scholarship!

Kerala Career Blog Logo

Kerala Unorganised Workers Social Security Board Services

വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ (സ്കോളർഷിപ് /ക്യാഷ് അവാർഡ്)

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2025 - 2026 വർഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായതിനു ശേഷം കേരള സർക്കാരിൻ്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിനു ഉപരി പഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ സെപ്തംബർ 15 ന് മുമ്പായി ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥി ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലാധികാരിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന അംഗങ്ങൾ രജിസ്ട്രേഷൻ്റെ ഓൺലൈൻ നടപടികൾ പൂർത്തികരിക്കേണ്ടതും അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടുമാണ്. ഓൺലൈൻ അപേക്ഷയുടെ കോപ്പിയും അനുബന്ധ രേഖകളും (അംഗത്വ കാർഡ്, ബാങ്ക് പാസ്ബുക്ക് (ഐ.എഫ്.എസ്.സി കോഡ് സഹിതം), വിദ്യാഭ്യാസ മേലധികാരിയുടെ സാക്ഷ്യപത്രം, റേഷൻ കാർഡിൻ്റെ കോപ്പി, കുട്ടിയുടേയും അംഗത്തിന്റേയും ആധാർ കാർഡിൻ്റെ കോപ്പി, തൊട്ട് മുമ്പ് വിജയിച്ച പരീക്ഷയുടെ സർട്ടിഫിക്കറ്റും ) ഓഫീസിൽ നേരിട്ട് ഹാജരാകണം.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 സെപ്തംബർ 15

Additional Information

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും, Kerala State Unorganised Workers Social Security Board ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നിരുന്നാലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ സമ്പൂർണ്ണതയെക്കുറിച്ച് ഉറപ്പില്ല. പൊതുവായ വിവരങ്ങൾ നൽകുന്നതിന് മാത്രമാണ് ഈ ലേഖനം.

ഞങ്ങൾ നൽകുന്ന വിവരങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നേക്കാം. നിങ്ങളുടെ ശ്രദ്ധയിൽ വരുന്ന മാറ്റങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Related Links

കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാണ്.