HIGHER SECONDARY PLUS ONE VACANT SEAT ADMISSION
പ്ലസ് വൺ ഒഴിവുള്ള സീറ്റിലേക്കുള്ള പ്രവേശനം
വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവർക്ക് നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി 2025 ജൂലൈ 30 ന് വൈകിട്ട് 4 മണി വരെ സമയം അനുവദിച്ചിരുന്നു. ഇത്തരത്തിൽ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ സാധുതയുള്ള അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെരിറ്റ് അടിസ്‌ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്‌മിഷൻ വെബ്സൈറ്റിൽ 2025 ജൂലൈ 31 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്. അഡ്‌മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള സ്‌കൂൾ/കോഴ്സ്, റാങ്ക്ലിസ്റ്റിലൂടെ മനസ്സിലാക്കി അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്‌കൂളിൽ 2025 ജൂലൈ 31 രാവിലെ 10 മണിമുതൽ 12 മണിക്കു മുമ്പായി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന രണ്ട് പേജുള്ള CANDIDATE'S RANK-MRS റിപ്പോർട്ട് (പ്രിൻറൗട്ട് ഹാജരാക്കാൻ പറ്റാത്തവർക്ക് സ്‌കൂളധികൃതർ പ്രിൻറ് എടുത്ത് നൽകേണ്ടതാണ്.), യോഗ്യതാ സർട്ടിഫിക്കറ്റ് വിടുതൽ സർട്ടിഫിക്കറ്റ് സ്വഭാവ സർട്ടിഫിക്കറ്റ് ,അപേക്ഷയിൽ ബോണസ് പോയിൻറ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയവയുടെ അസ്സൽ രേഖകളും ഫീസുമായി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
പ്രധാന വെബ്സൈറ്റ്
HSE Official Website
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
മുന്നറിയിപ്പ്
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

