PM KISAN SAMMAN NIDHI INSTALLMENT UPDATES
പിഎം-കിസാൻ പദ്ധതി; അടുത്ത ഗഡു ഓഗസ്റ്റ് രണ്ടിന് വിതരണം ചെയ്യും
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ അടുത്ത ഗഡു (പിഎം-കിസാൻ സമ്മാൻ നിധിയുടെ 20-ാം ഗഡു) ഓഗസ്റ്റ് രണ്ടിന് വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. 2019-ൽ പദ്ധതി ആരംഭിച്ചതുമുതൽ 19 ഗഡുക്കളായി 3.69 ലക്ഷം കോടി രൂപയാണ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുള്ളത്. 20-ാം ഗഡുവായി 9.7 കോടി കർഷകർക്ക് 20,500 കോടി രൂപ കൈമാറും. ഇന്ത്യയിലുടനീളമുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന സർക്കാർ പദ്ധതിയാണ് പിഎം-കിസാൻ. പദ്ധതിയുടെ കീഴിൽ, യോഗ്യരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ മൂന്ന് തുല്യ ഗഡുക്കളായി ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. കർഷകരുടെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിനും കാർഷിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും സമയബന്ധിതമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതാണ് പദ്ധതി.
കൂടുതൽ വിവരങ്ങൾ
പി എം കിസാൻ സമ്മാൻ നിധിയുടെ കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

