കേരളത്തിൽ ഫയർ ഫോഴ്സിൽ ജോലി - PSC MALAYALAM
ഫയർ ഫോഴ്സിൽ ജോലി നേടാൻ അവസരം!
കേരളത്തിൽ ഫയർ ഫോഴ്സിൽ വനിതകൾക്കായി പുതിയ അവസരങ്ങൾ. ഫയർവുമൺ തസ്തികയിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
വനിത ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) തസ്തികയിലേക്ക് കേരളത്തിലെ യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
കേരള സർക്കാരിന്റെ കീഴിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണ്ണാവസരമാണ്. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വനിത ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഈ ജോലിക്ക് ഓൺലൈനായി 2025 സെപ്റ്റംബർ 03 വരെ അപേക്ഷിക്കാം.
ജോലിയുടെ വിശദാംശങ്ങൾ
വകുപ്പ്:
ഫയർ ആന്റ് റെസ്ക്യൂ സർവീസസ്
ഉദ്യോഗപ്പേര്:
വനിത ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ട്രെയിനി)
ശമ്പളം:
27,900-63,700/-
ഒഴിവുകളുടെ എണ്ണം:
04
ജില്ലാടിസ്ഥാനത്തിലുള്ള ഒഴിവുകൾ
- തിരുവനന്തപുരം 01 (ഒന്ന്)
- എറണാകുളം 01 (ഒന്ന്)
- തൃശൂർ 01 (ഒന്ന്)
- പാലക്കാട് 01 (ഒന്ന്)
കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം വായിക്കുക.
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക PDF പൂർണ്ണമായും ശ്രദ്ധിച്ച് വായിച്ച് മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ ഉറപ്പുവരുത്തുക.
- അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ കൃത്യമായി നൽകുക.
പ്രധാനപ്പെട്ട തീയതികൾ
അപേക്ഷിക്കേണ്ട അവസാന തീയതി:
2025 സെപ്റ്റംബർ 03
CATEGORY NUMBER:
215/2025

